The Waste Land
പാഴ്‌നിലവും
മറ്റു വിവർത്തനങ്ങളും
എസ്.ജോസഫ്
ടി.എസ് എലിയറ്റ്:
ആമുഖം 1922 ഒക്ടോബറിലാണ്
The Waste Land ( പാഴ്നിലം , തരിശുഭൂമി , ഊഷരഭൂമി )
The Criterion - ൽ പ്രസിദ്ധീകരിച്ചത്. എലിയറ്റു
( Thomas Stearns Eliot ) തന്നെ ഇംഗ്ലണ്ടിൽ വച്ച്
എഡിറ്റു ചെയ്ത മാസികയാണത്. ഏതാനും ആഴ്ചകൾക്കുശേഷം
The Dial എന്ന
അമേരിക്കൻ പ്രസിദ്ധീകരണത്തിൽ അതു വന്നു. അച്ചടിക്കുന്നതിനുമുമ്പേ ഈ കവിത ചലനം
സൃഷ്ടിച്ചിരുന്നു. 1919 ൽ എലിയറ്റ് ഈ കൃതി രചിച്ചു
തുടങ്ങി. ഇംഗ്ലണ്ടിലും സ്വിറ്റ്സർലാൻറിലും വച്ചാണിത് എഴുതിയത്. പാരീസുവഴി
എലിയറ്റും പത്നിയും ലോസനിലേക്ക് (Lausanne) പോയപ്പോഴും തിരിച്ചു
പോന്നപ്പോഴും എസ്രാ പൗണ്ടിനും ഭാര്യയ്ക്കുമൊപ്പം താമസിക്കുകയുണ്ടായി. രണ്ടാം
വേളയിൽ ഈ കൃതിയുടെ പകുതിയോളം പൗണ്ട് ഉപേക്ഷിച്ചു. ബാക്കിയുള്ള ഭാഗങ്ങൾക്ക്
നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. പൗണ്ട് ഈ കവിതയെ പുകഴ്ത്തിയിട്ടുണ്ട്.
രണ്ട്
ലോകമഹായുദ്ധങ്ങൾക്കിടയിൽ ഈ കൃതി എഴുതപ്പെട്ടു. “നഷ്ടപ്പെട്ട ജനതയെ” മടുപ്പും നിരാശയും ബാധിച്ചതിൻറെ അടയാളം ആണ് ഈ
കൃതി. ഇതിൻറെ ശൈലി പുതുതായിരുന്നു. ഘടന , തുടർച്ച , കാഴ്ചപ്പാട് ഒക്കെ
പുതുതായിരുന്നു. ക്യൂബിസത്തിലും അസംബന്ധവാദത്തിലുമുള്ള ആഖ്യാനരീതി ഈ കൃതിയിൽ
കാണാം. എങ്കിലും ചിതറിയ ആഖ്യാനം
വായനക്കാർക്ക് ഒരു തടസമാണ്.ഒരു പാട് സൂചനകൾ,മിത്തുകൾ,നാട്ടുഭാഷകൾ ഒക്കെ എളുപ്പത്തിൽ ഒരു വായന അസാധ്യമാക്കുന്നു.പക്ഷേ കവിതയുടെ
ആകെ എഫക്ട് അതിശക്തമാണ്.ജീവിതത്തെ അർത്ഥവത്താക്കുന്നത് എന്താണ് എന്ന പ്രശ്നത്തിൻറെ
പരിഹാരം ഈ കൃതി കണ്ടെത്തുന്നു.
1972-ലാണ്
അയ്യപ്പപ്പണിക്കർ 'ദ വെയ്സ്റ്റ് ലാന്റ് മലയാളത്തിലേക്ക്
വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചത്. ബി.എയ്ക്ക് പഠിക്കുമ്പോൾ ഞാൻ അത്
വായിച്ചിട്ടുണ്ട്. കുരുക്ഷേത്രം എന്ന പണിക്കരുടെ കാവ്യം ഏറെക്കുറെ
ഹൃദിസ്ഥമാക്കിയിരുന്നു. ദി വേസ്റ്റ് ലാൻറിനെപ്പറ്റിയുള്ള പഠനവും കുരുക്ഷേത്രപഠനവും ഒക്കെ
വായിച്ചിരുന്നു. പിന്നീടെപ്പോഴോ ഈ കൃതിയുടെ ആദ്യഭാഗം ഇത്തിരി വിവർത്തനം
ചെയ്തിരുന്നു. പിന്നെ അത് ഉപേക്ഷിച്ചു. 2021 ന് ശേഷമാണ് പിന്നീട്
ഈ കൃതി ഞാൻ വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. പണിക്കർ സാറിൻറെ വിവർത്തനം
സാഹിത്യപഠിതാക്കൾക്കേ ഉൾക്കൊള്ളാൻ പറ്റുകയുള്ളു എന്നെനിക്ക് തോന്നിയിട്ടുണ്ട്.
കടുകട്ടിയായ പ്രയോഗങ്ങളും വക്രതകളും ഉണ്ട്. ഞാൻ വളരെ
ലളിതമായി നേർരേഖയിൽ ആണ് വിവർത്തനം ചെയ്തിട്ടുള്ളത്. ഉത്തരാധുനികകവികളെ എലിയറ്റിൻറെ
കവിത സ്വാധീനിച്ചിട്ടില്ല. ഉത്തരാധുനിക മലയാള കവിതയുടെ ഒരു പ്രത്യേകത
ലീനിയർ നരേഷനാണ്. മലയാളത്തിലെ ഒരു ഉത്തരാധുനിക
കവിയുടെ വിവർത്തനമായി ഇതിനെ കണ്ടാൽ മതി. തരിശുഭൂമി, ഊഷരഭൂമി ,പാഴ്നിലം, വരണ്ടനിലം
എന്നൊക്കെ പരിഭാഷപ്പെടുത്താ വുന്നതാണ് The
Waste Land എന്ന പേര്. ഞാൻ പാഴ്നിലം സ്വീകരിച്ചിരിക്കുന്നു. ആധുനികമലയാളകവിതയിൽ
ഈ കൃതി ഉണ്ടാക്കിയ സ്വാധീനം എന്നെ
അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം , കടമ്മനിട്ടയുടെ ശാന്ത
, വിനയചന്ദ്രൻറെ
മൂത്തേടത്ത് അനന്തൻപിള്ളയ്ക്ക് കത്തുവരുന്ന ദിവസം , ചുള്ളിക്കാടിൻറെ ഗസൽ , കെ.ജി.എസ്സിൻറെ ബംഗാൾ
, കക്കാടിൻറെ ചില കവിതകൾ
എന്നിവയിലെല്ലാം ഏറിയും കുറഞ്ഞും എലിയറ്റിൻറെ ദി വേസ്റ്റ് ലാൻറിൻറെ സ്വാധീനം
കാണാം.അത് നമ്മുടെ കവിതയിൽ വലിയ മാറ്റം ഉണ്ടാക്കി.
വേസ്റ്റ് ലാൻറ് സൂചനകളുടെ ഒരു ഖനിയാണ്. അതിൽത്തന്നെ സന്ദിഗ്ധതകൾ ഉണ്ട്.
എലിയറ്റു തന്നെ സ്വന്തം കവിതയെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. The
waste Land , TS Eliot edited by Michael North, Blooms Guides edited and
introduction by Harold Bloom എന്നീ കൃതികളും Google ലെ വിശദീകരണങ്ങളും
വിവർത്തനത്തിനായി പരിശോധിച്ചിട്ടുണ്ട്.
The
Waste Land
പാഴ്നിലം
ടി.എസ്.എലിയറ്റ്
ക്യൂമേയിലെ സിബിൽ *1 ഒരു കൂട്ടിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ എന്റെ
കണ്ണുകൊണ്ട് കണ്ടു. ആൺപിള്ളേർ
അവളോട് ചോദിച്ചു : "സിബിൽ, നിനക്ക്
എന്താണ് വേണ്ടത്?" അവൾ
പറഞ്ഞു: "എനിക്ക് മരിക്കണം."
മികവുറ്റ കൊല്ലൻ എസ്രാ പൌണ്ടിന്*2
ഒന്ന്
ചത്തവരുടെ അടക്ക് *3
ഏറ്റവും
ക്രൂരമായ മാസമാണ് ഏപ്രിൽ,
അത് മരിച്ച ഭൂമിയിൽ നിന്നും *4 ലൈലാക് ചെടികളെ വളർത്തുന്നു ,
ഓർമ്മയും
ആശയും കലർത്തുന്നു,
.
അട്ടുപോയ വേരുകളെ പൂക്കാലത്തിലെ മഴ കൊണ്ട് ഇളക്കുന്നു
ഓർമ്മകേടുള്ള മഞ്ഞിൽ ഭൂമിയെ പൊതിഞ്ഞും
ഉണക്ക കിഴങ്ങുകളാൽ ഒരു ചെറുജീവിതത്തെ തീറ്റിപ്പോറ്റിയും തണുപ്പുകാലം നമ്മെ
ചൂടുതന്നു കാത്തു.
വേനൽ ഒരു മഴച്ചാറ്റലോടെ സ്ട്രാൻ ബർഗെർസീ*5 കടന്നുവന്ന്
നമ്മെ അത്ഭുതപ്പെടുത്തി.
നമ്മൾ മരച്ചോട്ടിൽ
കേറിനിന്നു
പിന്നെ വെയിലത്ത്
ഹോഫ്ഗാർട്ടനിലേക്ക് യാത്രതുടർന്നു
കാപ്പിയും കുടിച്ചു
ഒരു മണിക്കൂറോളം വർത്തമാനവും പറഞ്ഞു.
ഞാൻ റഷ്യനല്ല , ലിത്വാനിയയിൽ നിന്ന് വന്നു. ശരിക്കും ജർമ്മനാണ്*6
ഞങ്ങൾ പിള്ളേരായിരുന്നപ്പോൾ
ബന്ധുവായ ആർച്ചു ഡ്യൂക്കിന്റവിടെ താമസിച്ചു;
അദ്ദേഹമെന്നെ ഒരു തെന്നുവണ്ടിയിൽ മഞ്ഞിലൂടെ
കൊണ്ടു പോയി
ഞാൻ പേടിച്ചു പോയി
അദ്ദേഹം പറഞ്ഞു:
*7 മാറീ, മാറീ മുറുക്കെപ്പിടിച്ചോളൂ
പിന്നെ അവിടന്ന് താഴോട്ടൂർന്നു
മലമേലേ
കൂടുതൽ സ്വാതന്ത്യം തോന്നും
ഞാൻ രാവോളം വായിക്കും
തണുപ്പു കാലത്ത് തെക്കോട്ടു പോകുന്നു
*8 ഇറുക്കിപ്പിടിക്കുന്ന
വേരുകൾ ഏതാണ്?
ഈ
കല്ലുകുപ്പയിൽ വളരുന്നത് ഏത് കൊമ്പുകളാണ് ?
മനുഷ്യപുത്രാ,
നിനക്ക് പറയാനോ ഊഹിക്കാനോ ആവില്ല.
കാരണം നിനക്കറിയാവുന്നത് കുറേ തകർന്ന ബിംബങ്ങളുടെ കൂന
മാത്രം
അവിടെ സൂര്യപ്രകാശമടിക്കുന്നു
നശിച്ചുപോയ മരം തണൽ നല്കില്ല
ചീവീട് സ്വൈരം തരില്ല
ഉണങ്ങിയ കല്ല്
വെള്ളത്തിന്റെ ഒച്ചയില്ല,
ഈ ചുവന്ന പാറയ്ക്കടിയിൽ നിഴലുണ്ട്
( ഈ
ചുവന്ന പാറയ്ക്കടിയിലെ നിഴലിലേക്കുവന്നാലും)
രാവിലെ നിഴൽ നിന്നെ പിന്തുടരുന്നതിൽനിന്നും
വൈകുന്നേരം അത് നിന്നെ മറികടക്കുന്നതിൽനിന്നും
വേറിട്ട
ഒന്നു ഞാൻ നിന്നെ കാണിക്കാം
ഒരു പിടി മണ്ണിൽ നിനക്ക് ഞാൻ ഭയത്തെ കാട്ടിത്തരാം.
* 9 കാറ്റു പുതമയോടെ വീശുന്നു
വീടും പുതുത്
എന്റെ ഐറീഷ് കുട്ടി
നീ എവിടെ പാർക്കുന്നു !
ഒരാണ്ടുമുമ്പാണ് ആദ്യമായി
നീ എനിക്ക് ഹ്യാസിന്ത് പൂക്കൾ
തന്നത്
‘ അവർ
എന്നെ *10 ഹ്യാസിന്ത്
പെൺകുട്ടി എന്നു വിളിച്ചു.’
എന്നിട്ടും വൈകി നമ്മൾ ഹ്യാസിന്ത് തോട്ടത്തിൽ നിന്ന് തിരിച്ചു വന്നപ്പോൾ
നിന്റെ കൈകൾ നിറഞ്ഞിരുന്നു
മുടി നനഞ്ഞിരുന്നു
എനിക്ക് സംസാരിക്കാൻ പറ്റിയില്ല
കണ്ണുകളും തോറ്റു
ഞാൻ ജീവിക്കുന്നുമില്ല മരിച്ചുമില്ല
എനിക്കൊന്നുമറിയില്ല
വെളിച്ചത്തിന്റെ ഹൃദയത്തിലേക്കുനോക്കുമ്പോൾ,
മൗനം
10 B *കടൽ മങ്ങിയതും ശൂന്യവുമാണ്
* 11 സൊസോസ്ട്രിസ്
മാഡം
പ്രശസ്തയായ കൈനോട്ടക്കാരി
അവൾക്ക് ജലദോഷമുണ്ടായിരുന്നു
എന്നിരുന്നാലും ,അവൾ യൂറോപ്പിലെ അതിബുദ്ധിമതിയായി
അറിയപ്പെട്ടിരുന്നു
ഒരു കെട്ട് ക്ഷുദ്രമായ ചീട്ടുകൾക്കൊപ്പം
അവൾ പറഞ്ഞു:
ഇതാ നിങ്ങളുടെ ചീട്ട്
മുങ്ങിച്ചത്ത *12 ഫിനീഷ്യൻ
നാവികൻ
(നോക്കൂ
അവന്റെ കണ്ണുകൾ മുത്തുകളായി മാറി )
ഇതാ * 13 പാറകളുടെ
സ്ത്രീ * 14 ബെല്ലഡോണ
അവസരങ്ങളുടെ സ്ത്രീ
ഇതാ *15 മൂന്ന് വടികളുടെ മനുഷ്യൻ
ഇതാ *16ചക്രം
ഇതാ *17 ഒറ്റക്കണ്ണൻ
കച്ചവടക്കാരൻ
ഈ ശൂന്യമായ ചീട്ട്
അവൻ പുറത്ത് ചുമക്കുന്ന ഒന്ന്
എനിക്കത് കാണാൻ വിലക്കുണ്ട്
*18 തൂക്കിലേറ്റിയ
മനുഷ്യൻറെ ചീട്ട് കിട്ടുന്നില്ല
വെള്ളത്താലുള്ള മരണത്തെ പേടിക്കുകവേണം
ഞാൻ ഒരു പറ്റം ആളുകൾ വളയത്തിനുള്ളിൽ ചുറ്റിനടക്കുന്നത്
കാണുന്നു
നിങ്ങൾക്ക് നന്ദി
*19 ശ്രീമതി ഇക്വിറ്റോണിനെ കണ്ടാൽ
ജാതകം ഞാൻ തന്നെ
കൊണ്ടുവരുമെന്നു പറഞ്ഞേക്കണേ
ഇക്കാലത്ത് ഒരാൾ വളരെ ശ്രദ്ധിക്കണം
*20 മായാ നഗരം,
തണുപ്പു കാലത്തെ പുലരിയിൽ
തവിട്ടു കോടയ്ക്കുകീഴെ
ലണ്ടൻ പാലത്തിലൂടെ ഒരു ജനക്കൂട്ടം
ഒഴുകിപ്പോയി,
വളരെയാളുകൾ,
ഇത്രമാത്രം പേർ ഒടുങ്ങുമെന്ന്
ഞാൻ കരുതിയതേയില്ല
ചെറുതും ഇടവിട്ടതുമായ
വീർപ്പുകളിട്ട്
ഓരോ മനുഷ്യനും
കണ്ണുകൾ കാലുകൾക്ക് മുന്നിലുറപ്പിച്ചു
ഒഴുകി മലമുകളിലേക്കും
കിംഗ് വില്യം തെരുവിനുതാഴെയും
സെയിന്റ് മേരീസ് വൂൾനോത്ത്
ഒമ്പതുമണിയുടെ അവസാനത്തെ
അടിയിൽ നിർജീവമായ നാദവുമായി സമയം
സൂക്ഷിക്കുന്നിടത്തേക്ക്
അപ്പോൾ ഞാൻ പരിചയമുള്ള ഒരാളെ കണ്ടു.
അയാളെ തടഞ്ഞു നിർത്തി ഞാൻ പറഞ്ഞു:
" സ്റ്റെറ്റ്സൺ
മൈലായിൽ എന്നോടൊപ്പം
യുദ്ധക്കപ്പലുകളിലുണ്ടായിരുന്നത് നീയായിരുന്നില്ലേ !
കഴിഞ്ഞാണ്ടിൽ നീ നിൻറെ പൂന്തോട്ടത്തിൽ
കഴിച്ചിട്ട ശവം മുളച്ചുതുടങ്ങിയോ ?
ഈയാണ്ടിൽ അത് പൂക്കുമോ?
ഇനിയെങ്ങാനും പെട്ടെന്ന് പെയ്ത മഞ്ഞു
വീണതിൻറെ തട നശിച്ചുവോ?
ഓ മനുഷ്യരുടെ ചങ്ങാതിയായ പട്ടിയെ ദൂരെ മാറ്റണേ
അല്ലെങ്കിൽ അവൻ നഖം കൊണ്ട്
കുഴിമാന്തിയെടുക്കും
*21 കാപട്യക്കാരനായ
വായനക്കാരാ,
കൂട്ടുകാരാ,
സഹോദരാ,
കുറിപ്പുകൾ:
*1 The Cumaean Sibyl
പെട്രോണിയസ്സിൻറെ ആക്ഷേപഹാസ്യ
കൃതിയായ Satyricon - ൽ ( CE 27-66) റോമൻ വിരുന്നിനെത്തുന്ന കഥാപാത്രം. അവൾക്ക് അപ്പോളോ ദേവൻ അമരത്വം നൽകി.പക്ഷേ അവൾ നിത്യമായ
യൗവനം
ചോദിച്ചില്ല. അവൾ നിത്യമായ മരണത്തിൽ ജീവിച്ചു, ഒരിക്കലും
മരിക്കാതെ.
* 2 il miglior fabbro ഇറ്റാലിയൻ (ഈ കൃതിയിയെ അതിസൂക്ഷ്മമായി എഡിറ്റുചെയ്യുകയും
നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത പൗണ്ടിനുള്ള ആദരം)
* 3 ഈ തലക്കെട്ട് എടുത്തിട്ടുള്ളത്
The Anglican Book of Common Prayer
-
ൽ നിന്നാണ്
* 4 സുഗന്ധമുള്ള മാന്തളിർ
നിറമുള്ള അല്ലെങ്കിൽ
വെളുത്ത പൂക്കളുള്ള ലൈലാക്ക് ചെടികൾ.
*5 മ്യൂണിച്ചിനടുത്തുള്ള
തടാകം
*6 ജർമ്മൻ
*7 കവി
സംസാരിക്കുന്ന ആദ്യത്തെ ആളാണ് മാറി. അവൾ
ഓസ്ട്രിയയിലെ തൻറെ കഴിഞ്ഞ
കാലത്തെക്കുറിച്ചും ആർച്ച് ഡ്യൂക്ക് ആയിരുന്ന ,ഓസ്ട്രോ ഹംഗേറിയൻ കിരീടാവകാശിയായ കസിനെപ്പറ്റിയും അവർ പർവതത്തിൽ
തെന്നുവണ്ടിയിൽ പോയതിനെപ്പറ്റിയും പറയുന്നു.
* 8 മുറുക്കെ പിടിക്കുന്ന വേരുകൾ ഏതാണ് , “വേസ്റ്റ് ലാൻറിലെ കേന്ദ്ര ചോദ്യം ഇതാണ് എന്ന് Bloom’s Guides എന്ന കൃതിയിൽ ഹരോൾഡ് ബ്ലൂം പറയുന്നു. അതിന് ഉത്തരം പറയുന്നതിനുമുൻപ് അടുത്ത ചോദ്യം ചോദിക്കുന്നു. ഈ കല്ലുകുപ്പയിൽ വളരുന്നത് ഏത് കൊമ്പുകളാണ് ?
- **
* 9 ഈ
വരികൾ ജർമൻ ആണ്. റിച്ചാർഡ് വാഗ്നറുടെ ഓപ്പറയായ
Tristan
and Isolde - ൽനിന്ന് എടുത്തതാണ്.വാഗ്നർക്കും
മുൻപേ ഈ കഥ ഉണ്ട്. ശിക്ഷിക്കപ്പെട്ട പ്രണയികളുടെ
കഥയാണ്. ഒരു നാവികൻ പെൺകുട്ടിയേപ്പറ്റി പറയുന്നതാണ് സന്ദർഭം.
* 10 ഹ്യാസിന്ത് പെൺകുട്ടി ഒരു നിഗൂഢകഥാപാത്രമാണ്.എലിയറ്റിൻറെ പ്രണയിനിയായ
എമിലി ഹേലുമായി ഈ കഥാപാത്രത്തെ ബന്ധപ്പെടുത്താറുണ്ട്.ഒരു തകർന്നുപോയ ലോകത്തെ
സ്നേഹം നഷ്ടപ്പെട്ടതിൻറെ പ്രതീകം.
*10 B ജർമ്മൻ
* 11 മാഡം സൊസൊസ്ട്രിസ് അതീന്ദ്രിയ
ജ്ഞാനമുള്ള ഒരു ജ്യോതിഷി.കാർഡുവച്ച് ഭാവിഫലം പറയുന്നു. അവർ
കവിതയിലെ നിരവധി കഥാപാത്രങ്ങളെ സൂചിപ്പിക്കുന്നു.തുടർന്നുവരുന്നത് ഭാവി
പ്രവചിക്കുന്ന കാർഡിലുള്ള ചിത്രങ്ങൾ.
* 12 ഫിനീഷ്യൻ നാവികൻ Phlebas the Phoenician-ലേക്ക്
സൂചന നൽകുന്നു. ഫിനീഷ്യൻ നാവികൻ- Phlebas, എന്ന the Smyrna Merchant,ഷേക്സ്പീയറിൻറെ
The Tempest മായും
അതിലെ ഫെർഡിനാൻറുമായും ബന്ധം.മുക്കുവ
രാജാവുമായി ബന്ധപ്പെട്ട ജീവശക്തിയുടെ പ്രതീകം. അർത്തൂറീയൻ ലെജൻറാണ് മുക്കുവ
രാജാവ്.അയാളുടെ വെള്ളത്തിൽ മുങ്ങിയുള്ള മരണം “ വെള്ളത്താലുള്ള
മരണം” എന്ന അധ്യായത്തിൽ വിഷയമാണ്.
* 13 മഡോണ ഒഫ് ദി റോക്സ് ഡാവിഞ്ചിയുടെ ചിത്രം ആണ്.
* 14 ബെല്ലഡോണ നിഗൂഢമായ കഥാപാത്രം. ബെല്ലഡോണ എന്നാൽ സുന്ദരി
എന്നർത്ഥം.
* 15 മൂന്നുവടികളുടെ മനുഷ്യൻ: മുക്കുവ രാജാവുമായി
ബന്ധപ്പെട്ട ജീവശക്തിയുടെ പ്രതീകം.
*16 ചക്രം എന്നത് ഭാഗ്യത്തിൻറെ ചക്രം
*17 കാർഡിൽ
കച്ചവടക്കരൻറെ ചിത്രം ഒരു വശം മാത്രം കാണാവുന്ന മട്ടിൽ ആണ്.ഒറ്റക്കണ്ണൻ എന്നാൽ കുൽസിതബുദ്ധി
എന്നും അർത്ഥം.എലിയറ്റിൻറെ സങ്കൽപ്പമാണിത്.
*18 The Hanged Man ഭാവിപറയുന്ന കാർഡിലെ തൂങ്ങിക്കിടക്കുന്ന
മനുഷ്യൻറെ ചിത്രം.അയാൾ സ്വന്തം ആത്മീയത കണ്ടെത്താൻ മരത്തിൽ തൂങ്ങിക്കിടക്കുന്നു.
*19 മിസ്സിസ്.ഇക്വിറ്റോൺ മാഡം സൊസോസ്ട്രിസിൻറെ ഒരു ഇടപാടുകാരിയാണ്.
*20 അയഥാർത്ഥനഗരം:ബോദ് ലെയറിൻറെ "Fourmillante cite" from
his poem "Le sept vieillards" (in Les
Flews du Mal )തിങ്ങിനിറഞ്ഞ നഗരം.സ്വപ്നങ്ങൾ തിങ്ങിനിറഞ്ഞ നഗരം.
* 21
തിന്മയുടെ പൂക്കൾ എന്ന കൃതിക്കുള്ള ബോഡ്‌ലെയറിൻറെ
ആമുഖത്തിൽ നിന്നാണ് * കാപട്യക്കാരനായ വായനക്കാരാ
കൂട്ടുകാരാ,
സഹോദരാ, എന്ന ഭാഗം. (‘You! hypocrite
lecteur!—mon semblable,— mon frère!’”)
രണ്ട്
ചെസ്സുകളി *1
അവളിരുന്ന
കസേര
മിനുങ്ങുന്ന സിംഹാസനം*2 പോലെ
അത് മാർബിളിൽ തിളങ്ങി,
പഴങ്ങൾ നിറഞ്ഞ
മുന്തിരിവള്ളികൾകൊണ്ടു മെനഞ്ഞ
കണ്ണാടി
അതിൽ നിന്ന് ഒരു സ്വർണ
ക്യൂപിഡിൻ പ്രതിമ
ഒളിഞ്ഞുനോക്കി
(മറ്റൊന്ന് ചിറകിനുപിന്നിൽ
കണ്ണുകൾ ഒളിപ്പിച്ചു )
ഏഴുശിഖരങ്ങളുള്ള
മെഴുതിരിക്കാലിലെ
നാളങ്ങൾ മേശപ്പുറത്ത്
പ്രതിഫലിച്ചപ്പോൾ
ഇരട്ടിയായി
അവളുടെ ആഭരണങ്ങളുടെ തിളക്കം
അതിനെ തൊടാൻ ആഞ്ഞു ,
അത് അവളുടെ
മിനുസമുള്ള പട്ടിന്റെ
ഉറകളിൽ നിന്ന്
സമൃദ്ധമായി വഴിഞ്ഞൊഴുകി.
ആനക്കൊമ്പും നിറമുള്ള
ചില്ലും കൊണ്ടുണ്ടാക്കിയ അടപ്പില്ലാത്ത കുപ്പികളിൽ
അവളുടെ
വിചിത്രമായ കൃത്രിമസുഗന്ധങ്ങൾ
- തൈലം, പൊടി , ദ്രാവകം -
നിർത്തില്ലാതെ പതിയിരുന്ന് ക്ലേശിപ്പിച്ചു
, കുഴപ്പത്തിലാക്കി
ബോധത്തെ
ഗന്ധങ്ങളിൽ മുക്കിക്കൊന്നു
ജനലിലിൽ നിന്ന് പുതുതായി വന്ന
കാറ്റിനാൽ ഇളക്കപ്പെട്ട്
അവ നീളൻ മെഴുതിരി നാളങ്ങളെ
പോഷിപ്പിച്ചു
പടർത്തിയുയർത്തി
മച്ചിലേക്ക്*3 അവയുടെ പുക ചുഴറ്റി
അതിലെ കൊത്തുപണിരൂപങ്ങൾ ഇളകുന്നതായി
തോന്നിപ്പിച്ച്
ചെമ്പ് പതിച്ച വലിയ കടൽ മരം
പച്ചയും ഓറഞ്ചും നിറങ്ങളായ് രത്നക്കല്ലുകളിൽ
കത്തിത്തിളങ്ങി
ആ ദു:ഖമയമായ വെളിച്ചത്തിൽ
കൊത്തിയെടുത്ത ഡോൾഫിൻ
നീന്തി
പുരാതനമായ ഷെൽഫിനു മുകളിലെ
ജനലേകിയതു പോലൊരു കാടിന്റെ
ദൃശ്യം*4
പ്രാകൃതനായ രാജാവ് ബലാത്ക്കാരം ചെയ്തതിനാൽ*5
ഫെനോമലേ രാപ്പാടിയായി രൂപം മാറിയത് കാണായി
എന്നിട്ടും രാപ്പാടി
അലംഘനീയമായ കൂവൽ മരുഭൂമിയിൽ നിറച്ചു.
എന്നിട്ടും അവൾ കരഞ്ഞു
എന്നിട്ടും ലോകം പിൻതുടരുന്നു
വൃത്തികെട്ട ചെവികൾക്കത്
" ജഗ് , ജഗ് " *6
കാലത്തിന്റെ കരിഞ്ഞ
മറ്റുകുറ്റികളും ദിത്തികളിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു
തുറിച്ചുനോക്കുന്ന രൂപങ്ങൾ
പുറത്തേക്ക് ചാഞ്ഞു ,
ചാഞ്ഞ് , അടഞ്ഞ മുറി ശാന്തമാക്കിക്കൊണ്ട്,
കോണിപ്പടിയിൽ പല പല കാലടികൾ
കൂടിക്കലർത്തി.
തീവെട്ടത്തിനടിയിൽ
ബ്രഷിനടിയിൽ
അവളുടെ മുടി തീപിടിക്കുന്ന
മുനകളായി പുറത്തേക്ക് പരന്നു
വാക്കുകളിലേക്ക് വെട്ടിത്തിളങ്ങി, പിന്നെ
പ്രകൃതമായ നിശ്ചലതയിലായി
" ഈ രാത്രി
നാഡീകൾക്ക് സുഖമില്ല
അതേ തീരെ മോശം
എന്നോടൊപ്പം താമസിക്കണേ!
എന്നോട് എന്തെങ്കിലും പറയൂ
എന്താണ് ഒരിക്കലും ഒന്നും
പറയാത്തത് ?
പറയൂ
എന്തിനെപ്പറ്റിയാണ് ആലോചിക്കുന്നത് , എന്ത് ചിന്ത,
എന്ത് ?
നിങ്ങളെന്താണ്
ചിന്തിക്കുന്നതെന്ന് എനിക്കൊരിക്കലുമറിയില്ല .
ചിന്തിക്കുക .
നമ്മൾ മരിച്ച മനുഷ്യർക്ക്
എല്ലുകൾ നഷ്ടപ്പെട്ട എലികളുള്ള കുഴിവഴിയിലാണെന്ന്
എനിക്കു തോന്നുന്നു.
അവിടെ .
എന്താണ് ഒരൊച്ച ,
കതകിനടിയിൽ കാറ്റോ ,
ഇപ്പോൾ കേട്ട ഒച്ചയെന്താണ് ,
കാറ്റെന്താണ് ചെയ്യുന്നത് ?
ഒന്നുമില്ല. പിന്നെയും
ഒന്നുമില്ല
നിനക്കൊന്നുമറിയിയില്ലെന്നാണോ
?
അറിയില്ലേ നിനക്കൊന്നും
നീ ഒന്നും കാണുന്നില്ലേ
നീ ഒന്നും ഓർക്കുന്നില്ലേ?
ഞാൻ ഓർക്കുന്നു
അവന്റെ കണ്ണുകാളായിരുന്നു
മുത്തുകളായത്*7
നീ ജീവിക്കുന്നുണ്ടോ , ഇല്ലയോ ?
നിന്റെ തലയിൽ ഒന്നുമില്ലേ?
പക്ഷേ ഓ ഓ ഓ ഓ ആ
ഷേക്സ്പീരിയൻ
രാഗം*8
അത് മനോഹരം
ബുദ്ധിപരം
ഞാനിപ്പോൾ എന്തു ചെയ്യും
എന്തു ചെയ്യും ?
ഞാൻ ഞാനെന്നപോലെ
പുറത്തേക്ക് ഓടും
തെരുവിൽ നടക്കും
മുടിതാഴ്ത്തിയിട്ട്
അങ്ങനെ
നാളെ നമ്മൾ എന്തു ചെയ്യും ?
നമ്മൾ എപ്പോഴും എന്തു
ചെയ്യും ?
പത്തിന് ചൂടുവെള്ളം
മഴ പെയ്യുകയാണെങ്കിൽ
നാലിന് അടച്ചിട്ട വണ്ടി
നമ്മൾ അപ്പോൾ ചെസുകളിക്കും
പീലിയില്ലാത്ത കണ്ണുകൾ
ഇറുക്കി
കതകിലൊരു മുട്ട്
ശ്രദ്ധിച്ച്
ലിലിന്റെ കെട്ടിയോനെ
പട്ടാളത്തിൽ നിന്ന് പിരിച്ചുവിട്ടപ്പോൾ,
ഞാൻ പറഞ്ഞു.
ഞാൻ വെട്ടിത്തുറന്ന്
അവളോടുതന്നെ പറഞ്ഞു.
ദയവായി ഒന്നു വേഗം ഇപ്പോഴാണ് സമയം.
ആൽബർട്ട് തിരിച്ചു
വരുന്നുണ്ട്
നീ കുറച്ചു കൂടി ഉഷാറാകൂ
അവൻ പല്ലു വാങ്ങാൻ തന്ന പണം
കൊണ്ട് നീ എന്തു ചെയ്തു
എന്നറിയാൻ അവന് ആഗ്രഹമുണ്ട്
അവനത് തന്നപ്പോൾ
ഞാൻ ഉണ്ടായിരുന്നല്ലോ അവിടെ
അതുമുഴുവൻ എടുത്തുകള
നല്ലൊരു സെറ്റുവയ്ക്കൂ ലിൽ
അവൻ പറഞ്ഞു.
ഞാൻ ആണയിടാം
എനിക്ക് നിന്നെ നോക്കാൻ വയ്യ
.
ഇനീം പാവം
ആൽബർട്ടിനെപ്പറ്റി
ചിന്തിക്കാൻ എനിക്കും വയ്യെന്നു
ഞാനും പറഞ്ഞു
അവൻ നാലു കൊല്ലമായി
പട്ടാളത്തിലാണ്
നല്ല കാലം
ഉണ്ടാകണമെന്നുണ്ടവന്
നീ അത് നല്കുന്നില്ലെങ്കിൽ
മറ്റാരെങ്കിലും അവനത്
നല്കും.
ഞാൻ പറഞ്ഞു
ഓ അങ്ങനെയുണ്ടോ
അവൾ പറഞ്ഞു
എന്തോ ഞാൻ പറഞ്ഞു
അപ്പോൾ ആർക്ക് നന്ദി
പറയണമെന്ന് എനിക്കറിയാം
അവൾ പറഞ്ഞു
എന്നിട്ട് എന്റെ നേരേ ഒരു
നോട്ടം
ദയവായി ഒന്നു വേഗം ഇപ്പോഴാണ് സമയം.
നിനക്കത് ഇഷ്ടമല്ലെങ്കിൽ
നീയതുമായി മുന്നോട്ടു പൊയ്ക്കോ
ഞാൻ പറഞ്ഞു.
നിനക്കൊണ്ടത്
പറ്റില്ലെങ്കിൽ
മറ്റുള്ളവരുണ്ട് തിരിയാനും എടുക്കാനും
പക്ഷേ ആൽബർട്ട് നിന്നെ
വേണ്ടെന്നുവച്ചാൽ
അത് ഞാൻ പറയാഞ്ഞതു
കൊണ്ടാവരുത്
ഇങ്ങനെ ചടച്ചും പഴഞ്ചനായും
ഇരിക്കുന്നതിൽ
നിനക്ക് നാണം വേണം
(അവൾക്ക്
മുപ്പത്തിയൊന്നേയുള്ളു. )
എനിക്ക് ഇത് ഒഴിവാക്കാൻ
പറ്റില്ല
നീണ്ട മുഖം കൂർപ്പിച്ചവൾ
പറഞ്ഞു
അത് കളയാൻ വേണ്ടി ഞാൻ
കഴിച്ച ഗുളികകളാണ് കാരണമായത്
( അവൾക്ക് അഞ്ചായി (കുട്ടികൾ)
ജോർജിനെക്കൊണ്ട് ഏതാണ്ട്
മരിച്ചതുമാണ്)
എല്ലാം ശരിയാകുമെന്ന്
കെമിസ്റ്റ് പറഞ്ഞു.
പക്ഷേ ഞാൻ
മുൻപത്തേപ്പോലെ
ആയില്ല പിന്നെ
നീ ഒരു വിഡ്‌ഢി തന്നെ
ഞാൻ പറഞ്ഞു.
ശരി, ആൽബർട്ട്
നിന്നെ തനിച്ചാക്കി പോകുന്നില്ലെങ്കിൽ
അത്ര തന്നെ , ഞാൻ പറഞ്ഞു
കുട്ടികൾ വേണ്ടെങ്കിൽ പിന്നെന്തിന്
കല്യാണം കഴിച്ചു?
ദയവായി ഒന്നു വേഗം ഇപ്പോഴാണ് സമയം.
കൊള്ളാം,
ആ ഞാറാഴാഴ്ച ആർബർട്ട്
വീട്ടിലെത്തി
ചൂടൻ പന്നിക്കറി ഉണ്ടായിരുന്നു
അവരെന്നോട് ഭക്ഷണത്തിന്
വരുന്നോ എന്നു ചോദിച്ചു.
ചൂടോടെ കഴിക്കാൻ
ദയവായി ഒന്നു വേഗം ഇപ്പോഴാണ് സമയം.
ദയവായി ഒന്നു വേഗം ഇപ്പോഴാണ് സമയം.
ബിൽ ശുഭ രാത്രി
ലു ശുഭരാത്രി
ഗുഡ് നൈറ്റ്മേ
റ്റാ റ്റാ ശുഭരാത്രി
ശുഭരാത്രി
ശുഭരാത്രി,
സ്ത്രീകളേ ,
ശുഭരാത്രി
മധുരവതികളേ
ശുഭരാത്രി
ശുഭരാത്രി*9
കുറിപ്പുകൾ:
*1 എലിയറ്റ് ഈ തലക്കെട്ട് എടുത്തത് തോമിൽസ്
മിഡിൽട്ടണിൻറെ ഇതേ പേരിലുള്ള ആക്ഷേപഹാസ്യ നാടകത്തിൽ നിന്നാണ്.ഈ തലക്കെട്ട് Women beware of women എന്ന നാടകത്തിലും പരമർശിക്കുന്നു.രണ്ടിലും ചെസ്സ്കളി സംഘർഷത്തിൻറെ പ്രതിനിധാനം
ആണ്.ആദ്യത്തേതിൽ ഇംഗ്ലീഷ് സ്പെയിൻ സംഘർഷം,രണ്ടാമത്തേതിൽ
മരുമകളും അമ്മായിയമ്മയും തമ്മിലുള്ള സംഘർഷം.
2. പശ്ചാത്തലം
ഷേക്സ്പീയറിൻറെ ആൻറണി ആൻഡ് കിയോപട്രാ.ആൻറണിയുമായി ആദ്യം കണ്ടുമുട്ടുമ്പോൾ ഉള്ള
ക്ലിയോപട്രയുടെ ഇരിപ്പ് എങ്ങനെയെന്നു എനോബാർബസ് അഗ്രിപ്പയോട് വണ്ണിക്കുന്നു.
3.വിർജിലിൻറെ
ഈനിഡിലെ ഈ ഒരു ഭാഗം എലിയറ്റ് സൂചിപ്പിക്കുന്നു:
4
മിൽട്ടൺ റ്റെ പാരഡൈസ് ലോസ്റ്റിലെ ഒരു ഭാഗം.നാലാം പുസ്തകം.സാത്താൻ
ഏദനെ സമീപിക്കുന്നു.അതിനെ ആനന്ദകരമെന്നറിയുന്നു.മരങ്ങളും കുറ്റിക്കാടും
നിറഞ്ഞിരിക്കുന്ന പ്രദേശം.
5 ഇവിടെ സൂചന ഓവിഡിൻറെ മെറ്റമോർഫോസിസ് ആകുന്നു.
ടെറിയസിൻറേയും
ഫിലോമെലയുടേയും കഥ.ടെറിയസ് പ്രോക്നെയെ വിവാഹം കഴിച്ചു.അവളുടെ സഹോദരിയെ
ആഗ്രഹിച്ചു.അവളെ ബലാൽക്കാരം ചെയ്തു.ആരോടും പറയാതിരിക്കാൻ അവളുടെ നാവ് മുറിച്ചു.
6.
ഒരു രാപ്പാടിയുടെ ശബ്ദം
6A ഫിലൊമെലേയുടെ നാവിൽ
അവശേഷിക്കുന്ന കുറ്റിക്കുസമാനമായി കാലത്തിൻറെ ചുവരുകളിൽ മറ്റുകുറ്റികളും ഉണ്ട്.
(ഈതൊരു ചിത്രത്തിൽ വ്യക്തമാണ്.)
7.
ടെമ്പെസ്റ്റിലെ ഏരീയലിൻറെ പാട്ടിലെ ഒരു വരി
8.
1912 ലെ ജനപ്രിയ ഗാനത്തിൽനിന്ന്
*9
മരണത്തിനുമുൻപ് ഭ്രാന്തുപിടിച്ച ഒഫീലിയ ജെർട്രൂഡ് രാജ്ഞിയോടും ക്ലോഡിയസ്
രാജാവിനോടും വിടപറയുമ്പോൾ പറയുന്ന വാക്കുകൾ.
മൂന്ന്
അഗ്നിപ്രഭാഷണം*1
നദിയുടെ കൂടാരം തകർന്നു :
ഇലയുടെ അവസാനത്തെ വിരലുകൾ നനഞ്ഞ തീരത്തള്ളിപ്പിടിച്ച്
താഴുന്നു.
കാറ്റ്
കേട്ടിട്ടില്ലാത്ത തവിട്ടു
നിറമുള്ള ഭൂമി മുറിച്ചുകടക്കുന്നു.
ജലദേവതമാർ പോയി
മധുരവതിയായ തെംസേ ,
ഞാൻ പാട്ടു* 2 നിർത്തും വരെ
പതുക്കെ ഒഴുകുക
നദിയിൽ ഒഴിഞ്ഞ കുപ്പികളും
സാന്റുവിച്ച് പേപ്പറുകളും
പട്ടുറുമാലുകളും
കാർഡ് ബോർഡ് പെട്ടികളും
സിഗരറ്റ് കുറ്റികളും ഇല്ല.
അല്ലെങ്കിൽ വേനൽക്കാല
രാത്രികളിലെ
മറ്റ് അവശിഷ്ടങ്ങളും ഇല്ല
ജലദേവതമാർ പോയി
ഡയറക്ടർമാരുടെ അലസരായി
നടക്കുന്ന
പിന്തുടർച്ചക്കാരും അവരുടെ
ഇഷ്ടക്കാരും പോയി
പോയി
വിലാസങ്ങൾ പോലുമില്ലാതെ
ലെമനിലെ നദിക്കരികേ*3 ഞാനിരുന്നു
കരഞ്ഞു.
മധുരവതിയായ തെംസേ
ഞാനീ പാട്ടുനിർത്തും
വരേക്കും പതുക്കെ ഒഴുകൂ
എന്തെന്നാൽ ഞാൻ ഉറക്കയോ
നീട്ടിയോ
സംസാരിക്കുന്നില്ല.
പക്ഷേ എന്റെ പിന്നിൽ ഒരു
തണുത്ത
കാറ്റടിയിൽ*4 ഞാൻ കേൾക്കുന്നു.
ചെവികൾ തോറും എല്ലുകളുടെ
ആക്രോശവും അമർത്തിയ ചിരിയും
ഞാൻ വൃത്തികെട്ട കനാലിൽ
മീൻ പിടിച്ചു
കൊണ്ടിരുന്നപ്പോൾ
ഒരു എലി മെലിഞ്ഞ തീരത്തൂടെ
വയറും വലിച്ച് ചെടികൾക്കിടയിലൂടെ
പതുക്കെയിഴഞ്ഞു പോയി
തണുപ്പുകാലത്ത് ഒരു
വൈകുന്നേരം ചില്ലുവീടിന്റെ പിൻവട്ടത്തിൽ
എന്റെ സഹോദരനായ രാജാവിന്റെ
കപ്പലപകടത്തെപ്പറ്റിയും
അതിനും മുമ്പ് എന്റെ അച്ഛനായ രാജാവിന്റെ മരണത്തെപ്പറ്റിയും*5
ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ
ഈറനായ താഴ്ന്ന നിലത്ത്
നഗ്നമായ വെളുത്ത ശരീരങ്ങൾ
അല്പം ഉണങ്ങിവരണ്ട
നിലവറയിൽ കിടന്ന എല്ലുകളും
എലിക്കാൽ പെരുമാറ്റം കൊണ്ടു
മാത്രം ഒച്ചയിട്ടു
കൊല്ലം തോറും
എന്റെ പിന്നിൽ
കാലാകാലങ്ങളായി
ഞാൻ ഹോണടിയുടേയും മോട്ടോറുകളുടേയും
ശബ്ദം കേൾക്കുന്നു
അത് സ്വീനിയെ മിസിസ്
പോർട്ടറുടെ അടുത്തേക്ക് വസന്തത്തിൽ * 6 കൊണ്ടുവരും
ഓ ചന്ദ്രൻ മിസിസ് പോർട്ടറിൽ
തിളങ്ങി
അവളുടെ മകളുടെ മേലും
അവർ കാലുകഴുകുന്നത്
സോഡാ വെള്ളത്തിലാണ്.
കപ്പേളയിൽ പാടുന്ന
കുട്ടികളുടെ ശബ്ദങ്ങൾ*7 റ്റ്വിറ്റ് റ്റ്വിറ്റ് റ്റ്വിറ്റ്
ജഗ് ജഗ് ജഗ് ജഗ് ജഗ്
അങ്ങനെ പരുക്കനായി
പ്രേരിപ്പിച്ചു.
പരിതപിക്കുക*8 മായപ്പട്ടണം
മഞ്ഞു കാലത്തെ ഉച്ചനേരത്തെ
തവിട്ടു കോടയ്ക്കു കീഴിൽ
സ്മിർണയിൽ*9 നിന്നുള്ള മുഖം
വടിക്കാത്ത,
പോക്കറ്റു നിറയെ
ഉണക്കമുന്തിരിയുമായി കച്ചവടക്കാരൻ
മിസ്റ്റർ യൂജനൈഡ്സ്
സി.ഐ എഫ് ലണ്ടൻ :
കാഴ്ചയിൽ രേഖകൾ
കാനൻ സ്ട്രീറ്റ്*10 ഹോട്ടലിൽ ഉച്ച ഭക്ഷണത്തിനും
മെട്രോ പോളിൽ* 11 ഒരാഴ്ച ചെലവഴിക്കുന്നതിനും
വികലമായ*12 ഫ്രെഞ്ചിൽ എന്നെ
ക്ഷണിച്ചു.
വയലറ്റ് മണിക്കൂറിൽ
കണ്ണും പുറവും
ഡെസ്കിൽ നിന്നുയരുമ്പോൾ
ഒരു ടാക്സിയായി
മനുഷ്യയന്ത്രം കാത്തിരിക്കുമ്പോൾ
വിറയ്ക്കുന്നു
കാത്തിരിക്കുന്നു
ഞാൻ തൈറീസിയാസ്
അന്ധനാണെങ്കിലും
രണ്ട് ജീവിതങ്ങൾക്കിടയിൽ
മിടിക്കുന്നു*13. ചുളുങ്ങിയ
പെൺമുലകളുള്ള വൃദ്ധൻ
വയലറ്റ് മണിക്കൂറിൽ കാണാം
വൈകുന്നേരം
നാവികനെ കടലിൽ നിന്ന്*14 വീട്ടിലേക്ക് കൊണ്ടുവരുന്നു
ചായയുടെ നേരത്ത്
വീട്ടിലെത്തിയ ടൈപ്പിസ്റ്റ്
പ്രാതലിന്റെ അവശിഷ്ടങ്ങൾ
തുടച്ചു നീക്കുന്നു.
സ്റ്റൗവ് കത്തിക്കുന്നു.
ടിന്നുകളിൽ ഭക്ഷണം
വയ്ക്കുന്നു
ജനാലയ്ക്കപ്പുറം
ആപൽക്കരമായി
ഉണങ്ങുന്ന അവളുടെ
ചമയക്കൂട്ടുകളിൽ*15 പോക്കുവെയിൽ രശ്മികൾ
തൊട്ടു.
ദിവാനിൽ (അത് രാത്രിയിൽ
അവളുടെ കിടക്ക )
കാലുറകൾ , ചെരുപ്പുകൾ പുറവസ്ത്രങ്ങൾ,ബോഡീസുകൾ കൂടിക്കിടക്കുന്നു
ഞാൻ തിരേസിയാസ്
പടുകിളവൻ ചുളുങ്ങിയ
അകിടുള്ളവൻ
രംഗം മനസിലാക്കി
ബാക്കി മുൻകൂട്ടി പറഞ്ഞു.
ഞാനും പ്രതീക്ഷിച്ച അതിഥിയെ
കാത്തിരുന്നു
അവൻ മുഖത്ത് വടുക്കൾ*16 ഉള്ള യുവാവ്
വീട് ബ്രോക്കറിന്റെ
ക്ലാർക്ക്
ഒറ്റ തുറിച്ചുനോട്ടത്തോടെ,
ഒരു ബ്രാഡ് ഫോർഡ്
കോടീശ്വരന്റെ*17 പട്ടു തൊപ്പി പോലെ
ഉറച്ച മനോഭാവമുള്ള ഒരു
കീഴാളൻ
അയാൾ ഊഹിച്ച പോലെ
ഇപ്പോഴാണ് അനുകൂല സമയം
ഊണു കഴിഞ്ഞു. അവൾക്കു
മുഷിഞ്ഞു ക്ഷീണവുമായി
അവളെ ലാളിക്കുവാൻ
ശ്രമിക്കുന്നു
അവൾ ആശിച്ചില്ലെങ്കിലും
എതിർപ്പില്ലാതെ
അരുണിമയാർന്ന് ,
തീരുമാനിച്ച്
പെട്ടെന്നയാൾ
ആക്രമിക്കുന്നു.
തപ്പുന്ന കൈകൾക്കില്ല തടസം.
അവന്റെ പൊങ്ങച്ചത്തിനില്ല
പ്രതികരണം
നിസംഗമായി സ്വാഗതം
ചെയ്യുന്നു.
(ഞാൻ തിരേസിയാസ്
എല്ലാം മുന്നേ സഹിച്ചു.
ഇതേ കിടക്കയിലോ ദിവാനിലോ
വച്ച് ആണ് ചെയ്തത്
ഭിത്തിക്കുതാഴെ
തീബ്സിനരുകിൽ
ഇരുന്ന ഞാൻ
മരിച്ചവരിൽ*9 താണവരുടെ ഇടയിലേക്ക് നടന്നു )
അന്തിമമായ അനുഗ്രഹ ചുംബനം
ചൊരിഞ്ഞു
എന്നിട്ട് ഇരുട്ടിൽ
ഏണിപ്പടി തിരഞ്ഞ്
നടക്കുന്നു
അവൾ തിരിഞ്ഞ്
കണ്ണാടിയിൽ ഒരു നിമിഷം
നോക്കി
കാമുകൻ പോയതറിയാതെ
അവളുടെ തലച്ചോറിൽ
പാതിരൂപപ്പെട്ട ഒരു ചിന്ത
കടന്നു പോകുമ്പോൾ .
ശരി, അത് നന്നായി
അത് കഴിഞ്ഞതിൽ ഞാൻ
സന്തോഷിക്കുന്നു
സുന്ദരിയായ ഒരു സ്ത്രീ
വിഡ്ഢിത്തത്തിലേക്ക്* 18 തിരിയുമ്പോൾ
അവൾ ഒറ്റയ്ക്ക് അവളുടെ
മുറിയിലേക്കെത്തി
അവൾ യാന്ത്രികമായ കൈ കൊണ്ട്
മുടിയൊതുക്കുന്നു
ഗ്രാമഫോണിൽ ഒരു
പാട്ടുവയ്ക്കുന്നു..
" ഈ സംഗീതം
വെള്ളത്തിന്റെ മീതേ*19 കൂടി
ഇഴഞ്ഞ് എന്റെ അടുത്തെത്തി
"
തുടർന്ന് സ്ട്രാന്റുവഴി
ക്വീൻ വിക്ടോറിയ
തെരുവിലൂടെ *20 ഓ നഗരമേ നഗരമേ
എനിക്ക് ചെലപ്പോൾ കേൾക്കാം
ലോവർ തെംസ് സ്ട്രീറ്റിലെ*21 ഒരു
പൊതു ബാറിനു സമീപം
ഒരു മാൻഡൊലിന്റെ ഇമ്പമുള്ള
പരിഭവം
അതിനുള്ളിൽ നിന്ന് ജല്പനവും
കരച്ചിലും
ഉച്ചയ്ക്ക് മീൻപിടുത്തക്കാർ
വിശ്രമിക്കുന്നിടത്ത്
മാഗ്നസ് രക്തസാക്ഷി*22 പള്ളിയുടെ ഭിത്തികളിൽ
അയോണിയൻ വെളുപ്പും സ്വർണവും
ചേർന്ന അവ്യാഖ്യേയമായ
തിളക്കം
നദി വിയർക്കുന്നു
എണ്ണയും ടാറും
കളിവള്ളങ്ങൾ ഒഴുകിനടക്കുന്നു
വേലിയേറ്റത്തിനുമിറക്കത്തിനുമൊപ്പം
കപ്പലിൻ ചുവന്ന പായ്കൾ
കാറ്റില്ലാത്ത ഭാഗത്തേക്ക്
വിശാലമായി കനത്ത പാമരത്തിന്മേൽ ചുറ്റിയാടുന്നു
കളിവള്ളങ്ങൾ ഒഴുകുന്ന
തടിക്കഷണങ്ങളെ തള്ളുന്നു.
പട്ടികളുടെ ചെറുദ്വീപ്
കഴിഞ്ഞ് ഗ്രീൻവിച്ച്* 23 ഇറക്കത്തിലേക്ക്
വെയ് ലാല ലിയ
വല്ലാല ലെയ് ലാല
എലിസബത്തും ലെസ്റ്ററും
തുഴകൾ വലിച്ചു കൊണ്ട്
അമരം രൂപപ്പെട്ടു.
സ്വർണം പൂശിയ ഒരു
ചിപ്പി
ചുവപ്പും സ്വർണവും
വെള്ളത്തിന്റെ തള്ളൽ ഇരുകരകളേയും
തിരയിൽ മുക്കി.
തെക്കുപടിഞ്ഞാറൻ കാറ്റ്
താഴേക്ക് താഴത്തേക്കൊഴുകി
മണിനാദം
വെളുത്ത ഗോപുരങ്ങൾ
വെയ്യാ ലാല ലൈയാ
വല്ലാല ലെയ് ലാല*
ട്രാമുകളും പൊടി പിടിച്ച
മരങ്ങളും
ഹൈബറി എന്നെ ഗർഭത്തിൽ
വഹിച്ചു.
റിച്ച് മണ്ടും
ക്യൂവും*9 എന്നെ നശിപ്പിച്ചു
റിച്ച് മൗണ്ടിനടുത്ത്
ഞാൻ കാൽമുട്ടുകൾ ഉയർത്തി
ഒരു ചെറിയ വള്ളത്തിന്റെ
തറയിൽ
മലർന്നുകിടന്നു
.
എന്റെ കാലുകൾ മൂർഗേറ്റിലും*24 ഹൃദയം കാലുകൾക്കടിയിലും
സംഭവം കഴിഞ്ഞപ്പോൾ അയാൾ
കരഞ്ഞു. അയാൾ “പുതിയ തുടക്കം” വാഗ്ദാനം ചെയ്തു
ഞാൻ ഒന്നും പറഞ്ഞില്ല.
ഞാൻ എന്തിന് ഇഷ്ടക്കേട്
കാണിക്കണം ?
മാർഗേറ്റ് മണൽപ്പുറത്ത്*25 ഇല്ലായ്മയെ ഇല്ലായ്മയോട് ഇണക്കാൻ എനിക്ക് കഴിയില്ല.
വൃത്തിയില്ലാത്ത കൈകളിലെ
പൊട്ടിപ്പോയ വിരൽ നഖങ്ങൾ,
എന്റെ ജനം
പാവപ്പെട്ട ജനം ഒന്നും
പ്രതീക്ഷിക്കാത്തവർ
ലാ
ലാ
പിന്നെ ഞാൻ കാർത്തേജിലേക്കുവന്നു*26 കത്തുന്നു കത്തുന്നു
കത്തുന്നു കത്തുന്നു *27 ഓ ദൈവമേ അങ്ങ്
പറിച്ചെടുക്കുന്നു
കത്തുന്നു.
കുറിപ്പുകൾ
*1 ആസക്തികളെ വെടിയാനുള്ള ബുദ്ധൻറെ ധർമ്മപ്രഭാഷണത്തിൽ
നിന്നാണ് തലക്കെട്ട് എടുത്തിട്ടുള്ളത്.
*2. എഡ്മണ്ട് സ്പെൻസറുടെ "പ്രൊതലാമിയോൺ" (1596) ൽ നിന്നുള്ള വരികൾ
*3. 137-ആം സങ്കീർത്തനത്തിൻറെ അനുരൂപണം, "ബാബിലോണിലെ നദികൾക്കരികെ, ഞങ്ങൾ അവിടെ ഇരുന്നു, അതെ,
സീയോനെ ഓർത്തപ്പോൾ ഞങ്ങൾ
കരഞ്ഞു." ഒറിജിനലിൽ, ഇസ്രായേൽ ജനം അവരുടെ ബാബിലോണിയൻ
പ്രവാസത്തിൽ ജറുസലേം
നഗരത്തെ ഓർക്കുന്നു. എലിയറ്റ് ജനീവ തടാകത്തിന് പകരം "ലെമാൻ" എന്ന
ഫ്രഞ്ച് നാമം ഉപയോഗിക്കുന്നു, അവിടെ അദ്ദേഹം 1921-ൽ ദി വേസ്റ്റ് ലാൻറ് എഴുതുന്ന കാലത്ത് ആഴ്ചകളോളം
ചെലവഴിച്ചു.
*4. ആൻഡ്രൂ മാർവെലിൻറെ "ടു ഹിസ് കോയ്
മിസ്ട്രസ്" എന്ന കവിതയെക്കുറിച്ചുള്ള രണ്ട് പരാമർശങ്ങളിൽ ആദ്യത്തേത്, കവിയുടെ മരണത്തിന് മൂന്ന് വർഷത്തിന് ശേഷം 1681-ലാണ് അത് ആദ്യം പ്രസിദ്ധീകരിച്ചത്
. എലിയറ്റ് വരികൾ മാറ്റുന്നു, "എന്നാൽ എൻറെ പുറകിൽ എപ്പോഴും
കാലത്തിൻറെ ചിറകുള്ള രഥം
അടുത്തേക്ക് വരുന്നതു കേൾക്കൂ,"
*5. The
Tempest - നെക്കുറിച്ചുള്ള മറ്റൊരു
പരാമർശം, ഫെർഡിനാൻഡ് ഏരിയലിൻറെ ഗാനം കേൾക്കുന്നതിന്
തൊട്ടുമുമ്പ് ,
" തീരത്തിരുന്ന്, എൻറെ
പിതാവിൻറെ തകർച്ചയോർത്ത്ഞാൻ വീണ്ടും കരയുന്നു, " എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
*6. ഈ വരികൾ John Day യുടെ The parliament of bees എന്ന നാടകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ
വേട്ടക്കാരനായ
ആക്റ്റിയോൺ വനത്തിൽ
കുളിക്കുന്ന ഡയാനയെ സമീപിക്കുമ്പോൾ അവൾ
ഒരു മാനായി രൂപാന്തരപ്പെടുകയും ആക്ടിയോൺ സ്വന്തം നായ്ക്കളാൽ കൊല്ലപ്പെടുകയും
ചെയ്യുന്നു. പശ്ചാത്തലത്തിൽ കൊമ്പുകളും വേട്ടയാടലും.
സന്ദർഭത്തിൽ ആക്റ്റിയോൺ “സ്വീനി” ആണ് ( എലിയറ്റിന്റെ മറ്റ്
ചില കവിതകളിൽ നിന്ന് പരിചിതമായ ഒരു കഥാപാത്രം) ഡയാന മിസ്സിസ് പോർട്ടറാണ് . സ്വീനി എന്ന
നഗരപ്രാകൃതൻ "കൊമ്പുകളും മോട്ടോറുകളും" വഴി മിസ്സിസ് പോർട്ടറെ
സമീപിക്കുന്നു.(ആക്റ്റിയോണിൻറെയും ഡയാനയുടേയും കഥ നോക്കുക.)
*7. 1886-ൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഫ്രഞ്ച് കവി പോൾ വെർലെയ്ൻറെ
"പാർസിഫൽ"( Parcifal)
എന്ന സോണറ്റിൻറെ അവസാന
വരി.അർത്ഥം:
"ഓ
താഴികക്കുടത്തിൽ പാടുന്ന
ആ കുട്ടികളുടെ ശബ്ദങ്ങൾ!" വെർലൈനിൻറെ കവിതയിൽ, പാർസിഫൽ
സ്ത്രീയുടെ പ്രലോഭനങ്ങളെ ചെറുക്കുന്നു. പീഡിതനായ
രാജാവിനെ പുനഃസ്ഥാപിക്കുന്നു, അവസാന അത്താഴത്തിന് ക്രിസ്തു ഉപയോഗിച്ച പാത്രത്തിനു
മുന്നിൽ അതിൻറെ പുരോഹിതനായി മുട്ടു കുത്തുന്നു. ഈ സോണറ്റ് ഉറവിടം, റിച്ചാർഡ് വാഗ്നറുടെ ഓപ്പറ പാർസിഫൽ ആണ്.
(1877), അതിൽ പാഴ്‌സിഫൽ Kundry യുടെ
ഉപായങ്ങളെ ചെറുത്തുനിൽക്കുന്നു. അംഫോർട്ടാസ് രാജാവിനെ
മുറിവേൽപ്പിച്ച കുന്തം പിടിച്ചെടുക്കുന്നു. അദ്ദേഹത്തെ സുഖപ്പെടുത്തുന്നു.
എലിയറ്റ് ഉദ്ധരിക്കുന്ന ഭാഗം സൂചിപ്പിക്കുന്നത് ഓപ്പറയുടെ അവസാനഭാഗം ആണ്.
ഓപ്പറ, അതിൽ ക്രെയ്ൽ കോട്ടയുടെ താഴികക്കുടം പാഴ്‌സിഫൽ അഴിച്ചുവിടുകയും
ഗ്രെയ്ൽ ഉയർത്തുകയും
ചെയ്യുന്നു.
*8. ടെറിയൂസിൻറെ ഫിലോമേലയുടെയും ( Tereus and
Philomela ) കഥയിലെ നായകന്മാർ ഉണ്ടാക്കിയ ശബ്ദങ്ങൾ. അവരെല്ലാം
പക്ഷികളായി മാറി .
" Tereu"
എന്നത് ടെറിയസിൻറെ
പേരിൻറെ സംബോധനാ രൂപമാണ്.
*9. അനറ്റോലിയയിലെ ഒരു നഗരം, ഇപ്പോൾ തുർക്കി നഗരമായ ഇസ്മിർ. ഒന്നാം
ലോകമഹായുദ്ധത്തിനു ശേഷം ഗ്രീസും തുർക്കിയും തമ്മിലുള്ള യുദ്ധത്തിൻ
സ്മിർണയായിരുന്നു ശ്രദ്ധാകേന്ദ്രം. എലിയറ്റ്
കവിത എഴുതുന്ന കാലത്ത് ഇത് വാർത്തകളിൽ നിറഞ്ഞിരുന്നു.
തൻറെ കവിത രചിച്ചു.
ഗ്രീസിൻറെ സ്മിർണയുടെ നഷ്ടം ആ രാജ്യത്ത് ഒരു സൈനിക അട്ടിമറിക്ക് കാരണമായി.
*10 . സംസാരഭാഷയിൽ
*11 . ലണ്ടൻ നഗരത്തിലെ ഒരു വാണിജ്യ ഹോട്ടൽ.
*12 ബ്രൈറ്റണിലെ ഒരു ഫാഷനബിൾ ഹോട്ടൽ, ഒരു പ്രശസ്തമായ റിസോർട്ട്.
*13. തൈറേഡിയസ് ( Tiresias) ഒരിക്കൽ ഒരു സ്ത്രീയായി മാറുകയും അങ്ങനെ " രണ്ട് ജീവിതം" ജീവിക്കുകയും ജൂണോയും ജോവും തമ്മിലുള്ള തർക്കത്തിൽ അന്ധനാകുകയും ചെയ്തു.
*14. തൻറെ കുറിപ്പുകളിൽ, എലിയറ്റ്
സാഫോയുടെ ഒരു കവിതയെ പരാമർശിക്കുന്നു: സായാഹ്ന നക്ഷത്രത്തോടുള്ള പ്രാർത്ഥന.
*15.
ഒരു കഷണം അടിവസ്ത്രം
*16.
കാർബങ്കിൾ പരുവാണ്.
*17 . വടക്കേ ഇംഗ്ലണ്ടിലെ ഒരു വ്യവസായ നഗരം. ആ പട്ടണത്തിലെ
ഒരു കോടീശ്വരൻ.
*18.
ടൈർസിയാസിൻറെ കഥയെക്കുറിച്ചുള്ള
ക്ലാസിക്കൽ സൂചനകൾ. പ്രത്യേകിച്ച് ആൻറിഗണിയിലും ഇഡിപ്പസ് റെക്സിലും തീബൻ ദീർഘദർശി എന്ന റോൾ . ഒഡീസിയിൽ
ഒഡീസിയസിനെ ഉപദേശിക്കാൻ
അധോലോകത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
*19 എലിയറ്റ് തൻറെ കുറിപ്പുകളിൽ ഒലിവർ ഗോൾഡ്സ്മിത്തിൻറെ
ദി വികാർ ഓഫ് വേക്ക്ഫീൽഡ് (I762) എന്ന നോവലിനെ
പരാമർശിക്കുന്നു.
*20. എലിയറ്റ് തൻറെ കുറിപ്പുകളിൽ ചൂണ്ടിക്കാണിച്ചതുപോലെ, ടെമ്പസ്റ്റിലെ ഏരിയലിൻറെ ഗാനത്തെക്കുറിച്ചുള്ള
മറ്റൊരു പരാമർശം.
*21. ലണ്ടൻ നഗരത്തിലെ തെരുവുകൾ, തേംസിന് ഏതാണ്ട് സമാന്തരമായി ഒഴുകുന്നു.
*22
ലണ്ടൻ നഗരത്തിലെ ഒരു
തെരുവ്, ലണ്ടൻ പാലത്തിന് സമീപം തേംസിന് സമാന്തരമായി പോകുന്നു
.
ലോവർ തെംസ്
സ്ട്രീറ്റിലാണ് സെൻറ് മാഗ്നസ് രക്തസാക്ഷിയുടെ ചർച്ച്.
*23 നോർസ് രക്തസാക്ഷിയായ സെൻറ് മാഗ്നസിന്
സമർപ്പിച്ചിരിക്കുന്ന ഈ സൈറ്റിലെ ഒരു പള്ളി വളരെ മുമ്പുതന്നെ വില്യം ദി കോൺക്വറർ
എന്ന് പരാമർശിക്കപ്പെടുന്നു.
. മഹാതീപിടുത്തത്തിനുശേഷം ഇംഗ്ലീഷ് വാസ്തുശില്പിയായ സർ
ക്രിസ്റ്റഫർ റെൻ പുനർനിർമ്മിച്ചു. ലോവർ
തേംസ് സ്ട്രീറ്റിലാണ് ഇപ്പോഴത്തെ പള്ളി.
പരമ്പരാഗതമായി
മത്സ്യക്കച്ചവടക്കാരുമായി ബന്ധപ്പെട്ട ഒരു ജില്ല .
*24 ഗ്രീൻവിച്ചിലെ തേംസ് നദി. ഐൽ ഓഫ് ഡോഗ്സ് ( The Isle of Dogs ) എന്നാണ്
ഗ്രീൻവിച്ചിന്
എതിർവശത്തുള്ള നദീതീരത്തിന് പേര്
*25. റിച്ചാർഡ് വാഗ്നറുടെ ഓപ്പറയിലെ ( Die Gotterdammereung ) റൈൻ കന്യകമാരുടെ വിലാപം. കന്യകമാർക്ക് അവരുടെ നദിയിൽ
നിക്ഷേപിച്ച സ്വർണ്ണം നഷ്ടപ്പെടുന്നു.
മോതിരമായി
കെട്ടിയുണ്ടാക്കിയ ഈ സ്വർണ്ണമാണ് നാല് ഓപ്പറകളുടെ സംഭവവികാസങ്ങളെ
ചലിപ്പിക്കുന്നത്.
*26. എലിയറ്റിൻറെ കുറിപ്പ് ജെയിംസ് ആൻറണി ഫ്രോഡിൻറെ
ഇംഗ്ലണ്ട് ചരിത്രത്തിൽ നിന്നുള്ള ഒരു ഭാഗം ഉദ്ധരിക്കുന്നു, സന്ദർഭത്തിന് അനുസരിച്ച് .
*27. എലിയറ്റിൻറെ കുറിപ്പ് ഈ രംഗവും ഡാൻറെയുടെ
പർഗറ്റോറിയോയിലെ കാൻറോ 5 ലെ ഒരു ഭാഗവും തമ്മിൽ ഒരു സമാന്തരം
നിർദ്ദേശിക്കുന്നു.
അതിൽ മൂന്ന് ആത്മാക്കൾ
അവനെ അഭിസംബോധന ചെയ്യുന്നു. അവരിൽ അവസാനത്തേത് സ്വയം La Pia ആയി തിരിച്ചറിയുന്നു. അവൾ
സീനായിൽ ജനിച്ചവൾ ഭർത്താവിനാൽ
കൊലചെയ്യപ്പെട്ടു.
*28. കിഴക്കൻ ലണ്ടനിലെ ഒരു പ്രദേശം.
*29. എലിയറ്റ് 1921 ഒക്‌ടോബറിൽ
മൂന്നാഴ്‌ച ചിലവഴിച്ചത് അൽബെമാർലെ ഹോട്ടലിൽ. മൂന്ന്
മാസത്തെ വിശ്രമ ചികിത്സയുടെ ആദ്യ ഭാഗമായിരുന്നു ഇത്
തരിശുഭൂമിയുടെ
ഭൂരിഭാഗവും അദ്ദേഹം അവിടെ വച്ച് രചിച്ചു.
*30. എലിയറ്റിൻറെ കുറിപ്പുകൾ അഗസ്റ്റിൻറെ കുറ്റസമ്മതം എന്ന
ഭാഗത്തെ പരാമർശിക്കുന്നു, അതിൽ അദ്ദേഹം ഐന്ദ്രിയ പ്രലോഭനങ്ങളെ വിവരിക്കുന്നു, ചെറുപ്പത്തിലെ
പ്രലോഭനങ്ങൾ.
*31. ബുദ്ധൻറെ അഗ്നി പ്രഭാഷണത്തിൽ നിന്ന് എലിയറ്റിൻറെ
കടുത്ത തിരുത്തൽ.
നാല്
വെള്ളത്താലുളള മരണം*1
ഫ്ലീബസ് എന്ന ഫിനീഷൻ രണ്ടാഴ്ചയായി
മരിച്ചിട്ട്
കടൽക്കാക്കകളുടെ കരച്ചിൽ
മറന്നു ;
ആഴക്കടലിന്റെ തിരയേറ്റവും*
ലാഭ നഷ്ടങ്ങളും
കടലിനടിയിലെ ഒഴുക്ക്
പിറുപിറുത്തു കൊണ്ട്
അയാളുടെ എല്ലുകൾ
പെറുക്കിയെടുത്തു
അയാൾ പൊങ്ങുന്നതും
താഴുന്നതുമനുസരിച്ച്
അയാൾ ആയുസിന്റെ ഘട്ടങ്ങളും യൗവനവും നീർച്ചുഴിയിൽ പെട്ടു
പിന്നിട്ടു.
ജൂതനോ അന്യമതക്കാരനോ
ആയിക്കോട്ടെ
ചക്രം കറക്കുകയും കാറ്റിനെ
നോക്കുകയും
ചെയ്യുന്നവനേ നീ
ഒരിക്കൽ നിന്നെ മാതിരി
സുന്ദരനും പൊക്കക്കാരനും ആയിരുന്ന ഫ്ലീബസിനെ ഓർക്കൂ
*1 കവിതയുടെ
അവിഭാജ്യഘടകമെന്ന് എസ്രാ പൗണ്ട് ഉറപ്പിച്ച ഈ ഭാഗത്തിൻറെ കൃത്യമായ പ്രധാന്യം
നിർണയിക്കാൻ പ്രയാസമാണ്.ഇതിന് 1918 ൽ എലിയറ്റ് എഴുതിയ Dans Le
Restaurant എന്ന കവിതയുടെ അവസാന ഭാഗവുമായി ബന്ധമുണ്ട്.(ആ കവിത
നോക്കുക)
*ഏറ്റം -
വെള്ളത്തിന്റെ ഉയർച്ച
അഞ്ച്
ഇടിവെട്ട് പറഞ്ഞത്
വിയർപ്പണിഞ്ഞ മുഖങ്ങളിലെ പന്തത്തിന്റെ
ചുവപ്പു വെട്ടത്തിനുശേഷം
പൂത്തോട്ടങ്ങളിലെ മഞ്ഞണിഞ്ഞ മൗനത്തിനുശേഷം
കല്ലുനിറഞ്ഞ സ്ഥലങ്ങളിലെ വേദനയ്ക്കു ശേഷം
ഒച്ചയിടലും നിലവിളിയും
തടവറയും കൊട്ടാരവും
അകലെ പർവ്വതങ്ങൾക്കു*1 മീതേ
വസന്തത്തിന്റെ ഇടിയുടെ മാറ്റൊലിയും കഴിഞ്ഞ്
ജീവിച്ചിരുന്നവൻ മരിച്ചു
ജീവിക്കുകയായിരുന്ന നമ്മൾ മരിക്കുന്നു
നേർത്ത ക്ഷമയോടെ
വെള്ളമില്ലിവിടെ
പാറ മാത്രം
പാറയും വെള്ളമില്ലായ്മയും
പൂഴി മൂടിയ വഴിയും
മലകൾക്കിടയിൽ വളഞ്ഞുപുളഞ്ഞയർന്നുപോകുന്ന
വഴി
വെള്ളമില്ലാത്ത പാറക്കെട്ടുള്ള മലകൾ
വെള്ളം ഉണ്ടായിരുന്നെങ്കിൽ നമ്മളവിടെ
ഇറങ്ങിനിന്നിട്ട് വെള്ളം
കുടിച്ചേനേ
പറകൾക്കിടയിൽ നില്ക്കാ
നാവില്ല
നിന്ന് ചിന്തിക്കാനാവില്ല
വിയർപ്പ്
ഉണങ്ങിയിരിക്കും
കാലുകൾ പൂഴിയിൽ പൂണ്ടിരിക്കും
പാറയയ്ക്കിടയിൽ
അല്പം വെള്ളമുണ്ടായിരുന്നെങ്കിലോ
അത് തുപ്പാൻ പറ്റാത്ത പുഴുപ്പല്ലുകളുള്ള
പർവ്വതത്തിന്റെ വായ
ഇവിടെ ഒരാൾക്ക് നില്ക്കാനോ
കിടക്കാനോ ഇരിക്കാനോ ഒന്നുമാവില്ല
പർവ്വതങ്ങളിൽ നിശ്ശബ്ദത പോലുമില്ല
വരണ്ട വന്ധ്യമായ
മഴയില്ലാത്ത ഇടി മുഴക്കമുണ്ട്
മലനിരകളിൽ ഏകാന്തത പോലുമില്ല
ചുവന്നിരുണ്ട മുഖങ്ങൾ
ചെളിക്കട്ട വിണ്ടുകീറിയ
വീടുകളുടെ വാതിലിൽ നിന്ന്
കൊഞ്ഞനം കുത്തുകയും മുരളുകയും ചെയ്യുന്നു
ഇവിടെ പാറയില്ലാതെ
വെള്ളമുണ്ടായിരുന്നെങ്കിൽ
ഇവിടെ പാറയും വെള്ളവുമുണ്ടായിരുന്നെങ്കിൽ
വെള്ളവും വസന്തവും
പാറകൾക്കിടയിൽ ഒരു കുളവും
ഇവിടെ വെള്ളത്തിന്റെ ശബ്ദമെങ്കിലും
ഉണ്ടായിരുണ്ടങ്കിൽ
ചീവീടും
ഉണങ്ങിയ പുല്ലും പാടുന്നതല്ലാതെ
പാറയുടെ മുകളിൽ വെള്ളത്തിന്റെ ശബ്ദം
അവിടെ പൈൻ മരങ്ങളിലിരുന്ന്
സന്യാസിപ്പക്ഷികൾ പാടുന്നിടത്ത്
ഡ്രിപ് ഡ്രോപ്
ഡ്രിപ് ഡ്രോപ് ഡ്രോപ്
ഡ്രോപ് ഡ്രോപ്
പക്ഷേ അവിടെങ്ങും
വെള്ളമില്ല.
നിന്റെ അരികിലായി
എപ്പോഴും നടക്കുന്ന മൂന്നാമൻ ആരാണ്?*2
ഞാൻ
എണ്ണുമ്പോൾ നിന്നെയും എന്നെയുമേ കാണുന്നുള്ളു.
മുന്നിലെ വെളുത്ത വഴിയിലേക്ക് ഞാൻ നോക്കുമ്പോൾ
നിന്റെ കൂടെ നടക്കുന്ന ഒരാളെ കാണുന്നുണ്ട്
തല മൂടി , തവിട്ടു
മേലങ്കിയുമിട്ട് തെന്നി
പെണ്ണോ ആണോ എന്നറിയില്ല
പക്ഷേ നിൻറെ മറ്റേ വശത്ത് ആരാണ്?
വായുവിൽ എന്താണൊരു വലിയ ശബ്ദം*3 അമ്മയുടെ കരച്ചിലിന്റെ
മർമ്മരം
ആരാണ് ആ തല മൂടിയ അവസാനിക്കാത്ത നിരന്ന തുറസുകളിൽ
ആർക്കുന്ന സഞ്ചാരപ്പരിഷകൾ
പരന്ന ചക്രവാളം വളയുന്ന
വിണ്ടുകീറിയ ഭൂമിയിൽ ഇടറുന്നവർ
മലകൾക്കുമുകളിലെ പട്ടണം ഏതാണ്?
വിണ്ടുകീറലുകൾ
രൂപമാറ്റങ്ങൾ
വയലറ്റുവായുവിൽ പൊട്ടിത്തെറിക്കുന്നു.
മറിഞ്ഞുവീഴുന്ന ഗോപുരങ്ങൾ
ജറുസലേം
ആതൻസ്
അലക്സാണ്ട്രിയ
വിയന്ന , ലണ്ടൻ
മായ
ഒരു സ്ത്രീ നീണ്ട കറുത്ത മുടി
വലിച്ചുനീട്ടി മുറുക്കി
ആ തന്തികളിൽ
മൂളിപ്പാട്ടു മീട്ടി
വയലറ്റുവെളിച്ചത്തിൽ
കുഞ്ഞുങ്ങളുടെ മുഖമുള്ള
വവ്വാലുകളും
ചൂളം കുത്തി
ചിറകടിച്ചു
കറുപ്പാണ്ട ഭിത്തികളിൽ
തല കുത്തിക്കിടന്ന്
ഇഴഞ്ഞു വായുവിൽ കീഴ്മേൽ മറിഞ്ഞുകിടന്നു
ഓർമ്മിപ്പിക്കുന്ന
മണികൾ മുഴക്കിക്കൊണ്ട്
മണിക്കുറുകൾ കാക്കുന്ന ഗോപുരങ്ങൾ
ഒഴിഞ്ഞ സംഭരണികളിൽ നിന്നും
പൊട്ടക്കിണറ്റിൽ നിന്നും പാടുന്ന ശബ്ദങ്ങളും
മലകൾക്കിടയിലെ ഈ ചെതുക്കുപിടിച്ച
കുഴിയിൽ
മങ്ങിയ നിലാവിൽ
ഇടിഞ്ഞ കുഴിമാടങ്ങൾക്കു മീതേ
പുല്ലുകൾ ചാപ്പലിനെപ്പറ്റി പാടുന്നു
കാറ്റ് വീടാക്കിയ അകം പൊള്ളയായ ചാപ്പലുണ്ട്.*4 അതിന് ജനലുകളില്ല
വാതിൽ ആടുന്നു
ഉണക്കയസ്ഥികൾ ആർക്കും ഉപദ്രവമല്ല
ഒരു മരമേൽക്കൂരയിലിരുന്ന്
ഒരു കോഴി
കോക്കൊരികോ കോക്കൊരികോ
ഒറ്റമിന്നലിൽ
അപ്പോൾ
ഒരു ഈറൻ കാറ്റ്
മഴ കൊണ്ടുവരുന്നു.
ഗംഗ*5 വരണ്ടുപോയി
വാടിത്തളർന്ന ഇലകൾ
മഴയ്ക്കു കാത്തു
അങ്ങകലെ
ഹിമവാന്റെ മീതേ*6
കരിമേഘങ്ങൾ തടിച്ചുകൂടിയപ്പോൾ കാട് പതുങ്ങിക്കൂനി
മൗനത്തിലായി
അപ്പോൾ ഇടിമുഴക്കം പറഞ്ഞു:
ദ
ദത്ത : നമ്മൾ എന്താണ് നല്കിയത് ?*7
എന്റെ
ചങ്ങാതീ,
ചോര എന്റെ ഹൃദയം പിടിച്ചു കുലുക്കുമ്പോൾ
ഒരു യുഗത്തിന് തിരിച്ചെടുക്കാൻ വയ്യാത്ത*8 വിവേകം
ഒരു
നിമിഷത്തെ കീഴ്പ്പെടലിന്റെ ഭീകരമായ ധൈര്യം
ഇതിനാൽ , ഇതിനാൽ
മാത്രം
നമ്മൾ നില നിന്നു
അത് നമ്മുടെ മരണക്കുറിപ്പിലോ
ഉപകാരിയായ ചിലന്തി നെയ്യുന്ന ഓർമ്മകളിലോ*
ഒഴിഞ്ഞ മുറികളിൽ
മെലിഞ്ഞ നിയമജ്ഞൻ പൊട്ടിച്ച മുദ്രകൾക്കു കീഴിലോ
കാണപ്പെടില്ല
ദ
ദയധ്വം
ഞാൻ വാതിലിൽ ഒരിക്കൽ തിരിയുന്ന താക്കോലിനെപ്പറ്റി
കേട്ടിട്ടുണ്ട്
ഒരിക്കൽ മാത്രം തിരിയുന്നത്*9
നമ്മൾ
താല്ക്കാലിനെപ്പറ്റി ആലോചിച്ചുകൊണ്ട്
ഓരോരുത്തരും ഒരു ജയിലറ ഉറപ്പിക്കുന്നു
ഇരുൾ വീഴുമ്പോൾ മാത്രം
അതീന്ദ്രിയമായ
അഭ്യൂഹങ്ങൾ ഒരു നിമിഷത്തേക്ക്
കൊറിയോലാനസിനെ*10 പുനരുജ്ജീവിപ്പിക്കുന്നു.
ദ
ദമ്യത
ബോട്ട് പായും തുഴയുമുള്ള കൈകളാൽ ഉല്ലാസത്തോടെ നീങ്ങി
കടൽ ശാന്തമായിരുന്നു.
ക്ഷണിക്കപ്പെട്ടപ്പോൾ
നിൻറെ ഹൃദയവും നിയന്ത്രിക്കുന്ന കൈകൾക്ക്
അനുസരിച്ച് സന്തോഷപൂർവ്വം മിടിക്കുമായിരുന്നു
ഞാൻ മീൻ പിടിച്ചുകൊണ്ട് തീരത്തിരുന്നു*11
പിന്നിൽ തരിശ്ശായ നിരപ്പു ഭൂമി
ഞാൻ എന്റെ ഇടങ്ങൾ എങ്കിലും
നേരേ ചൊവ്വേ ആക്കട്ടെ*12 ലണ്ടൻ പാലം താഴെ വീഴുന്നു*13
താഴെ
വീഴുന്നു
താഴെ വീഴുന്നു
പിന്നെ അവൻ എല്ലാവരേയും ശുദ്ധീകരിക്കുന്ന അഗ്നിയിൽ ഒളിച്ചു.*14
ഓ
തൂക്കനാം കുരുവീ
തൂക്കനാം കുരുവീ
തകർന്ന ഗോപുരത്തിൽ
അക്വിറ്റൈൻ രാജകുമാരൻ
ഈ കഷണങ്ങളെ ഞാൻ
നാശനഷ്ടങ്ങൾക്കെതിരേ
തടുത്തു കൂട്ടിയിരിക്കുന്നു.
ഓ ഞാൻ നിങ്ങൾക്ക് നാടകം നല്കാം
ഹീറോണിമോയുടെ ഭ്രാന്ത് വീണ്ടും
ദത്ത , ദയധ്വം , ദമ്യത
ഓം ശാന്തി : ശാന്തി: ശാന്തി:
ഇടിമുഴക്കം പറഞ്ഞത്
*1 എലിയറ്റ് ഈ ഭാഗത്തിനു നൽകുന്ന തലക്കുറിപ്പിൽ ക്രിസ്തുവിൻറെ അറസ്റ്റും
കുരിശിലെ പീഡനവും ഒക്കെ സൂചിപ്പിക്കുന്നു.തുടർന്ന് ഭൂമികുലുക്കവും മറ്റും
ഉണ്ടാകുന്നു
*2 എലിയറ്റിൻറെ കുറിപ്പുപ്രകാരം Sir Ernest Shackleton ൻറെ
South
ൽ നിന്ന് എടുത്ത ഭാഗം ആണിത്.മൂന്ന് അൻറാർടിക്ക് പര്യവേഷകർ തങ്ങളുടെ
കൂടെ നാലാമത് ഒരാൾകൂടിയുണ്ടെന്ന് ധരിക്കുന്നു.അതുപോലെ എമ്മാവൂസിലേക്കുള്ള യാത്രയിൽ
രണ്ടുപേർ തങ്ങളുടെ കൂടെ മൂന്നാമതായി, ഉയർത്തെണീറ്റ ക്രിസ്തുവുണ്ടെന്ന്
തിരിച്ചറിയുന്നില്ല.
*3 അടുത്ത പത്തുവരികളുടെ ഉറവിടമായി എലിയറ്റ്
ജർമ്മൻ എഴുതുകാരൻ ഹെർമൻ ഹെസ്സെയുടെ In sight of Chaos ( Blick ins Chaos)സൂചിപ്പിക്കുന്നുണ്ട്.
*4
കുറിപ്പുപ്രകാരം എലിയറ്റിൻറെ മനസിൽ
ഉണ്ടായിരുന്നത് Jessie Weston ൻറെ From Ritual to
Romance ലെ Chapel
Perilous എന്ന ഭാഗമാണ്.
*5
ഇന്ത്യയിലെ പുണ്യനദി ഗംഗ
* 6
ഹിമാലയ പർവതം.ഗംഗ ഉത്ഭവിക്കുന്നത് ഹിമാലയത്തിൽനിന്നാണ്.ഗംഗയുടെ പിതൃസ്ഥാനം
ഹിമാലയത്തിനുണ്ട്.
*7
ബൃഹദരണ്യകോപനിഷത്തിലെ ഒരു ഭാഗമാണിത്.ബ്രഹ്മാവ് ഉച്ചരിച്ച ദ ദേവന്മാരും അസുരന്മാരും
മനുഷ്യരും മൂന്നുതരത്തിലാണ് മനസിലാക്കിയത്.ദേവന്മാർ ദമ്യത അഥവാ മനസിനെ
നിയന്ത്രിക്കുക എന്നും അസുരന്മാർ ദാനം ചെയ്യുക എന്നും അസുരന്മാർ ദയ കാണിക്കുക
എന്നും മനുഷ്യർ ദാനംചെയ്യുക എന്നും അർത്ഥം
എടുത്തു.
* 8 ഈ വരികൾക്കുപിന്നിൽ ഫ്രാൻസിസ്ക ഡാ റിമിനിയുടെ വിലാപം . അദ്ദേഹത്തെ ഡാൻറേ
നരകത്തിൻറെ രണ്ടാം സർക്കിളിൽ വച്ചു കണ്ടുമുട്ടുന്നു.അവിടെ അവൾ ഭർത്താവിൻറെ
സഹോദരൻ പാവ് ലോ മലറ്റെസ്റ്റയുമായീ
വ്യഭിചരിച്ചതിനാൽ ശിക്ഷിക്കപ്പെട്ടിരിക്കയാണ്.അവൾ പറഞ്ഞത് അവർ രണ്ടും ലാൻസലോടിനെപ്പറ്റിയുള്ള ഒരു
റൊമാൻസുവായിച്ചപ്പോൾ പ്രണയത്തിൽ വീണതാണ് എന്നാണ്.
* 9 John Webster - ൻറെ
The white devil –ലെ പ്രണയം നിരസിക്കുന്ന എട്ടുകാലിയിൽനിന്ന് ഇതിൻറെ മാതൃകകണ്ടെത്തി
എന്ന് എലിയറ്റ്.
* 10 എലിയറ്റിൻറെ
കുറിപ്പുപ്രകാരം രണ്ട് സൂചനകൾ ഇവിടുണ്ട്.ഒന്നാമത്തേത് Count Ugolino യുടെ
കഥയാണ്.അദ്ദേഹത്തെ ഡാൻറേ Inferno യിൽ
വച്ച് കണ്ടുമുട്ടുന്നു.രാജ്യദ്രോഹം കാരണമായി പ്രഭുവിനെ ഒരു കോട്ടയിൽ അടച്ചു.അവിടെ
അദ്ദേഹം പട്ടിണികിടന്നു മരിച്ചു.രണ്ടാമത്തെ സൂചന F H Bradley യുടെ
തത്വചിന്തയുമായി ബന്ധപ്പെട്ടാണ്.അദ്ദേഹത്തെക്കുറിച്ചാണ് എലിയറ്റിൻറെ ഡോക്ടറകൽ
തീസിസ്.
*11 ഒറ്റപ്പെടലിൻറെ
മറ്റൊരു ഇമേജ്.Coriolanus ഒരു റോമൻ യുദ്ധവീരൻ.അദ്ദേഹം ജനങ്ങളുടെ അഭിപ്രായത്തെ
മറന്ന് റോമിനെതിരെ യുദ്ധം നയിച്ച് ജീവിതം അവസാനിപ്പിച്ചു.എലിയറ്റ് Coriolan എന്നൊരു
കവിത എഴുതിയിടുണ്ട്.
*12 സ്വന്തം കുറിപ്പിൽ എലിയറ്റ് Jessie Westson ൻറെ From Ritual to Romance എന്ന കൃതി സൂചിപ്പിക്കുന്നു.അതിലെ Fisher King എന്ന
ഭാഗം.
*13 പ്രവാചകനായ ഏശയ്യ
രാജാവായ Hezekiah യെ വെല്ലുവിളിക്കുന്നു: “ കർത്താവ് അരുളിചെയ്യുന്നു:
നിൻറെ ഭവനം ക്രമപ്പെടുത്തുക. നീ മരിക്കും ,ജീവിക്കില്ല.”
*14 കുട്ടികളുടെ
നേഴ്സറിഗാനം.
*15 “പിന്നെ അവരെ
ശുദ്ധീകരിക്കുന്ന തീയിൽ അവൻ ഒളിച്ചു" (ഇറ്റാലിയൻ). ഇത് ഡാന്റെയുടെ
പർഗറ്റോറിയോയിലെ കാൻറോ 26-ന്റെ അവസാന വരിയാണ്. അതിൽ ഡാന്റേ
കവി അർനൗട്ട് ഡാനിയേലിനെ കണ്ടുമുട്ടുന്നു. അദ്ദേഹം സ്വന്തം ഭാഷയിൽ മുന്നറിയിപ്പ്
നൽകുന്നു: “ യഥാസമയം എന്റെ വേദനയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക” . എലിയറ്റിനെ
സംബന്ധിച്ചിടത്തോളം ഇത് അസാധാരണമായ പ്രാധാന്യമുള്ള ഒരു ഭാഗമായിരുന്നു .
*16 "ഞാൻ
എപ്പോഴാണ് മീവൽ പക്ഷിയെപ്പോലെ ആകുക? (ലാറ്റിൻ)
അജ്ഞാതകവിയുടെ വരിയാണിത്. Philomela
യുടെ കഥയിലാണ് അവസാനിക്കുന്നത്.ഈ കഥ എലിയറ്റ്
വേസ്റ്റ് ലാൽഡിൽ ഉപയോഗിച്ചിട്ടുണ്ട്.
*17. "നശിച്ച ഗോപുരത്തിൻറെ അക്വിറ്റൈൻ
രാജകുമാരൻ" (ഫ്രഞ്ച്).ജെറാർഡ് ഡി നേർവലിൻറെ The Dispossessed എന്ന
ഗീതകത്തിൻറെ രണ്ടാമത്തെ വരി.
*18 എലിയറ്റിൻറെ കുറിപ്പ് Thomas Kyd ൻറെ The Spanish Tragedie യെ സൂചിപ്പിക്കുന്നു.ഇതിൻറെ
ഉപശീർഷകം Hieronymo is Mad Again എന്നാണ്.നാലാമങ്കത്തിൽ മകൻറെ കൊലപാതകത്താൽ
ഭ്രാന്തനായ Hieronymo ഒരു നാടകം അവതരിപ്പിക്കുന്നു.അതിൽ കൊലപാതകികൾക്കൊരു റോൾ
ഉണ്ടെന്ന് തിരിച്ചറിയുന്നു.നാടകത്തിനിടയിൽ കൊലപാതകികളെ കൊല്ലുകയും സ്വയം
മരിക്കുകയും ചെയ്യുന്നു.
പാഴ്നിലം - ലളിതമായ
മലയാള വിവരണം
The Burial of the Dead’
‘Nam Sibyllam quidem Cumis ego ipse oculis meis
vidi in ampulla pendere, et cum illi pueri dicerent: Σίβυλλα τί θέλεις;
respondebat illa: άποθανεîν θέλω.’
For Ezra
Pound
il
miglior fabbro.
“I have seen with my own eyes, the Sibyl hanging
in a jar, and when the boys asked her “What do you want?”, she replied, “I want
to die.”
For Ezra Pound
The best Blacksmith
ക്യൂമേയിലെ സിബിൽ ഒരു
കൂട്ടിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു. ആൺപിള്ളേർ
അവളോട് ചോദിച്ചു : "സിബിൽ, നിനക്ക്
എന്താണ് വേണ്ടത്?" അവൾ പറഞ്ഞു:
"എനിക്ക് മരിക്കണം."
(ലത്തീൻ ,ഗ്രീക്ക്,ഇംഗ്ലീഷ്, ഇറ്റാലിയൻ
എന്നീ നാലു ഭാഷകളിലാണ് ഇത് എഴുതിയിരിക്കുന്നത്.) നിത്യമായ യൗവനം ചോദിക്കാതെ
ക്യൂമേയൻ സിബിൽ നിത്യജീവിതം ആശിച്ചു.അതിനാൽ അവൾ മരിക്കാതെയിരുന്നു.അവൾ ഒരു കൂട്ടിൽ
ഒരു പക്ഷിയേപ്പോലെയായി.അങ്ങനെ അവൾ എന്നെന്നേക്കും കഷ്ടപ്പെട്ടു
T S ELIOT
The Waste
Land
പാഴ്നിലം
The Burial
of the Dead’
ചത്തവരുടെ അടക്ക്
ചത്തവരുടെ അടക്ക് ( The
Anglican Book of Common Prayer ൽ നിന്നാണ് ഈ തലക്കെട്ട് ) എന്ന
ഭാഗം തുടങ്ങുന്നത് “ഏപ്രിൽ മാസം ഏറ്റവും ക്രൂരമാണ്” ( ജെഫ്രി ചോസറിൻറെ 'ദി കാന്റർബറി ടെയിൽസ്' എന്ന കൃതിയുടെ ജനറൽ പ്രോലോഗിന്റെ ആദ്യ വരികളുടെ ഒരു
അട്ടിമറിയോടെയാണ് 'ദി
വേസ്റ്റ് ലാൻഡ്' ആരംഭിക്കുന്നത്. ചോസർ എഴുതിയത് “ഏപ്രിലിലെ വസന്തമഴ പ്രകൃതിക്ക് പുതുജീവൻ നൽകുന്നു
എന്നാണ്) എന്നു പറഞ്ഞു കൊണ്ടാണ്. കവിതയ്ക്കുള്ളിൽ ആരാണ് ഇത്
പറയുന്നത് എന്ന് അറിയില്ല . ഇത് അജ്ഞാതനായ ഒരാളാണ് പറയുന്നതെന്ന് നമുക്ക്
കരുതാം.യൂറോപ്പിൽ വസന്തകാലമാണ് ഏപ്രിൽ. പ്രണയത്തിന്റെ കാലമാണത്. എന്നിട്ടും അത്
അങ്ങേയറ്റം ക്രൂരമാണ്
എന്നു പറയുന്നെങ്കിൽ അതിലൊരു ഐറണി ഉണ്ട്. അതായത്
പറയുന്നതിന്
വിരുദ്ധമായ അർത്ഥം. ഇവിടെ ഇത് പറയുന്ന അജ്ഞാതൻ നിരാശാഭരിതനാണ്. അയാളുടെ അനുഭവം
ഏപ്രിൽ എന്ന വസന്ത കാലം ക്രൂരമാണ് എന്നാണ്. ഒന്നാം ലോകമഹായുദ്ധം (1914 - 18 ) വരുത്തി വച്ച നൈരാശ്യങ്ങൾ ആണ് ഇങ്ങനെ
പറയാൻ അജ്ഞാതനെ പ്രേരിപ്പിക്കുന്നത്. അയാളുടെ ഓർമ്മയും ആശയും അയാളെ കൂടുതൽ
നിരാശനാക്കുന്നു. വസന്ത മഴ ജീർണിച്ച വേരുകളെ ഇളക്കുകയേ ചെയ്യുന്നുള്ളു. ( ഇയാംബിക്
വൃത്തത്തിൽ എഴുതിയതാണിത്. വരികൾ അവസാനിക്കാതെ അടുത്ത വരിയുമായി കൂട്ടിക്കെട്ടി
കുട്ടിക്കെട്ടി പോകുന്ന രീതിയുണ്ട്.) വസന്തത്തിന് പകരമായി തണുപ്പുകാലം
നമുക്ക് ചൂടു നല്കി. മറവിയുടെ മഞ്ഞുപുതപ്പിൽ നമ്മെ അത് പൊതിഞ്ഞു. മറവിയിൽ
ആകുന്നതാണ് നല്ലത്. വികാരങ്ങളെ വിടുക. ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളിൽ മുഴുകുക.
ഉണക്കക്കിഴങ്ങുതിന്ന് ജീവിതത്തിൽ മുഴുകുക .എങ്ങനെയാണ് വേനൽ നമ്മളെ
അത്ഭുതപ്പെടുത്തിയത് എന്നു പറയുകയാണ്. ഇവിടെ 'നമ്മൾ" ആരാണെന്ന് വ്യക്തമല്ല. പഴയ ചില
സംഭവങ്ങൾ ഓർക്കുകയാണ്. ഇവിടെ സംസാരിക്കുന്ന ആൾ തെളിയുന്നുണ്ട്. മറീ എന്ന
സ്ത്രീയാണത്. അവർ യുദ്ധപൂർവ്വാനുഭവങ്ങൾ വിവരിക്കുകയാണ്. സ്ട്രാൻസ്ബെർഗെർസീ
(ജർമ്മനിയിലെ തെക്കൻ മ്യൂണിച്ചിലെ ഒരു തടാകം) മഴയോടൊപ്പം കടന്നു. അതുപോലെ അവർ ഒരു കൂട്ടമാളുകളുമായി ഹോഫ് ഗാർട്ടനിലേക്ക് പോയത്. (അത്
ഒരു നഗരപാർക്കാണ്.)അവിടെ കാപ്പി കുടിച്ചതും ഒരു മണിക്കൂർ വർത്തമാനം പറഞ്ഞതും
വിവരിക്കുന്നു.പിന്നെ ജർമ്മനിൽ പറയുന്നു. ഞാൻ റഷ്യനേയല്ല. ലിത്വാനിയയിൽ നിന്നു
വന്നു. ശരിക്കും ജർമ്മനാണ്. (ഒരു കിഴക്കൻ യൂറോപ്യൻ രാജ്യമാണ് ലിത്വാനിയ) മാറി ( കൗണ്ടസ് മേരി ലാറിഷ് ആണ്. അവരുടെ മൈ പാസ്റ്റ് എന്ന പുസ്തകത്തിൽ നിന്നും
എലിയറ്റുമായുള്ള സംഭാഷണങ്ങളിൽ നിന്നുമാണ് ഈ വരികൾ എടുത്തിരിക്കുന്നത്.) പറയുകയാണ്
: ഞങ്ങൾ പിളേളരായിരുന്നപ്പോൾ ഞാൻ എന്റെ കസിനോടൊപ്പം താമസിച്ചു. തെന്നു വണ്ടിയിൽ ഞങ്ങൾ
മഞ്ഞിലൂടെ പോയി. കസിൻ പറഞ്ഞു മുറുക്കി പിടിച്ചോളു എന്ന് .അവർ മലയിൽ നിന്ന്
താഴേക്ക് ഊർന്നു. പർവത പ്രദേശത്ത് ഒരു സ്വാതന്ത്ര്യമുണ്ട് എന്നവൾ പറയുന്നു.
ഓർമ്മകളിൽ അവൾ ഒറ്റയ്ക്കല്ല. അവർ പരസ്പരം സന്തോഷം നല്കി. പിന്നെ അവൾക്ക് ഉറക്കം പോയി. രാവോളം പുസ്തകം
വായിച്ചിരുന്നു. മഴക്കാലം വന്നപ്പോൾ അവൾ തെക്കോട്ടു പോയി. ഇവിടെ , കവി ചില ചോദ്യങ്ങൾ ചോദിക്കുകയാണ്. ഈ മരിച്ച ഭൂമിയിൽ
നിന്ന് ഏത് വേരുകളും ശിഖരങ്ങളുമാണ് വളരുന്നത് എന്ന്
കവി
ചോദിക്കുന്നു. ഒരു മനുഷ്യനും അതിനുത്തരമില്ല. ആധുനിക ജീവിതത്തിന്റെ ശിഥില ബിംബങ്ങൾ ( എലിയറ്റിന്റെ കുറിപ്പുകൾ സഭാപ്രസംഗി 12:5 ലേക്ക് ഈ വരികളെ ബന്ധിപ്പിക്കുന്നു) മാത്രമേ
ഒരാൾക്കറിയൂ. അവിടെ സൂര്യന്റെ ക്രൂരമായ കിരണങ്ങൾ, തണലുതരാത്ത
മരം, സമാധാനം തരാത്ത ചീവീട്, ഉണങ്ങിയ
കല്ല്. വെള്ളത്തിന്റെ കളകളാരവം ഇല്ല. ഒരു ചുവന്ന പാറയ്ക്കടിയിൽ
അല്പം നിഴൽ ഉണ്ട്. അവിടേക്ക് വരൂ. ഞാൻ മറ്റൊന്നവിടെ കാണിക്കാം. ഭൂതകാലത്തേയും
ഭാവികാലത്തേയും പ്രതിനിധീകരിക്കുന്ന നിഴലുകൾ കാണിച്ചുതരാം. ഒരു പിടിമണ്ണിൽ ഭയത്തെ
കാണിച്ചു തരാം എന്ന് കവി പറയുന്നു. അത് ഇന്നിന്റെ ഭയമാണ്. ചുരുക്കത്തിൽ ഭൂതവും
ഭാവിയും വർത്തമാന കാലവും ഭയമാണ്. അപ്പോൾ ജർമ്മൻ ഭാഷയിൽ ഇങ്ങനെ കേൾക്കുന്നു: "
കാറ്റുപുതുമയോടെ വീശുന്നു. വീടും പുതുത്. എന്റെ ഐറിഷ് പെൺകുട്ടീ,നീ എവിടെ പാർക്കുന്നു ?"പെട്ടെന്നൊരു
സ്ത്രീശബ്ദം കേൾക്കുന്നു. തനിക്കൊരു കൊല്ലം മുമ്പ് കാമുകൻ ഹ്യാസിന്ത് പൂക്കൾ തന്നു
എന്നവൾ പറയുന്നു , അവന്റെ
സ്നേഹം പറയുവാൻ. അപ്പോൾ മുതൽ ആളുകൾ എന്നെ ഹ്യാസിന്ത് പെൺകുട്ടീ എന്നു വിളിച്ചു.
അവർ പിന്നീട് ഹ്യാസിന്ത് പൂന്തോട്ടത്തിൽ നിന്ന് വൈകിമടങ്ങിയപ്പോൾ കാമുകന്റെ കൈ
നിറയെ പൂക്കളായിരുന്നു. അവളുടെ മുടി നനഞ്ഞുമിരുന്നു. അവൾ അവനെ കണ്ടില്ല. അവൾക്ക്
സംസാരിക്കാൻ കഴിയാതെയായി. അവൾക്ക് ഒന്നും മനസിലായില്ല. അവൾക്ക് മരിച്ചതായി തോന്നി.
അവൾ ജീവിച്ചുമില്ല മരിച്ചുമില്ല. വെളിച്ചത്തിന്റെ ഹൃദയത്തിലേക്ക് നോക്കുമ്പോൾ കടൽ മങ്ങിയതും ശൂന്യവുമാണ്.
A game of Chess
ചെസുകളി
തലക്കെട്ടിന് 17-ാം നൂറ്റാണ്ടിലെ
നാടകകൃത്ത് തോമസ് മിഡിൽട്ടൺന്റെ രണ്ട് നാടകങ്ങളുമായി
ബന്ധം പറയുന്നുണ്ട്. വളരെ ചെലവേറിയ ഒരു മുറിയിൽ സിംഹാസനം പോലുള്ള ഒരു കസേരയിൽ ഒരുവൾ ഇരിക്കുന്ന നീണ്ട വിവരണത്തോടെയാണ്
ഈ ഭാഗം തുടങ്ങുന്നത്. ( മിനുങ്ങുന്ന
സിംഹാസനം / The burnished throne ഷേക്സ്പിയറിന്റെ
ആന്റണി ആന്റ് ക്ലിയോപാട്രയിലേക്ക് സൂചനയുള്ള പ്രയോഗം ആണ് ) അത് ഒരു മുറിയിലെ രാജ്ഞിസമാനമായ ഇരിപ്പിനെ ഓർമ്മിപ്പിക്കുന്നു.
മുറിയുടേയും സ്ത്രീയുടേയും വർണന.വളരെ കുലീനമായ പശ്ചാത്തലം അവളും കുലീന . ഒരു
പുരാതന ഗ്രീക്കു നാടകത്തിൽ നിന്നും വന്നപോലെയുള്ള വിവരണം. അവൾ കാമുകനെ
കാത്തിരിക്കുന്നു. അവളുടെ ഞരമ്പുരോഗ ചിന്തകൾ അക്രമാസക്തമാകുന്നു.അർത്ഥശൂന്യമായ
കരച്ചിലുകൾ. അവൾക്ക് എക്സ്കർഷനു പോകാനും ചെസുകളിക്കാനും താല്പര്യം ഉണ്ട്. ഈ
ഖണ്ഡത്തിന്റെ രണ്ടാം ഭാഗം ലണ്ടനിലെ ഒരു ബാർ റൂമിലേക്ക് മാറുന്നു. അവിടെ രണ്ട്
സ്ത്രീകൾ മൂന്നാമതൊരു സ്ത്രീയെക്കുറിച്ച് ചർച്ച ചെയ്യുന്നു. ബാറിലുള്ള ജോലിക്കാർ
ബാർ അടയ്ക്കുകയാണെന്ന് വിളിച്ചു പറയുന്നുണ്ട്. ( HURRY
UP PLEASE ITS TIME )ഒരു സ്ത്രീ അവരുടെ സുഹൃത്ത് ലിലുമായുള്ള സംഭാഷണം ഓർക്കുന്നു. അവളുടെ
ഭർത്താവ് പട്ടാളത്തിൽ നിന്ന് മടങ്ങിവന്നു.
അവൾ ലിലിനെ പല്ലു മാറ്റിവയ്ക്കാത്തതിൽ ശകാരിക്കുന്നു. കാണാൻ നല്ലതല്ലെങ്കിൽ ഭർത്താവ് വേറേ പെണ്ണുങ്ങളെ തേടി പോകും.ലിൽ പറയുന്നത് അവളെ കാണാൻ
അത്ര നല്ലതല്ലാത്തത് ഒരു ഗർഭച്ഛിദ്രം കാരണമാണെന്നാണ് . അഞ്ചാമത്തെ
കുട്ടിയായിരുന്നു. പക്ഷേ അവളുടെ ഭർത്താവ് അവളെ ഒറ്റയ്ക്ക് വിടില്ല. സ്ത്രീകൾ ബാറിൽ
നിന്ന് ശുഭരാത്രി പറഞ്ഞ് പോകുന്നു. ഷേക്‌സ്പീയറിന്റെ ഹാംലെറ്റ് നാടകത്തിലെ ഒഫീലിയ
വിടചൊല്ലും പോലെ.
The fire
sermon
അഗ്നി പ്രഭാഷണം
(1)
ഏറ്റവും നീണ്ട
ഖണ്ഡമാണിത്. സന്ദർഭം ബുദ്ധൻറെ
ധർമ്മപ്രഭാഷണത്തിൽ നിന്ന് എടുത്തത്.ബുദ്ധൻ ഭിക്ഷുക്കളോട് ആസക്തികളെ വെടിയാൻ
പറയുന്നു. ആസക്തിയുടെ പ്രതീകം അഗ്നിയാണ്.(2)ഇംഗ്ലണ്ടിലെ തെംസ് നദിയുടെ തീരത്ത് ഇരിക്കുന്ന
ഒരാളെയാണ് കവി ആദ്യം ചിത്രീകരിക്കുന്നത്. നനഞ്ഞ തീരത്ത് ഇലകൾ അടിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്
നദിയുടെ കൂടാരം തകർന്നു എന്നു പറയുന്നത്. മുകളിൽ ഇലകളില്ല. മൊത്തത്തിലൊരു വിരസമായ ടോൺ ആണ്. പക്ഷേ
മുൻഭാഗങ്ങളേക്കാളും നനവുകൾ ഉണ്ട്. നിഴലുകളും ചുവന്ന പാറയും ഒക്കെ കാണുന്നുണ്ട്.
ജലദേവതമാർ ( ഗ്രീക്കുപുരാണങ്ങളിലെ ജലദേവതമാർ,Nymphs )
പോയി . കാറ്റ് കേട്ടിട്ടില്ലാത്ത തവിട്ടു നിറമുള്ള ഭൂമി മുറിച്ചു കടക്കുന്നു. “ മധുരവതിയായ
തെംസേ , ഞാനീ
പാട്ട് അവസാനിപ്പിക്കും വരെ പതുക്കെ ഒഴുകുക”. ഏറ്റവും ആകർഷകമായ വരികൾ ആണ്. ഇംഗ്ലീഷ്
കവി എഡ്മണ്ട്
സ്പെൻസറുടെ Prothalamian എന്ന എന്ന കവിതയിലെ വരികൾ ആണിവ . പക്ഷേ പരിസ്ഥിതി മലീനീകരണം
കൊണ്ട് നശിച്ച നദിയാണ് ഇപ്പോൾ തെംസ് . അതിനാൽ ആ വരികൾ ഇവിടെ ഉദ്ധരിച്ചതിൽ ഐറണി വിരുദ്ധാർത്ഥം ഉണ്ട്. ജലദേവതമാരെല്ലാം
പോയി . നഗരാവകാശികളായ
ഡയറക്ടർമാർ അതായത് പൊണ്ണത്തടിയന്മാർ പോയി. വെറും ചവറുകൾ ആണവർ. “ലെമാനിലെ നദിക്കരികേ
ഞാനിരുന്നു
കരഞ്ഞു”
“ മുൻപത്തെ
ഭാഗത്തെ പ്രതീക്ഷയറ്റ എല്ലാ പ്രക്ഷുബ്ധതകൾക്കും ശേഷം, ഇരുണ്ട
ആത്മപരിശോധനയുടെ ഒരു കുറിപ്പിൽ ഒരു വിലാപഗീതം പോലെ മൂന്നാം ഭാഗം തൂടങ്ങുന്നു എന്ന്
ഹരോൾഡ് ബ്ലൂം Bloom’s
Guides എന്ന പുസ്തകത്തിൽ എഴുതുന്നു.
“ നദിയുടെ കൂടാരം തകർന്നു :
ഇലയുടെ
അവസാനത്തെ വിരലുകൾ തീരത്തുപിടിച്ച്
വെള്ളത്തിൽ
മുങ്ങുന്നു.
കാറ്റ്
കേട്ടിട്ടില്ലാത്ത
തവിട്ടു നിറമുള്ള ഭൂമി മുറിച്ചുകടക്കുന്നു.
ജലദേവതമാർ
പോയി”
ഈ വരികൾക്ക് ചുറ്റും ശാന്തമായ അന്തരീക്ഷമുണ്ട്. അവ
വിജനമായ ഒരു നദീതീരത്തെക്കുറിച്ചുള്ള വിവരണം നൽകുന്നു. തരിശുഭൂമിയുടെ വരണ്ടതും
ഫലശൂന്യവുമായ ഭൂഭാഗത്തിൻറെ പശ്ചാത്തലത്തിൽ, നദീതീരമെങ്കിലും
ചീഞ്ഞഴുകുകയല്ലാതെ ഒന്നും വളരാതിരിക്കുന്ന ഒരിടമാണ് അത്.
ഇംഗ്ലീഷ് കവി എഡ്മണ്ട് സ്പെൻസറിന്റെ എഡ്മണ്ട് സ്പെൻസറുടെ Prothalamian എന്ന എന്ന കവിതയിലെ വരികൾ പ്രയോഗിക്കുന്നത്
സ്പെൻസറിന്റെ ഫലഭൂയിഷ്ഠമായ, വസന്തകാല നദീദൃശ്യവും
എലിയറ്റിന്റെ വന്ധ്യമായ നദീതീരവും തമ്മിലുള്ള വ്യത്യാസത്തെ പ്രതിഫലിപ്പിക്കുന്നു.
ദി വേസ്റ്റ് ലാൻഡിൽ, " ഒരു എലി മെലിഞ്ഞ തീരത്തൂടെ
വയറും വലിച്ച് ചെടികൾക്കിടയിലൂടെ
പതുക്കെയിഴഞ്ഞു
പോയി”കവി നദിയുടെ തീരത്ത് സ്വയം നിൽക്കുകയും ഗ്രെയിൽ
ഇതിഹാസത്തിലെ നപുംസകനായ ഫിഷർ രാജാവുമായും മാഡം സോസോസ്ട്രിസിന്റെ ടാരോ പായ്ക്കിൽ( Tarot Cards) നിന്ന്
മൂന്ന് തണ്ടുകളുള്ള മനുഷ്യനുമായും ദി ടെംപെസ്റ്റിൽ നിന്നുള്ള ഫെർഡിനാൻഡുമായും
പ്രമേയപരമായി ലയിക്കുകയും ചെയ്യുന്നു.
4
വെള്ളത്താലുള്ള മരണം
"വെള്ളത്തിലൂടെയുള്ള മരണം " എന്ന കവിതയുടെ ഏറ്റവും ചെറിയ ഭാഗം, ഫ്ളെബാസ് ദി ഫിനീഷ്യൻ, പ്രത്യക്ഷത്തിൽ മുങ്ങിമരിച്ചുവെന്ന് വിവരിക്കുന്നു. മുങ്ങിമരിച്ച ഫൊനീഷ്യൻ എന്ന് മാഡം
സൊസോസ്ട്രിസിൻറെ മരിച്ചവരുടെ അടക്ക് എന്ന ഭാഗത്തെ സൂചന ഓർക്കുക. കടലിലെ ജീവികൾ അവൻറെ ശരീരത്തെ വേർപെടുത്തിയതുപോലെ
മരണത്തിൽ അവൻ തൻറെ ലൗകിക വിചാരങ്ങൾ മറന്നു. ആഖ്യാതാവ്
തൻറെ വായനക്കാരനോട് ഫ്ലെബാസിനെ പരിഗണിക്കാനും അവൻറെ അല്ലെങ്കിൽ അവളുടെ മരണത്തെ
ഓർമ്മിപ്പിക്കാനും ആവശ്യപ്പെടുന്നു.
5
ഇടിവെട്ട് പറഞ്ഞത്
ക്രിസ്തുവിൻറെ
ഉയർത്തെഴുന്നേല്പുമായി ബന്ധപ്പെട്ട് ധാരാളം പരാമർശങ്ങൾ ഈ ഭാഗത്ത് ഉണ്ട്. ആദ്യഭാഗത്ത്
ക്രിസ്തുവിൻറെ മരണശേഷമുള്ള ഉയർത്തെഴുന്നേല്പിനായുള്ള കാത്തിരിപ്പിൻറെയും ഉത്കണ്ഠയുടേയും കാര്യം പറയുന്നു. ജീവിച്ചിരുന്നവൻ
ക്രിസ്തുവാണ്.
അടുത്ത
ഭാഗത്ത് ഒരു വരണ്ട ഭൂമിയെക്കുറിച്ചാണ് പറയുന്നത്. അവിടെ തുള്ളിവെളളമില്ല. വിശ്വാസം
നഷ്ടപ്പെട്ട മനുഷ്യരുടെ ആത്മീയ
ശൂന്യമായ തരിശുഭൂമിയാണത്. " പർവ്വതങ്ങളിൽ നിശ്ശബ്ദത പോലും.....
ഇടിമുഴക്കമുണ്ട്. " ഈ ഭാഗത്ത് പൂർത്തീകരിക്കാത്ത അഭിലാഷങ്ങളുടേയും
പ്രതീക്ഷകളും ആശയം കൊണ്ടുവരികയാണ് എലിയറ്റ്. അതായത് വരാനിരിക്കുന്ന മഴയുടെ സൂചന.
അതാണ് നമ്മൾ നിശ്ശബ്ദതയ്ക്കിടയിൽ ഇടിമുഴക്കം കേൾക്കുന്നത്. പക്ഷേ മഴ വരുന്നില്ല.
ഭൂമി വരണ്ടു തന്നെ കിടക്കുന്നു. വെള്ളത്തിൻറെ ശബ്ദം പാറയുടെ മുകളിൽ നിന്ന്
കേൾക്കുന്നുണ്ട്. ഡ്രിപ് , ഡ്രോപ്
എന്നിങ്ങനെ. പക്ഷേ വെള്ളമില്ല. " നിൻറെ അരികിൽ എപ്പോഴും നടക്കുന്ന മൂന്നാമൻ
ആരാണ് ? അത് ക്രിസ്തുവിൻറെ പ്രതിനിധാനം ആകുന്നു. നിനക്ക് വിശ്വാസമുണ്ടെങ്കിലും
ഇല്ലെങ്കിലും അവൻ എപ്പോഴും ജനങ്ങൾക്കിടയിലാണ് . വീണു പോയ നാഗരികതകൾ ( ജറുസലേം , ആതൻസ് , അലക്സാണ്ട്രിയ , വിയന്ന , ലണ്ടൻ ) ആത്മീയതയുടേയും
സംസ്കാരത്തിൻറെയും അധികാരത്തിൻറെയും മരണത്തെ സൂചിപ്പിക്കുന്നു. എല്ലാം അയഥാർത്ഥം.
ആത്മീയതയുടെ പര്യായമായ ഹിമവാൻറെ പുത്രി ഗംഗ വരണ്ടിരിക്കുന്നു. ഇനി
ബൃഹദാരണ്യകോപനിഷത്തിലെ വചസുകളാണ് ബ്രഹ്മാവ് ദ എന്ന് ഉളരിക്കുന്നു. അതു കേട്ട
ദേവന്മാർ ദത്ത എന്ന് മനസ്സിലാക്കി. ദാനം ചെയ്യുക എന്നർത്ഥം.
അസുരന്മാർ
ദയധ്വം ( ദയ കാട്ടുക) എന്ന്
മനസ്സിലാക്കി. മനുഷ്യർ ദമ്യത ( മനസ്സിനെ നിയന്ത്രിക്കുക , സംയമനം പാലിക്കുക എന്ന് മനസ്സിലാക്കി. ആത്മനിയന്ത്രണവും ആഗ്രഹ നിയന്ത്രണവും
ആണ് കവി ലക്ഷ്യമാക്കുന്നത്.
മരീന സ്വെറ്റൈവ ( റഷ്യൻ
കവി )
Selected Poems by Marina Tsvetaeva
Translated & Introduced by Elain Feinstein )
ഫീൻസ്റ്റീൻ
എഴുതിയ
ആമുഖപഠനത്തിന്റെ ഏകദേശ വിവർത്തനം താഴെ:
" 1922 - ൽ ഞാൻ
വിദേശത്തേക്കു പോയി. എന്റെ കവിതകൾ തുളച്ചു കയറാത്ത റഷ്യയിൽ എന്റെ വായനക്കാർ
അവശേഷിച്ചു. അങ്ങനെ ഞാനിവിടെ വായനക്കാരില്ലാതെ . റഷ്യയിൽ എന്റെ പുസ്തകങ്ങൾ ഇല്ലാതെ
"
റഷ്യയിൽ
ജീവിക്കാനാവാതെ , നാടുവിട്ട്
, അവഗണിക്കപ്പെട്ട് കഴിയുന്ന കാലത്താണ് മരീന മേൽപ്പറഞ്ഞ വാക്കുകൾ എഴുതിയത്.
അവരെ
ഭരിച്ചിരുന്ന വികാരം കവിതയായിരുന്നു. ബോറിസ് പാസ്റ്റർ നാക്കിന്റെ വാക്കുകളെടുത്തു
പറഞ്ഞാൽ " Golden , incomparable genius സ്ത്രീത്വത്തിന്റെ
ഒരു ആവിഷ്കാര ലോകം ആയിരുന്നു അവർ. അപ്രായോഗിക , ഉന്മാദിനി
, സ്വന്തം കുടുംബത്തെ പ്രശ്നസങ്കുലമായ കാലത്ത് നോക്കാൻ പറ്റാത്തവൾ .
മോസ്കോ
യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്ട്സിന്റെ പ്രൊഫസറുടെ മകളായിരുന്നു മരീന . ചെറുപ്പത്തിൽ ഭൗതികമായി സുഖമായി ജീവിച്ചു. എന്നാൽ മാനസികമായി സന്തോഷകരമായിരുന്നില്ല. അമ്മ ഒരു
പ്രഗത്ഭയായ പിയാനിസ്റ്റ് ആയിരുന്നു. മരീനയ്ക്ക്
14 വയസുള്ളപ്പോൾ ക്ഷയം വന്ന് അമ്മ മരിച്ചു. മരീന സംഗീത പഠനം ഉപേക്ഷിച്ചു. ഭൗതികമായ സുഖസൗകര്യങ്ങളോട് മരീനയ്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അമ്മയിൽ നിന്ന് ലഭിച്ചതാണ് ആ
മനോഭാവം. അമ്മയുടെ തുടർച്ചയായി അവർ കവിയാകുകയായിരുന്നു. അതായിരുന്നു ഒരേയൊരു
ചോയ്സ്.
18-ാമത്തെ വയസിൽ അവർക്ക് കവിയെന്ന
നിലയിൽ ശ്രദ്ധ കിട്ടി. അക്കാലത്താണ് അവർ 17 വയസുള്ള
അനാഥനായ സെർജി എഫ്രോണിനെ കണ്ടുമുട്ടുന്നത്. 1912 -ൽ അവർ
വിവാഹിതരായി. 1914 -ൽ യുദ്ധം പൊട്ടി പുറപ്പെടും വരെ
സന്തുഷ്ടയായിരുന്നു. അവർക്ക് രണ്ട് മക്കളുണ്ടായി. യുദ്ധകാലത്ത് ഓസിപ്പ് മാണ്ടൽ
സ്റ്റാമുമായി ചെറിയൊരു ചിറ്റ മുണ്ടായിരുന്നു അവർക്ക്. അതുപോലെ ലെസ്ബിയൻ
കവയിത്രിയായ സോഫിയ പാർ നോക്കുമായി വളരെക്കാലത്തെ കൂടുതൽ തീക്ഷ്ണമായ
ബന്ധമുണ്ടായിരുന്നു. ഇതെല്ലാം സെർജിയെ ദു:ഖത്തിലാഴ്ത്തി .
വിപ്ലവം
വന്നപ്പോൾ സെർജി വൈറ്റ് ആർമ്മിയിൽ ചേർന്നു. കുട്ടികളെ തന്നോടൊപ്പം ചേർക്കാൻ സ്വെറ്റൈവ മോസ്കോയിലേക്ക്
പോന്നു. ആഭ്യന്തര യുദ്ധത്തിന്റെ ആശയക്കുഴപ്പം മൂലം അഞ്ചു വർഷത്തേക്ക് ഭർത്താവിനോടൊപ്പം ചേരാൻ അവർക്ക് കഴിഞ്ഞില്ല. കടുത്ത ക്ഷാമത്തിന്റെ ആ
കാലത്ത് അവർ മക്കളെ അനാഥാലയത്തിൽ ചേർത്തു. ഇളയ മകളായ ഇറീന 1919 ലെ മഞ്ഞുകാലത്ത് വിശപ്പു മൂലം മരിച്ചു.
1922 - ൽ
ഇഫ്രൊൺ പ്രാഗിലുണ്ടെന്നറിഞ്ഞ് അവർ അദ്ദേഹത്തോട് ചേരാൻ ആശിച്ചു. ഇക്കാലത്ത് തന്റെ
പ്രശസ്തി ഇല്ലാതായെന്ന് അവർ മനസിലാക്കി. ഏകാന്തതയ്ക്കും നിരാസത്തിനും
വിധിക്കപ്പെട്ടു. അതവർ അംഗീകരിച്ചു.
ഭർത്താവ്
അവരെക്കുറിച്ച് ഇങ്ങനെ എഴുതി: " ഞങ്ങൾ പിരിയണമെന്നുള്ള തീരുമാനം ഞാൻ
മുന്നോട്ടുവച്ചു. രണ്ടാഴ്ചത്തേക്ക് അവൾക്ക് ഉന്മാദമായിരുന്നു. അവസാനം അവൾ പറഞ്ഞു
അവൾക്ക് പിരിയാനാവില്ലെന്ന് "
അവർ
പാരീസിൽ കവിത ചൊല്ലിയിരുന്നു.
ചെക്ക്
സുഹൃത്തിനോട് അക്കാലത്ത് അവർ കഴുകാവുന്ന ഒരു വസ്ത്രത്തിനായി ഇരന്നിട്ടുണ്ട്.
അക്കാലത്തെ ജീവിതത്തെക്കുറിച്ച് അവർ എഴുതുന്നു: കൽക്കരിയും ഗ്യാസും പാൽക്കാരനും
ബേക്കറിക്കാരനും ഞങ്ങളെ വിഴുങ്ങി. ഞങ്ങൾ കഴിച്ചത് കുതിരയിറച്ചി മാത്രമാണ്. അവരുടെ
പ്രധാനവും തുടരുന്നതുമായ യാഥാർത്ഥ്യം കവിത മാത്രമായിരുന്നു. പക്ഷേ അവരുടെ മറ്റു
കവികളോടുള്ള വിശ്വസ്തത രാഷ്ട്രത്തിന്റെ അതിരുകളെ മറികടന്നു. 1926-ൽ എഫ്രോൺ ഒരു മാസിക തുടങ്ങി , വ്യോർസ്റ്റി
എന്ന പേരിൽ. അതിൽ പാസ്റ്റർ നാക് , ബാബേൽ
തുടങ്ങിയവർ മരീനയോടൊപ്പം ഉണ്ടായിരുന്നു.
മയക്കോഫ് സ്കിയെ അവർ കവിയായി കരുതിയിരുന്നില്ല. ഇതുമൂലം പാരീസിൽ പലരും അവരെ
വെറുത്തു. അവർ അപ്രസിദ്ധയായി. " വീട്ടു തിരക്കുകളിൽ ഒതുങ്ങി . ചിന്തിക്കാൻ
സമയം ലഭിച്ചില്ല.
നോട്ടുബുക്കും
ഏകാന്തപാതകളും " ഇക്കാര്യങ്ങൾ
അവർ പാസ്റ്റർ നാക്കിന് എഴുതി. പാരീസിലെ റഷ്യക്കാരെക്കുറിച്ച് അവർ പാസ്റ്റർ
നാക്കിന് എഴുതി. " അവർ കവിത ഇഷ്ടപ്പെടുന്നില്ല. അവർ ഗ്യാലറികൾ സന്ദർശിക്കാനും
കൺസേർട്ടുകൾക്കു പോകാനും പറ്റിയ ഒരു സ്ഥലം അവർ നഗരത്തിൽ അന്വേഷിച്ചു. ഭർത്താവ് ഒരു
കമ്യൂണിസ്റ്റ് കാരനായി. അവർക്ക് ഭരണക്രമത്തോട് താല്പര്യമില്ലായിരുന്നു. 1939-ൽ അവർ മകനോടൊത്ത് റഷ്യയിലെത്തി. സോവ്യറ്റ് ഗവൺമെന്റിന് എതിരേ
പ്രവർത്തിക്കുന്നു എന്ന മട്ടിൽ അവരെ കുടുംബത്തോടെ സംശയിച്ചിരുന്നു. മകൾ ആല്യ
അറസ്റ്റ് ചെയ്യപ്പെട്ടു ; ഭർത്താവും.
അവർ ജ്യോർജി യോടൊപ്പം യേലേ ബുഗായിലേക്ക് പോയി. 1941-ൽ അവർ
തുങ്ങി മരിച്ചു. " ജീവിതത്തെ ഒരു പാട് സ്നേഹിച്ച ഒരു സ്ത്രീയായിരുന്നു അവർ
" അന്ന തെസ്കോവ മരണ വാർത്തയറിഞ്ഞ് പറഞ്ഞതിങ്ങനെയാണ്.
ബ്ലോക്കിനുള്ള
കവിതകൾ
മരീന സ്വെറ്റൈവ
( Translated by Elaine Feinstein - Selected
Poems by Marina Tsvetaeva)
എൻറെ
കൈക്കുള്ളിലെ കിളിയാണു
നിൻറെ പേർ
നാവിലെ
മഞ്ഞുകട്ട
ചുണ്ടുകളുടെ
പെട്ടെന്നുള്ള തുറക്കൽ
നിന്റെ
പേര് - അഞ്ച് അക്ഷരം
പറക്കലിൽ പിടിച്ചെടുത്ത
ഒരു
പന്ത്
വായിലെ
വെള്ളി മണി
ഒച്ചയില്ലാത്ത
കുളത്തിലേക്ക് എറിഞ്ഞ കല്ല്
നിന്റെ
പേരിൻറെ ഒച്ചയാകുന്നു
ഇരവിലെ
കുളമ്പൊച്ചകളുടെ നേർത്ത ശബ്ദം
എൻറെ
ദേവാലയത്തിൽ നിൻറെ പേർ
തോക്കിൻ
കാഞ്ചിവലി
നിൻ
പേര് - എത്ര അസാധ്യം
എൻറെ കണ്ണുകളിലെ
ചുംബനം
അടഞ്ഞ
കൺപോളകളിലെ
തണുപ്പ്
നിന്റെ പേര് - മഞ്ഞിന്റെ ഒരു ഉമ്മ
തണുപ്പുള്ള
അരുവിയിലെ ഒരു നീലിച്ച കവിൾ വെള്ളം
നിന്റെ
പേരിനോടൊപ്പം :
ആഴത്തിലുറക്കം.
തലയിൽ
ഒരു ചുംബനം
തലയിലെ
ഒരു ചുംബനം - ദുരിതത്തെ തുടച്ചുനീക്കുന്നു
ഞാൻ
നിന്റെ തലയിൽ ചുംബിക്കുന്നു
കണ്ണിലെ
ഒരു ചുംബനം - ഉറക്കക്കേടിനെ എടുത്തു കളയുന്നു
ഞാൻ
നിന്റെ കണ്ണുകളിൽ
ചുംബിക്കുന്നു
ചുണ്ടുകളിലെ
ഒരു ചുംബനം - ആഴത്തിലുള്ള ദാഹത്തെ അടക്കുന്നു
ഞാൻ
നിന്റെ ചുണ്ടുകളിൽ ചുംബിക്കുന്നു
തലയിലെ
ഒരു ചുംബനം - ഓർമ്മയെ തുടച്ചുനീക്കുന്നു
ഞാൻ
നിന്റെ തലയിൽ ചുംബിക്കുന്നു
നീ എന്നെ
സ്നേഹിച്ചു
നീ
എന്നെ സ്നേഹിച്ചു. നിന്റെ നുണകൾക്ക് അവയുടെ സത്യസന്ധത
ഉണ്ടായിരുന്നു
ഓരോ
കള്ളത്തിലും സത്യമുണ്ടായിരുന്നു
സാധ്യമായ
എല്ലാ അതിരുകൾക്കപ്പുറവും നിന്റെ സ്നേഹം മറ്റാർക്കും കഴിയാത്ത രീതിയിൽ കടന്നുപോയി.
നിന്റെ
സ്നേഹം കാലത്തേക്കാളും
നിലനില്ക്കുന്നതായി
തോന്നിച്ചു.
ഇപ്പോൾ
നീ കൈ വീശുന്നു -
പെട്ടെന്നു
തന്നെ നിനക്കെന്നോടുള്ള സ്നേഹവും തീർന്നു
അതാണ്
അഞ്ച് വാക്കുകളിലെ സ്നേഹം.
എന്റെ
ഏതോ ഒരു പൂർവികൻ
എന്റെ
ഏതോ ഒരു പൂർവികൻ വയലിനിസ്റ്റ് ആയിരുന്നു
വിലപേശുന്നതിൽ
ഒരു കള്ളനും
ഇതെന്റെ
അലഞ്ഞുതിരിയുന്ന സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ടോ?
കാറ്റുമണക്കുന്ന
എന്റെ മുടിയെയും
ഇരുണ്ട
, ചുരുണ്ട മുടിയുള്ള , മൂക്കുള്ള
അയാളാണ് എന്റെ കൈ ഉപയോഗിച്ച് വണ്ടിയിൽ നിന്നു ആപ്രിക്കോട്ട് കക്കുന്നയാൾ
അതേ
അയാളാണ് എന്റെ വിധിക്ക് ഉത്തരവാദി.
ഉഴുന്നവനെ
അവന്റെ പണിയുടെ പേരിൽ പുകഴ്ത്തിക്കൊണ്ട്
അയാൾ
ഒരു ഡോഗ് റോസാ പുഷ്പം
അയാളുടെ
ചുണ്ടുകളിൽ
ചുറ്റിക്കുമായിരുന്നു
ഒരു
സുഹൃത്തെന്ന നിലയിൽ അയാൾ വിശ്വസ്തനല്ലായിരുന്നു
പക്ഷേ
ആർദ്ര ഹൃദയനായ ഒരു കാമുകനായിരുന്നു.
അയാളുടെ പൈപ്പും ചന്ദ്രനും മുത്തുകളുമെല്ലാം ഇഷ്ടപ്പെട്ട അയലത്തെ ചെറുപ്പക്കാരികൾ
...
ഞാൻ
ചിന്തിക്കുന്നത് അയാൾ ഒരു ഭീരു കൂടിയായിരുന്നിരിക്കാമെന്നാണ്
എന്റെ
മഞ്ഞക്കണ്ണുള്ള പൂർവ്വികൻ
അയാൾ
ആത്മാവിനെ കാൽ പൈസയ്ക്ക് വിറ്റു
അതിനാൽ
ശ്മശാനത്തിൽ അർധരാത്രിക്ക് നടന്നില്ല.
ഒരു
കത്തി ബൂട്ടിൽ സൂക്ഷിച്ചുവച്ചിരുന്നിരിക്കാം
ഒരു
പക്ഷേ അയാൾ വൃത്താകൃതിയിലുള്ള
മൂലകൾക്കുള്ളിൽ
പെട്ട
ഒരു
പാപിയായ പൂച്ചയെ പോലെ
അയാൾ
വയലിൻ വായിച്ചിരുന്നോ എന്ന് ഞാൻ അതിശയിക്കുന്നു
മുന്നാണ്ടിലെ
മഞ്ഞിനേക്കാൾ
അയാൾക്ക് ഒന്നും പ്രശ്നമല്ലായിരുന്നു
എന്ന്
ഞാനറിയുന്നു
അങ്ങനെയായിരുന്നു
എന്റെ പൂർവ്വികൻ
അത്തരത്തിൽപ്പെട്ട
കവിയായിരുന്നു ഞാനും .
സഹാറ
യുവാക്കളേ
, പോകരുതേ !
മണൽ
അവസാനത്തെ ആളുടേയും ആത്മാവിനെ ഞെരിച്ച് അപ്രത്യക്ഷമാക്കി
ഇപ്പോൾ
അവൻ ആകെ
മൂകനാണ്.
അവനെ
അന്വേഷിക്കുന്നത് വെറുതേ
( യുവാക്കളേ , ഞാൻ ഒരിക്കലും മരിക്കില്ല )
നഷ്ടപ്പെട്ട
അവനാകട്ടെ
വിശ്വസനീയമായ
ഒരു കുഴിമാടത്തിൽ
വിശ്രമം
കൊള്ളുന്നു
തീയുടേയും
അത്ഭുതങ്ങളുടേയും ഭൂമിയിലൂടെ എന്ന പോലെ അവൻ
എന്നിലേക്ക്
സവാരി ചെയ്തു.
കവിതയുടെ
എല്ലാ ശക്തിയുമായി
ഞാനോ :
ഉണങ്ങി, മണൽ നിറഞ്ഞ്
ദിവസമില്ലാതെ
എന്റെ
ആഴങ്ങളിലേക്ക് കയറുവാൻ
അവൻ
കവിത ഉപയോഗിച്ചു
മറ്റൊരു
രാജ്യത്തിലേക്കെന്നപോലെ
രണ്ടാത്മാക്കളുടെ
ഈ കഥ
അസൂയയില്ലാതെ
ശ്രദ്ധിക്കൂ
ഞങ്ങൾ
പരസ്പരം കണ്ണുകളിലേക്ക് കയറി
അവ
മരുപ്പച്ചകളെന്ന പോലെ
വികാരത്താൽ
അവനെ
ഞാൻ എന്നിലേക്ക് സ്വീകരിച്ചത്
ഒരു
ദൈവമെന്ന പോലെ
ലളിതമായി
പറഞ്ഞാൽ
അവന്റെ
തൊണ്ടയിലെ വിറയലിന്റെ ആകർഷണത്താൽ
ഒരു
പേരില്ലാതെ അവൻ എന്നിൽ മുങ്ങി.
എന്നാൽ
ഇപ്പോൾ അവൻ പോയി
അവനെ
തിരയേണ്ട
എല്ലാ
മരുഭൂമികളും
തങ്ങളിലുറങ്ങുന്ന
ആയിരങ്ങളെ
മറക്കുന്നു
ശേഷം
സഹാറ ഒരുവനിൽ
കോപത്തോടെ
വീഴും
നിങ്ങളെ
നുരപ്പോലെ
മണൽ കൊണ്ട് മൂടും നിങ്ങളുടെ കുന്നായിരിക്കും
ബോറിസ്
പാസ്റ്റർനാക്കിനോട്
ദൂരം : മോശങ്ങൾ, കാതങ്ങൾ ...
നമ്മളെ വിഭജിക്കുന്നു ; അവ
നമ്മളെ
ഭൂമിയുടെ രണ്ടറ്റത്തിരുന്നും
ശാന്തമായി പെരുമാറാനായി പിരിച്ചുവിട്ടു.
ദൂരം :
എത്ര മൈലുകളാണ് നമുക്കിടയിലുള്ളത്. ബന്ധമറ്റ്
ക്രൂശിക്കപ്പെട്ട്
- കീറി മുറിക്കപ്പെട്ട്
പക്ഷേ
അവയ്ക്കറിയില്ല -
അവ
നമ്മളെ ബന്ധിപ്പിക്കുന്നു
നമ്മുടെ
ആത്മാക്കളും ഞരമ്പുകളും
ഉരുകുന്നു
നമുക്കിടയിൽ
ഭിന്നതയില്ല
നമ്മുടെ
മുറിച്ചു മാറ്റപ്പെട്ട കഷണങ്ങൾ കിടങ്ങിനപ്പുറത്ത്
കിടക്കുന്നു
- കഴുകുകൾക്കായി
കാതങ്ങളുടെ
ഉപജാപം
എന്നിട്ടും
നമ്മെ തകരാറിലാക്കിയില്ല അവ എത്രമാത്രം നമ്മെ
അനാഥരെ
കായലിലേക്ക് തള്ളുമ്പോലെ തള്ളിനീക്കിയെങ്കിലും
പിന്നെയെന്താണ്?
ഇപ്പോൾ
മാർച്ചു മാസം
നമ്മൾ
ഏതോ കാർഡുകളുടെ കെട്ടുകൾ പോലെ
ചിതറി
പോകുന്നു.
ഒരു മലബാർ പെൺകുട്ടിക്ക്
( ബോദ്‌ലെയെർ )
നിന്റെ പാദങ്ങൾ നിൻ കൈകൾപോൽ നേർത്തവ
നിന്റെയിടുപ്പുവിശാലം
, അവയതി
സുന്ദരിയായ വെളളക്കാരിപ്പെണ്ണിനു -
മുള്ളിലസൂയ
ജനിപ്പിച്ചിടും പടി
വ്യാകുലനായ
കലാകാരനാകെ നിൻ
ദേഹ
വടിവോ മധുരം പ്രിയങ്കരം
സൂര്യപടത്തിനു
തുല്യമാം കണ്ണുകൾ
ദേഹവർണത്തിനും
മേലേ കറുത്തവ
നീ
നിന്റെ ദൈവവിധിയാൽ ജനിച്ചൊരു
ചൂടുള്ള
നീല നിറമുള്ള രാജ്യത്ത്
നിൻ
യജമാനൻറെ പൈപ്പു കത്തിക്കണം
ഫ്ലാസ്കിൽ തണുപ്പിച്ച വെള്ളം നിറയ്ക്കണം
പാത്തിരിക്കുന്ന
കൊതുകുകൾ പോകുവാൻ
വാസനത്തൈലം മുറിയിലായ് വയ്ക്കണം
നേരം
വെളുക്കേ മരങ്ങൾ പാടുമ്പൊഴേ -
ക്കോടണം
ചന്തയിലേക്കു പൈനാപ്പിളും
വാഴപ്പഴങ്ങളും
വാങ്ങുവാൻ , നഗ്നമാം
കാലുകൾ
നിന്നുടെയിച്ഛപോൽ നീങ്ങണം
പണ്ടത്തെ
യജ്ഞാതമായൊരീണങ്ങളെ
തീരെ
പതുക്കെ നീ മൂളുന്നു , സായാഹ്ന
നേരം
കടും ചുവപ്പിട്ടതാ താഴുന്നു
പായയിലേക്കു
ചായുന്നു നീ ശാന്തമായ്
നിൻറെ
സ്വപ്നങ്ങളിൽ നിറയെ കുരുവികൾ
പുഷ്പചമൽകൃതർ
തുഷ്ടി സമാനരും
ദുഃഖമില്ലാത്ത
പെൺകുട്ടീ , നീ ഞങ്ങടെ
ഫ്രാൻസ്
ഒന്നു കാണുവാനാശിപ്പതെന്തിന് ?
ആളുകൾ
തിങ്ങിനിറഞ്ഞോരീ രാജ്യമോ
കൂട്ടക്കൊലകൾ
സഹിക്കുന്നു. നിന്നുടെ
ജീവിതം നാവികർ തന്നുടെ ശക്തമാം
കയ്കളിൽ വിശ്വസിച്ചേല്പിച്ചു കൊണ്ടു നീ
നിൻറെ
പ്രദേശത്തു വളരും പുളിമര
കൂട്ടത്തോടന്ത്യമാം
യാത്ര പറകയോ ?
മഞ്ഞുമാലിപ്പഴവും
പൊഴിയുമ്പോൾ നീ
മസ്ലിൻ
പകുതി യണിഞ്ഞു വിറയ്ക്കുമോ ?
നിൻറെ
സുഖപ്രദ സച്ഛന്ദവേളയോർ -
ത്തെങ്ങനെ
നീ വിലപിച്ചിടും? നിർദ്ദയം
മാർച്ചട്ട മൂടിയ ദേഹവുമായി നീ
ചേറുനിറഞ്ഞ
തെരുവിൽനിന്നെങ്ങനെ
നിൻറെയത്താഴം
പെറുക്കിയെടുത്തിടും
വില്ക്കുമോ
നിൻറെ ലാവണ്യസുഗന്ധങ്ങൾ
ആടലാണ്ടുള്ളതാം കണ്ണുകൾ കൊണ്ടു നീ
തേടുകയാണോ മലിനമാം മഞ്ഞിലായ്
എങ്ങും
വളഞ്ഞു പുളഞ്ഞു നിറയുന്നൊ
രില്ലാത്ത തെങ്ങുകൾ തന്നുടെ മായകൾ
ജിപ്സി സ്ത്രീ
അപ്പോളിനെയർ
നമ്മുടെ
നിശകൾ നമ്മുടെ പകലുകളെ ഇരുളിലാക്കുന്നു
കിഴവിയായൊരു
ജിപ്സി മുത്തശ്ശിക്ക്
ആസകലം
അറിയാം
അവൾക്ക്
തെറ്റി എന്ന് തെളിയിക്കാമെന്ന പ്രതീക്ഷയിൽ
അവൾക്ക്
നന്ദി പറഞ്ഞ് ഞങ്ങൾ ഞങ്ങളുടെ വഴിക്കുപോയി
ഞങ്ങളൊരുമിച്ചായിരുന്നപ്പോൾ
സ്നേഹം
നൃത്തം ചെയ്തു
ഒരു
സർക്കസ് കരടിയെപ്പോലെ
നൃത്തമിട്ടു.
നീലപ്പക്ഷി
അവളുടെ തൂവലുകൾ കൊഴിച്ചു
ഭിക്ഷക്കാർ
അവരുടെ പ്രാർത്ഥനകൾ മറന്നു.
അലഞ്ഞുതിരിയാൻ
കഴിഞ്ഞു ഞങ്ങൾക്ക്
പക്ഷേ
ഞങ്ങളുടെ വിധിയെ രൂപപ്പെടുത്താൻ
കഴിഞ്ഞില്ല.
എന്നിട്ടും
വഴിയിൽ സ്നേഹം കണ്ടെത്താമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.
കയ്യിൽ
കയ്പിടിച്ച് ഞങ്ങൾ
വൃദ്ധയായ
ജിപ്സി പറഞ്ഞത്
മറക്കാൻ
മരിച്ചു
താഴ്വരയിൽ നിദ്രയിൽ
ആർതർ
റിംബോ
(വല്ലാതെ
വേദനിപ്പിക്കുന്ന ഒരു കവിതയാണിത്. ഒരു താഴ്വരയിൽ മരിച്ചു കിടക്കുന്ന പട്ടാളക്കാരനെയാണ്
ആർതർ റിംബോ ഇവിടെ വർണിക്കുന്നത്. അവസാനത്തെ
വരിയിൽ നിന്നാണ് വേദന പ്രസരിക്കുന്നത്. റാംബോ യുടെ (റാംബോ ) വിഷ്വലൈസേഷൻ
പ്രധാനമാണ്)
പതുക്കെ
ഒഴുകുന്ന അരുവിയുള്ള പച്ചച്ച ഒരു ചെറിയ താഴ്വര
തിളങ്ങുന്ന
പുല്ലിൽ നീളമുള്ള വെള്ളിയിലകൾ
മലമുകളിൽ
നിന്ന് സൂര്യരശ്മികൾ ഒഴുകുന്നു
അവയെങ്ങും
നിറയുന്നു.
ഒരു
പട്ടാളക്കാരൻ , വളരെ ചെറുപ്പം
വാ
തുറന്നു കിടക്കുന്നു.
അവന്റെ
തലയുടെ താഴെ പുല്ലു കൊണ്ടൊരു തലയണ
ഉറങ്ങുകയാണ്
ചെടികൾക്കിടയിൽ
നീണ്ടു നിവർന്ന്
അവന്റെ
ചൂടുള്ള പച്ചച്ച സൂര്യനിൽ കുതിർത്ത കിടക്കയിൽ
അവന്റെ
കാലുകൾ പൂക്കൾക്കിടയിൽ
അവൻ
ഉറങ്ങുന്നു
ഒരു
ശിശുവിന്റേതു പോലെ ചിരിക്കുന്നു.
ശാന്തമായി
കപടതയില്ലാതെ
ആഹ്
പ്രകൃതി അവന് ചൂടു നല്കുന്നു
അവന്
പനി പിടിക്കാം.
മൂളുന്ന
പ്രാണികൾ അവന്റെ ഉറക്കത്തെ ശല്യപ്പെടുത്തുന്നില്ല.
അവൻ
സൂര്യവെളിച്ചത്തിൽ ഉറങ്ങുന്നു
ഒരു
കൈ അവന്റെ നെഞ്ചിൽ
ശാന്തമായി,
അവന്റെ
ഒരു വശത്ത് ചുവന്ന രണ്ട് തുളകൾ ഉണ്ട്.
ഹേ ജോ
(ഒരു
പാട്ട്)
രചന - ബില്ലി റോബർട്ട്സ്
( ഒരു പാട് ഗായകർ പാടിയിട്ടുള്ള ഒരു
പാട്ടാണിത്. ജിമി ഹെൻറിക്സ് പാടുന്നതു കേട്ടുണ്ടായ പ്രചോദനം ആണ് ഈ വിവർത്തനത്തിന്
പിന്നിൽ. )
ഹേ ജോ
നീയാ
തോക്കും പിടിച്ച് എവിടെ പോകുകയാണ് ?
ഹേ ജോ
ഞാൻ
ചോദിക്കുന്നു
നീയാ
തോക്കും പിടിച്ച് എങ്ങോട്ടാണ്?
ഞാൻ
പോകുന്നത് എന്റെ കെളവിയായ ഭാര്യയെ കൊല്ലാനാണ്.
നിനക്ക് അറിയാമല്ലോ
ഞാനവളെ
മറ്റൊരുത്തനുമായി ബന്ധപ്പെട്ട്
ചില
കുഴപ്പങ്ങളിൽ പെട്ടു കണ്ടുപിടിച്ചു.
എന്റെ കെളവിയായ
ഭാര്യയെ കൊല്ലാനാണ് ഞാൻ പോണത്.
നിനക്ക് അറിയാമല്ലോ
ഞാനവളെ
മറ്റൊരുത്തനുമായി ബന്ധപ്പെട്ട്
ചില
കുഴങ്ങളിൽ പെട്ടുകണ്ടു
അതത്ര
സുഖകരമല്ലല്ലോ.
ഹേ ജോ
ഞാൻ
കേട്ടു നീയവളെ വെടി വെച്ചിട്ടെന്ന്
ഹേ ജോ
ഞാൻ
കേട്ടു നീയവളെ വെടി വെച്ചിട്ടെന്ന്
യേ
അതേ
ഞാനതു ചെയ്തു
ഞാൻ
അവളെ വെടിവെച്ചിട്ടു
നിനക്കറിയാമല്ലോ
അവൾ
പട്ടണത്തിൽ മുഴുവൻ
കുഴപ്പമുണ്ടാക്കിയെന്ന്
അതേ
ഞാനതു ചെയ്തു
ഞാൻ
വെടിവെച്ചിട്ടു
ഞാൻ
അവളെ ചുറ്റിപ്പറ്റിയും പട്ടണത്തെ
ചുറ്റിപ്പറ്റിയും ചില കുഴപ്പങ്ങൾ കണ്ടു
എന്നിട്ട്
ഞാനവൾക്ക് തോക്കു കൊടുത്തു
ഞാനവളെ
വെടിവെച്ചിട്ടു
ഹേ ജോ
ഞാൻ
ചോദിക്കുന്നു
നീയിപ്പോൾ
എവിടേക്കാണ് ഓടിപ്പോകുന്നത് ?
എങ്ങോട്ട്
?
ഹേ ജോ
ഞാൻ
ചോദിച്ചു.
നീയിപ്പോൾ
എവിടേക്കാണ് ഓടിപ്പോകുന്നത് ?
എങ്ങോട്ട്
?
ഞാൻ
തെക്കോട്ട് പോകുന്നു
മെക്സിക്കോയിലേക്ക്
ഞാൻ
തെക്കോട്ട് പോകുന്നു
മെക്സിക്കോയിലേക്ക്
എനിക്ക്
സ്വതന്ത്രമാകാൻ കഴിയുന്നിടത്തേക്ക് പോകുന്നു.
അവിടെ
ആരുമെന്നെ കണ്ടുപിടിക്കാൻ പോകുന്നില്ല
അവിടെ
ഒരാൾ എന്നെ തൂക്കിക്കൊല്ലാൻ
പോകുന്നില്ല
അവനെന്നെ
കയറിൽ തൂക്കുകയില്ല
നീയിത്
വിശ്വസിക്കൂ കുട്ടി
എനിക്ക്
പോണം
ഹേ ജോ
നീ
പോണതാണ് നല്ലത്
ഓരോരുത്തർക്കും
ഗുഡ് ബൈ
ബോബ്
മാർലി
അരുതേ സ്ത്രീയേ
കരയരുത്
ഞാൻ
പറയുന്നു
അരുതേ സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ കരയരുത്
'കൊണ്ടെന്നാൽ
ട്രെഞ്ച്
ടൗണിലെ ഗവൺമെന്റ് മുറ്റത്ത്
ഞങ്ങൾ
ഇരിക്കാറുള്ളത്
ഞാൻ
ഓർക്കുന്നു
കാപട്യക്കാരെ
നിരീ , നിരീ, നിരീക്ഷിച്ചു കൊണ്ട്
അവിടെ
കണ്ടുമുട്ടുന്നവരുമായി
ഇടപഴകിക്കൊണ്ട്
ഞങ്ങൾക്ക്
നല്ല സുഹൃത്തുക്കളുണ്ട്,
ഓ, ഞങ്ങൾക്ക് സുഹൃത്തുക്കൾ നഷ്ടപ്പെട്ടു
പോകുന്നതിനിടയിൽ
ഈ
മഹത്തായ ഭാവിയിൽ
നിങ്ങൾക്ക്
കഴിഞ്ഞകാലം മറക്ക വയ്യ
അതുകൊണ്ട്
നിങ്ങളുടെ കണ്ണീരുണക്കുക
ഉണക്കുക
ഞാൻ
പറയുന്നു
അരുതേ
സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ കരയരുത്
ട്രെഞ്ച്ടൗണിലെ
ഗവൺമെന്റ് മുറ്റത്ത്
ഞങ്ങൾ
ഇരിക്കാറുള്ളത്
പറഞ്ഞു,പറഞ്ഞു,പറഞ്ഞു
അപ്പോൾ
ജോർജി
തീ
കൂട്ടി വെളിച്ചം ഉണ്ടാക്കും
ഞാൻ
പറയുന്നു
വിറകു
രാത്രി മുഴുവനും കത്തും
പിന്നെ
ഞങ്ങൾ ധാന്യം കൊണ്ട് കഞ്ഞി വയ്ക്കും
ഞാൻ
പറയുന്നു
അത്
ഞാൻ നിങ്ങളുമായി പങ്കുവയ്ക്കും
കാൽനടയായിട്ടാണ്
എന്റെ യാത്ര.
അതിനാൽ
ഞാനെന്നെ മുന്നോട്ട് ഉടനീളം തള്ളേണ്ടതുണ്ട്.
പക്ഷേ
അങ്ങനെ പോകുമ്പോൾ
എല്ലാം
നേരേയാകും
എല്ലാം
നേരേയാകും
എല്ലാം
നേരേയാകും
എല്ലാം
നേരേയാകും
അതുകൊണ്ട്
സ്ത്രീയേ
കരയരുത്
അതുകൊണ്ട്
സ്ത്രീയേ
കരയരുത്
ജീവിതം
കഠിനമെങ്കിലും കരയാതിരിക്കൂ
അതുകൊണ്ട്
പ്രിയപ്പെട്ട കുരുന്നേ കരയല്ലേ
അരുതേ
സ്ത്രിയേ കരയരുത്
അരുതേ
സ്ത്രിയേ കരയരുത്
എനിക്കു
പറയാനുള്ളതിതാണ്
സ്ത്രീയേ കരയരുത്
ഓ
പ്രിയപ്പെട്ട കുരുന്നേ ദയവായി കണ്ണീരൊഴുക്കല്ലേ
അരുതേ
സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ അരുതേ സ്ത്രീയേ കരയരുതേ
മായാ
ഏഞ്ചലോ
(1928 - 2014 )
(ജീവിതത്തിന്റെ
ചാരത്തിൽ നിന്നുയിർത്തെഴുന്നേറ്റ ഫീനിക്ക്സ് ആണ് മായാ .
വളരെ
പ്രസിദ്ധയായ അമേരിക്കൻ കവി.മിസൗറിയിൽ ജനനം. കാഥിക, പ്രവർത്തക, ആത്മകാഥിക . ഗായിക, നർത്തകി , നടി, കമ്പോസർ , ചലച്ചിത്ര
സംവിധായിക , എഴുത്തുകാരി, ലേഖിക , കവി , സിവിൽ
അവകാശപ്രവർത്തക , വേക്
ഫോറസ്റ്റ് യൂണിവേഴിസിറ്റിയിൽ പ്രൊഫസർ.1 Know Why the Caged bird
sings.1969 -ൽ .
പി .
ജെ ബിനോയ് അത് മലയാളത്തിലാക്കിയിട്ടുണ്ട്. (DCB)യൗവനത്തിൽ
കുറേ വിചിത്രമായ ജോലികൾ ചെയ്തിട്ടാണ് മായ ഒരു കവിയും എഴുത്തുകാരിയുമായത്. ഫ്രൈ
കുക്ക്, ലൈംഗിക തൊഴിലാളി, നൈറ്റ്
ക്ലബ് പെർഫോർമർ എന്നിങ്ങനെ കുറേയുണ്ട്. കറുത്തവർക്കും സ്ത്രീകൾക്കും വേണ്ടി അവർ
സംസാരിച്ചു. അവരുടെ കൃതികൾ കറുത്ത സംസ്കാരത്തിന്റെ പ്രതിരോധങ്ങളായി . ലോകം
മുഴുവനും അവർക്ക് വായനക്കാരുണ്ട്. ആത്മ രചനയുടെ ഘടനയെത്തന്നെ അവർ പൊളിച്ചെഴുതി.
വംശീയത, സ്വത്വം, കുടുംബം , യാത്ര എന്നിവയായിരുന്നു അവരുടെ വിഷയം. വിവർത്തനത്തിൽ കവിത
നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും
ഇതൊരു
അസാധാരണമായ കവിതയാണെന്ന് ബോധ്യപ്പെടാൻ
ഈ
വിവർത്തനം തന്നെ ധാരാളം. കുറച്ച് സ്വാതന്ത്ര്യം ഞാൻ എടുത്തിട്ടുണ്ട്.
കവിത 1
സ്ത്രീ
ഒരു പ്രതിഭാസം
സുന്ദരിയായ
സ്ത്രീ എവിടെയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് വിസ്മയിക്കുന്നു
ഞാനൊരു
ഫാഷൻ മോഡലിന്റെ രൂപത്തിന്
പറ്റിയ
, നിർമ്മിക്കപ്പെട്ട ആളല്ല.
പക്ഷേ
ഞാനവരോട് പറയാൻ തുടങ്ങുമ്പോൾ
അവർ
പറയുന്നത് ഞാൻ നുണ പറയുകയാണെന്നാണ്
ഞാൻ
പറയുന്നു
അതൊക്കെയെന്റെ
കയ്ക്കുള്ളിലുണ്ട്
എന്റെ
ഇടുപ്പിനിടയിൽ
കാലകലത്തിൽ
ചണ്ടിന്റെ
ചുരുളിൽ
ഞാനൊരു
സ്ത്രീയാണ്
ഒരു
തോന്നലെന്ന നിലയിൽ
സ്ത്രീ
എന്ന പ്രതിഭാസം
അതാണ്
ഞാൻ
ഞാനൊരു
മുറിയിലേക്ക് പോകുന്നു
നിങ്ങൾക്ക്
സന്തോഷം തോന്നുന്നമട്ടിൽ കൂളായി ; ഒരു
ആണിനും
കൂടെയുള്ളവർ
നില്കുന്നു
അഥവാ
മുട്ടിൽ വിഴുന്നു
പിന്നെ
അവർ എനിക്കുചുറ്റും
പറ്റമായി
തേനീച്ചക്കൂടു പോലെ കൂടുന്നു
ഞാൻ
പറയുന്നു
ഇതാണ്
എന്റെ കണ്ണിലെ തീ
എന്റെ
പല്ലിന്റെ തിളക്കം
എന്റെ
ഇടുപ്പിന്റെ വളവ്
കാലിലെ
ആഹ്ലാദം
ഞാനൊരു
സ്ത്രീ
ഒരു
തോന്നലെന്ന നിലയിൽ
സ്ത്രീ
ഒരു പ്രതിഭാസമാണ്
അതാണ്
ഞാൻ
ആണുങ്ങൾത്തന്നെ
എന്നിലെന്താണ് കാണുന്നത് എന്ന് അത്ഭുതപ്പെടുന്നു
അവർ
വളരെയധികം ശ്രമിക്കുന്നുണ്ട്
പക്ഷേ
അവർക്കെന്റെ ഉള്ളിലെ നിഗൂഢതയിൽ തൊടാനാവില്ല.
ഞാനവരെ
അതെല്ലാം കാണിക്കാൻ തുടങ്ങുമ്പോൾ
അവർക്ക്
കാണാൻ പറ്റുന്നില്ലെന്ന് പറയുന്നു
ഞാൻ
പറയുന്നു.
അതെന്റെ
പിൻഭാഗത്തിന്റെ വളവിൽ ഉണ്ട്
എന്റെ
ചിരിയുടെ സൂര്യനിൽ
എന്റെ
മുലകളുടെ സഞ്ചാരത്തിൽ
എന്റെ
ചിരിയുടെ അനുഗ്രഹത്തിൽ
ഞാനൊരു
സ്ത്രീയാണ്
തോന്നിപ്പിക്കുന്ന
മട്ടിൽ
സ്ത്രീ
എന്ന പ്രതിഭാസം
അതാണ്
ഞാൻ
ഇപ്പോൾ
നിങ്ങൾക്ക് മനസിലാകുന്നു ഞാൻ തല കുനിക്കാത്തതെന്നു കൊണ്ടെന്ന്
ഞാൻ
ഒച്ച വയ്ക്കുന്നില്ല
ചാടുന്നില്ല
ഉറക്കെ
സംസാരിക്കുന്നില്ല
ഞാൻ
കടന്നുപോകുന്നത് കാണുമ്പോൾ
നിങ്ങൾക്ക്
മതിപ്പു തോന്നും
ഞാൻ
പറയുന്നു
എന്റെ
കാലിന്റെ ശബ്ദത്തിൽ
എന്റെ
മുടിയുടെ ചായ് വിൽ
എന്റെ
കൈപ്പടത്തിൽ
എന്റെ
ശ്രദ്ധയിൽ
എന്തെന്നാൽ
ഞാനൊരു സ്ത്രീ
തോന്നിപ്പിക്കുന്ന
മട്ടിൽ
സ്ത്രീ
എന്ന പ്രതിഭാസം
അതാണ്
ഞാൻ
കവിത 2
അമ്മ , എന്നെ ഉൾക്കൊണ്ട തൊട്ടിൽ
ഇത്
സത്യമാണ്
ഞാൻ
നിന്നിൽ സൃഷ്ടിക്കപ്പെട്ടു
നീ
എനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നതും
സത്യമാണ്
ഞാൻ
നിന്റെ ശബ്ദം സ്വന്തമാക്കി
അത്
എന്റേതാക്കാൻ ഞാൻ
അത് രൂപപ്പെടുത്തി
സ്വരപ്പെടുത്തി.
നിന്റെ
കൈകൾ എന്നെ ഉൾക്കൊള്ളാൻ
എന്നെ
ആട്ടാൻ തൊട്ടിലുപോലായി
നിന്റെ
ശരീരത്തിന്റെ ഗന്ധം
ഞാൻ
ശ്വസിച്ചു.
അമ്മേ,
പണ്ടത്തെ
ആ പ്രിയങ്കര ദിനങ്ങളിൽ എന്നെ ഉൾക്കൊണ്ട
ഒരു വലിയ ജീവിതം
ഞാൻ
സ്വപ്നം കണ്ടിരുന്നില്ല.
എന്തെന്നാൽ
നീ മാത്രമുള്ള ഒരു ജീവിതമായിരുന്നു എന്റേത്
സമയം
കൃത്യമായി കടന്നുപോയി
നമ്മളെ
അകലെയാക്കി
എനിക്ക്
സമ്മതമല്ലായിരുന്നു
ഞാനെങ്ങനെ
നിന്നെ പോകാൻ
അനുവദിക്കുമെന്നോർത്ത്
ഭയന്നു
നീ
എന്നെ എന്നെന്നേക്കുമായി ഇട്ടിട്ടുപോകുമായിരുന്നു എന്ന്
എന്റെ
ഭയപ്പടുകളിൽ നീ ചിരിച്ചു
നിന്റെ
മടിയിൽ എനിക്ക് എന്നെന്നേക്കുമായി
ഇരിക്കാൻ
പറ്റില്ലെന്ന് പറഞ്ഞ്
ആ ഒരു
ദിവസം നീ നില്കുമായിരുന്നു
ഞാൻ
എവിടെ ആയിരിക്കുമായിരുന്നു
നീ
വീണ്ടും ചിരിച്ചു.
ഞാൻ
ചിരിച്ചില്ല.
മുന്നറിയിപ്പില്ലാതെ
നീ പോയി
പക്ഷേ
നീ ഉടൻ തിരിച്ചെത്തി
വീണ്ടും
നീ പോയി
തിരിച്ചെത്തി
പെട്ടെന്ന്
ഞാൻ
സമ്മതിക്കുന്നു
പക്ഷേ
എനിക്ക് ആശ്വാസം
അത്രയെളുപ്പത്തിൽ
കിട്ടാറില്ല
വീണ്ടും
നീ പോയി വീണ്ടും തിരിച്ചു വന്നു
വീണ്ടും
പോയി വീണ്ടും തിരിച്ചു വന്നു
ഓരോ
നേരവും നീ എന്റെ ലോകത്തേക്ക്
പുന:
പ്രവേശിച്ചു
നീ
ഉറപ്പു കൊണ്ടുവന്നു
പതുക്കെ
ഞാൻ ആത്മവിശ്വാസം
നേടി.
എന്നെ
അറിയാമെന്ന് നീ ചിന്തിച്ചു
പക്ഷേ
ഞാൻ നിന്നെ അറിഞ്ഞു.
നീ
എന്നെ നിരീക്ഷിക്കുകയായിരുന്നു
എന്ന്
നീ ചിരിച്ചു
പക്ഷേ
ഞാൻ നിന്നെ കാത്തു പോന്നില്ല
എന്റെ
കണ്ണിൽ .
ഓരോ
നിമിഷത്തേയും റിക്കോർഡ് ചെയ്തു കൊണ്ട്
നിന്റെ
ചിരികൾ ഓർത്തു കൊണ്ട്
നിന്റെ കോപത്തെ പിൻതുടർന്നുകൊണ്ട്
നീയില്ലാത്തപ്പോൾ
ഇളങ്കാറ്റിൽ
നീ
പാടുമായിരുന്ന രീതി
ഞാൻ
പരിശീലിച്ചു.
നിന്റെ
പാട്ടിന്റെ ആഴത്തിൽ
ഒരു
തേങ്ങൽ
നീ
നിന്റെ തല പിടിച്ച രീതി
അതുകൊണ്ട്
വെളിച്ചത്തിന് നിന്റെ മുഖം തലോടാൻ കഴിഞ്ഞു.
നീ
നിന്റെ വിരലുകൾ എന്റെ കൈയിൽ വയ്ക്കുമ്പോൾ
നിന്റെ
കയ്യ് എന്റെ കൈയിൽ വയ്ക്കുമ്പോൾ
ഞാനൊരു
തരം ആരോഗ്യം അനുഭവിച്ചു
കരുത്തിന്റെ
ഒരു നല്ല ഭാഗ്യത്തിന്റെ
നീ
എനിക്കെന്നും
സന്തോഷത്തിന്റെ
ഹൃദയമായിരുന്നു
എനിക്ക്
സന്തോഷത്തിന്റെ
ഫ്രെഞ്ചു മിഠായി
തുറന്ന
ചിരിയുടെ മധുരങ്ങൾ
നീയൊന്നും
അറിയാതിരുന്ന വർഷങ്ങളിൽ
ഞാൻ
എല്ലാം അറിഞ്ഞു
ഇപ്പോഴും
ഞാൻ സ്നേഹിക്കുന്നു.
സ്വയം
അങ്ങനെ വിശ്വസിച്ച്
എന്റെ
കൗമാര ബുദ്ധിയുടെ ഉയർന്ന
തലത്തിൽ നിന്ന് .
എനിക്ക്
പ്രായമായി
എനിക്ക്
കണ്ടെത്താൻ കഴിയാതായി
എത്ര
അറിവാണ് വളരെ പെട്ടെന്ന് നീ നേടിയിരുന്നതെന്ന്.
അമ്മേ
ഞാൻ ഇപ്പോൾ
ധാരാളം പഠിച്ചു
പക്ഷേ
ഞാൻ ഒന്നം പഠിച്ചില്ലെന്നറിയാൻ
അമ്മമാർ
ബഹുമാനിതരാകുന്ന ഈ ദിനം
ഞാൻ
നിനക്ക് നന്ദി പറയട്ടെ
എന്റെ
സ്വാർത്ഥത, അജ്ഞത, പരിഹാസം
ഇവ
കൊണ്ടൊന്നും എന്നെ സ്വന്തമായ പ്രീതി നഷ്ടപ്പെട്ട ഒരു പൊട്ടിപ്പോയ
പാവപോലെ
അവഗണിക്കരുത്
നീ
എന്നിൽ ഇപ്പോഴും
എന്തെങ്കിലും
ആരാധിക്കുവാൻ , സ്നേഹിക്കാൻ , പരിപോഷിപ്പിക്കുവാൻ കണ്ടെത്തും
എന്നതിൽ
നിനക്ക് നന്ദി
ഞാൻ
നിനക്ക് നന്ദി പറയുന്നു
ഞാൻ
നിന്നെ സ്നേഹിക്കുന്നു.
