മരീന സ്വെറ്റൈവ ( റഷ്യൻ കവി )
Selected Poems by Marina Tsvetaeva
Translated & Introduced by Elain Feinstein )
ഫീൻസ്റ്റീൻ എഴുതിയ
ആമുഖപഠനത്തിന്റെ ഏകദേശ വിവർത്തനം താഴെ:
" 1922 - ൽ ഞാൻ വിദേശത്തേക്കു പോയി. എന്റെ കവിതകൾ തുളച്ചു കയറാത്ത റഷ്യയിൽ എന്റെ വായനക്കാർ അവശേഷിച്ചു. അങ്ങനെ ഞാനിവിടെ വായനക്കാരില്ലാതെ . റഷ്യയിൽ എന്റെ പുസ്തകങ്ങൾ ഇല്ലാതെ "
റഷ്യയിൽ ജീവിക്കാനാവാതെ , നാടുവിട്ട് , അവഗണിക്കപ്പെട്ട് കഴിയുന്ന കാലത്താണ് മരീന മേൽപ്പറഞ്ഞ വാക്കുകൾ എഴുതിയത്.
അവരെ ഭരിച്ചിരുന്ന വികാരം കവിതയായിരുന്നു. ബോറിസ് പാസ്റ്റർ നാക്കിന്റെ വാക്കുകളെടുത്തു പറഞ്ഞാൽ " Golden , incomparable genius സ്ത്രീത്വത്തിന്റെ ഒരു ആവിഷ്കാര ലോകം ആയിരുന്നു അവർ. അപ്രായോഗിക , ഉന്മാദിനി , സ്വന്തം കുടുംബത്തെ പ്രശ്നസങ്കുലമായ കാലത്ത് നോക്കാൻ പറ്റാത്തവൾ .
മോസ്കോ യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്ട്സിന്റെ പ്രൊഫസറുടെ മകളായിരുന്നു മരീന . ചെറുപ്പത്തിൽ ഭൗതികമായി സുഖമായി ജീവിച്ചു. എന്നാൽ മാനസികമായി സന്തോഷകരമായിരുന്നില്ല. അമ്മ ഒരു പ്രഗത്ഭയായ പിയാനിസ്റ്റ് ആയിരുന്നു. മരീനയ്ക്ക് 14 വയസുള്ളപ്പോൾ ക്ഷയം വന്ന് അമ്മ മരിച്ചു. മരീന സംഗീത പഠനം ഉപേക്ഷിച്ചു. ഭൗതികമായ സുഖസൗകര്യങ്ങളോട് മരീനയ്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അമ്മയിൽ നിന്ന് ലഭിച്ചതാണ് ആ മനോഭാവം. അമ്മയുടെ തുടർച്ചയായി അവർ കവിയാകുകയായിരുന്നു. അതായിരുന്നു ഒരേയൊരു ചോയ്സ്.
18-ാമത്തെ വയസിൽ അവർക്ക് കവിയെന്ന നിലയിൽ ശ്രദ്ധ കിട്ടി. അക്കാലത്താണ് അവർ 17 വയസുള്ള അനാഥനായ സെർജി എഫ്രോണിനെ കണ്ടുമുട്ടുന്നത്. 1912 -ൽ അവർ വിവാഹിതരായി. 1914 -ൽ യുദ്ധം പൊട്ടി പുറപ്പെടും വരെ സന്തുഷ്ടയായിരുന്നു. അവർക്ക് രണ്ട് മക്കളുണ്ടായി. യുദ്ധകാലത്ത് ഓസിപ്പ് മാണ്ടൽ സ്റ്റാമുമായി ചെറിയൊരു ചിറ്റ മുണ്ടായിരുന്നു അവർക്ക്. അതുപോലെ ലെസ്ബിയൻ കവയിത്രിയായ സോഫിയ പാർ നോക്കുമായി വളരെക്കാലത്തെ കൂടുതൽ തീക്ഷ്ണമായ ബന്ധമുണ്ടായിരുന്നു. ഇതെല്ലാം സെർജിയെ ദു:ഖത്തിലാഴ്ത്തി .
വിപ്ലവം വന്നപ്പോൾ സെർജി വൈറ്റ് ആർമ്മിയിൽ ചേർന്നു. കുട്ടികളെ തന്നോടൊപ്പം ചേർക്കാൻ സ്വെറ്റൈവ മോസ്കോയിലേക്ക് പോന്നു. ആഭ്യന്തര യുദ്ധത്തിന്റെ ആശയക്കുഴപ്പം മൂലം അഞ്ചു വർഷത്തേക്ക് ഭർത്താവിനോടൊപ്പം ചേരാൻ അവർക്ക് കഴിഞ്ഞില്ല. കടുത്ത ക്ഷാമത്തിന്റെ ആ കാലത്ത് അവർ മക്കളെ അനാഥാലയത്തിൽ ചേർത്തു. ഇളയ മകളായ ഇറീന 1919 ലെ മഞ്ഞുകാലത്ത് വിശപ്പു മൂലം മരിച്ചു.
1922 - ൽ ഇഫ്രൊൺ പ്രാഗിലുണ്ടെന്നറിഞ്ഞ് അവർ അദ്ദേഹത്തോട് ചേരാൻ ആശിച്ചു. ഇക്കാലത്ത് തന്റെ പ്രശസ്തി ഇല്ലാതായെന്ന് അവർ മനസിലാക്കി. ഏകാന്തതയ്ക്കും നിരാസത്തിനും വിധിക്കപ്പെട്ടു. അതവർ അംഗീകരിച്ചു.
ഭർത്താവ് അവരെക്കുറിച്ച് ഇങ്ങനെ എഴുതി: " ഞങ്ങൾ പിരിയണമെന്നുള്ള തീരുമാനം ഞാൻ മുന്നോട്ടുവച്ചു. രണ്ടാഴ്ചത്തേക്ക് അവൾക്ക് ഉന്മാദമായിരുന്നു. അവസാനം അവൾ പറഞ്ഞു അവൾക്ക് പിരിയാനാവില്ലെന്ന് "
അവർ പാരീസിൽ കവിത ചൊല്ലിയിരുന്നു.
ചെക്ക് സുഹൃത്തിനോട് അക്കാലത്ത് അവർ കഴുകാവുന്ന ഒരു വസ്ത്രത്തിനായി ഇരന്നിട്ടുണ്ട്.
അക്കാലത്തെ ജീവിതത്തെക്കുറിച്ച് അവർ എഴുതുന്നു: കൽക്കരിയും ഗ്യാസും പാൽക്കാരനും ബേക്കറിക്കാരനും ഞങ്ങളെ വിഴുങ്ങി. ഞങ്ങൾ കഴിച്ചത് കുതിരയിറച്ചി മാത്രമാണ്. അവരുടെ പ്രധാനവും തുടരുന്നതുമായ യാഥാർത്ഥ്യം കവിത മാത്രമായിരുന്നു. പക്ഷേ അവരുടെ മറ്റു കവികളോടുള്ള വിശ്വസ്തത രാഷ്ട്രത്തിന്റെ അതിരുകളെ മറികടന്നു. 1926-ൽ എഫ്രോൺ ഒരു മാസിക തുടങ്ങി , വ്യോർസ്റ്റി എന്ന പേരിൽ. അതിൽ പാസ്റ്റർ നാക് , ബാബേൽ തുടങ്ങിയവർ മരീനയോടൊപ്പം ഉണ്ടായിരുന്നു. മയക്കോഫ് സ്കിയെ അവർ കവിയായി കരുതിയിരുന്നില്ല. ഇതുമൂലം പാരീസിൽ പലരും അവരെ വെറുത്തു. അവർ അപ്രസിദ്ധയായി. " വീട്ടു തിരക്കുകളിൽ ഒതുങ്ങി . ചിന്തിക്കാൻ സമയം ലഭിച്ചില്ല.
നോട്ടുബുക്കും ഏകാന്തപാതകളും " ഇക്കാര്യങ്ങൾ അവർ പാസ്റ്റർ നാക്കിന് എഴുതി. പാരീസിലെ റഷ്യക്കാരെക്കുറിച്ച് അവർ പാസ്റ്റർ നാക്കിന് എഴുതി. " അവർ കവിത ഇഷ്ടപ്പെടുന്നില്ല. അവർ ഗ്യാലറികൾ സന്ദർശിക്കാനും കൺസേർട്ടുകൾക്കു പോകാനും പറ്റിയ ഒരു സ്ഥലം അവർ നഗരത്തിൽ അന്വേഷിച്ചു. ഭർത്താവ് ഒരു കമ്യൂണിസ്റ്റ് കാരനായി. അവർക്ക് ഭരണക്രമത്തോട് താല്പര്യമില്ലായിരുന്നു. 1939-ൽ അവർ മകനോടൊത്ത് റഷ്യയിലെത്തി. സോവ്യറ്റ് ഗവൺമെന്റിന് എതിരേ പ്രവർത്തിക്കുന്നു എന്ന മട്ടിൽ അവരെ കുടുംബത്തോടെ സംശയിച്ചിരുന്നു. മകൾ ആല്യ അറസ്റ്റ് ചെയ്യപ്പെട്ടു ; ഭർത്താവും. അവർ ജ്യോർജി യോടൊപ്പം യേലേ ബുഗായിലേക്ക് പോയി. 1941-ൽ അവർ തുങ്ങി മരിച്ചു. " ജീവിതത്തെ ഒരു പാട് സ്നേഹിച്ച ഒരു സ്ത്രീയായിരുന്നു അവർ " അന്ന തെസ്കോവ മരണ വാർത്തയറിഞ്ഞ് പറഞ്ഞതിങ്ങനെയാണ്.
ബ്ലോക്കിനുള്ള
കവിതകൾ
മരീന സ്വെറ്റൈവ
( Translated by Elaine Feinstein - Selected
Poems by Marina Tsvetaeva)
എൻറെ
കൈക്കുള്ളിലെ കിളിയാണു
നിൻറെ പേർ
നാവിലെ
മഞ്ഞുകട്ട
ചുണ്ടുകളുടെ
പെട്ടെന്നുള്ള തുറക്കൽ
നിന്റെ
പേര് - അഞ്ച് അക്ഷരം
പറക്കലിൽ പിടിച്ചെടുത്ത
ഒരു
പന്ത്
വായിലെ
വെള്ളി മണി
ഒച്ചയില്ലാത്ത
കുളത്തിലേക്ക് എറിഞ്ഞ കല്ല്
നിന്റെ
പേരിൻറെ ഒച്ചയാകുന്നു
ഇരവിലെ
കുളമ്പൊച്ചകളുടെ നേർത്ത ശബ്ദം
എൻറെ
ദേവാലയത്തിൽ നിൻറെ പേർ
തോക്കിൻ
കാഞ്ചിവലി
നിൻ
പേര് - എത്ര അസാധ്യം
എൻറെ കണ്ണുകളിലെ
ചുംബനം
അടഞ്ഞ
കൺപോളകളിലെ
തണുപ്പ്
നിന്റെ പേര് - മഞ്ഞിന്റെ ഒരു ഉമ്മ
തണുപ്പുള്ള
അരുവിയിലെ ഒരു നീലിച്ച കവിൾ വെള്ളം
നിന്റെ
പേരിനോടൊപ്പം :
ആഴത്തിലുറക്കം.
തലയിൽ
ഒരു ചുംബനം
തലയിലെ
ഒരു ചുംബനം - ദുരിതത്തെ തുടച്ചുനീക്കുന്നു
ഞാൻ
നിന്റെ തലയിൽ ചുംബിക്കുന്നു
കണ്ണിലെ
ഒരു ചുംബനം - ഉറക്കക്കേടിനെ എടുത്തു കളയുന്നു
ഞാൻ
നിന്റെ കണ്ണുകളിൽ
ചുംബിക്കുന്നു
ചുണ്ടുകളിലെ
ഒരു ചുംബനം - ആഴത്തിലുള്ള ദാഹത്തെ അടക്കുന്നു
ഞാൻ
നിന്റെ ചുണ്ടുകളിൽ ചുംബിക്കുന്നു
തലയിലെ
ഒരു ചുംബനം - ഓർമ്മയെ തുടച്ചുനീക്കുന്നു
ഞാൻ
നിന്റെ തലയിൽ ചുംബിക്കുന്നു
നീ എന്നെ
സ്നേഹിച്ചു
നീ
എന്നെ സ്നേഹിച്ചു. നിന്റെ നുണകൾക്ക് അവയുടെ സത്യസന്ധത
ഉണ്ടായിരുന്നു
ഓരോ
കള്ളത്തിലും സത്യമുണ്ടായിരുന്നു
സാധ്യമായ
എല്ലാ അതിരുകൾക്കപ്പുറവും നിന്റെ സ്നേഹം മറ്റാർക്കും കഴിയാത്ത രീതിയിൽ കടന്നുപോയി.
നിന്റെ
സ്നേഹം കാലത്തേക്കാളും
നിലനില്ക്കുന്നതായി
തോന്നിച്ചു.
ഇപ്പോൾ
നീ കൈ വീശുന്നു -
പെട്ടെന്നു
തന്നെ നിനക്കെന്നോടുള്ള സ്നേഹവും തീർന്നു
അതാണ്
അഞ്ച് വാക്കുകളിലെ സ്നേഹം.
എന്റെ
ഏതോ ഒരു പൂർവികൻ
എന്റെ
ഏതോ ഒരു പൂർവികൻ വയലിനിസ്റ്റ് ആയിരുന്നു
വിലപേശുന്നതിൽ
ഒരു കള്ളനും
ഇതെന്റെ
അലഞ്ഞുതിരിയുന്ന സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ടോ?
കാറ്റുമണക്കുന്ന
എന്റെ മുടിയെയും
ഇരുണ്ട
, ചുരുണ്ട മുടിയുള്ള , മൂക്കുള്ള
അയാളാണ് എന്റെ കൈ ഉപയോഗിച്ച് വണ്ടിയിൽ നിന്നു ആപ്രിക്കോട്ട് കക്കുന്നയാൾ
അതേ
അയാളാണ് എന്റെ വിധിക്ക് ഉത്തരവാദി.
ഉഴുന്നവനെ
അവന്റെ പണിയുടെ പേരിൽ പുകഴ്ത്തിക്കൊണ്ട്
അയാൾ
ഒരു ഡോഗ് റോസാ പുഷ്പം
അയാളുടെ
ചുണ്ടുകളിൽ
ചുറ്റിക്കുമായിരുന്നു
ഒരു
സുഹൃത്തെന്ന നിലയിൽ അയാൾ വിശ്വസ്തനല്ലായിരുന്നു
പക്ഷേ
ആർദ്ര ഹൃദയനായ ഒരു കാമുകനായിരുന്നു.
അയാളുടെ പൈപ്പും ചന്ദ്രനും മുത്തുകളുമെല്ലാം ഇഷ്ടപ്പെട്ട അയലത്തെ ചെറുപ്പക്കാരികൾ
...
ഞാൻ
ചിന്തിക്കുന്നത് അയാൾ ഒരു ഭീരു കൂടിയായിരുന്നിരിക്കാമെന്നാണ്
എന്റെ
മഞ്ഞക്കണ്ണുള്ള പൂർവ്വികൻ
അയാൾ
ആത്മാവിനെ കാൽ പൈസയ്ക്ക് വിറ്റു
അതിനാൽ
ശ്മശാനത്തിൽ അർധരാത്രിക്ക് നടന്നില്ല.
ഒരു
കത്തി ബൂട്ടിൽ സൂക്ഷിച്ചുവച്ചിരുന്നിരിക്കാം
ഒരു
പക്ഷേ അയാൾ വൃത്താകൃതിയിലുള്ള
മൂലകൾക്കുള്ളിൽ
പെട്ട
ഒരു
പാപിയായ പൂച്ചയെ പോലെ
അയാൾ
വയലിൻ വായിച്ചിരുന്നോ എന്ന് ഞാൻ അതിശയിക്കുന്നു
മുന്നാണ്ടിലെ
മഞ്ഞിനേക്കാൾ
അയാൾക്ക് ഒന്നും പ്രശ്നമല്ലായിരുന്നു
എന്ന്
ഞാനറിയുന്നു
അങ്ങനെയായിരുന്നു
എന്റെ പൂർവ്വികൻ
അത്തരത്തിൽപ്പെട്ട
കവിയായിരുന്നു ഞാനും .
സഹാറ
യുവാക്കളേ
, പോകരുതേ !
മണൽ
അവസാനത്തെ ആളുടേയും ആത്മാവിനെ ഞെരിച്ച് അപ്രത്യക്ഷമാക്കി
ഇപ്പോൾ
അവൻ ആകെ
മൂകനാണ്.
അവനെ
അന്വേഷിക്കുന്നത് വെറുതേ
( യുവാക്കളേ , ഞാൻ ഒരിക്കലും മരിക്കില്ല )
നഷ്ടപ്പെട്ട
അവനാകട്ടെ
വിശ്വസനീയമായ
ഒരു കുഴിമാടത്തിൽ
വിശ്രമം
കൊള്ളുന്നു
തീയുടേയും
അത്ഭുതങ്ങളുടേയും ഭൂമിയിലൂടെ എന്ന പോലെ അവൻ
എന്നിലേക്ക്
സവാരി ചെയ്തു.
കവിതയുടെ
എല്ലാ ശക്തിയുമായി
ഞാനോ :
ഉണങ്ങി, മണൽ നിറഞ്ഞ്
ദിവസമില്ലാതെ
എന്റെ
ആഴങ്ങളിലേക്ക് കയറുവാൻ
അവൻ
കവിത ഉപയോഗിച്ചു
മറ്റൊരു
രാജ്യത്തിലേക്കെന്നപോലെ
രണ്ടാത്മാക്കളുടെ
ഈ കഥ
അസൂയയില്ലാതെ
ശ്രദ്ധിക്കൂ
ഞങ്ങൾ
പരസ്പരം കണ്ണുകളിലേക്ക് കയറി
അവ
മരുപ്പച്ചകളെന്ന പോലെ
വികാരത്താൽ
അവനെ
ഞാൻ എന്നിലേക്ക് സ്വീകരിച്ചത്
ഒരു
ദൈവമെന്ന പോലെ
ലളിതമായി
പറഞ്ഞാൽ
അവന്റെ
തൊണ്ടയിലെ വിറയലിന്റെ ആകർഷണത്താൽ
ഒരു
പേരില്ലാതെ അവൻ എന്നിൽ മുങ്ങി.
എന്നാൽ
ഇപ്പോൾ അവൻ പോയി
അവനെ
തിരയേണ്ട
എല്ലാ
മരുഭൂമികളും
തങ്ങളിലുറങ്ങുന്ന
ആയിരങ്ങളെ
മറക്കുന്നു
ശേഷം
സഹാറ ഒരുവനിൽ
കോപത്തോടെ
വീഴും
നിങ്ങളെ
നുരപ്പോലെ
മണൽ കൊണ്ട് മൂടും നിങ്ങളുടെ കുന്നായിരിക്കും
ബോറിസ്
പാസ്റ്റർനാക്കിനോട്
ദൂരം : മോശങ്ങൾ, കാതങ്ങൾ ...
നമ്മളെ വിഭജിക്കുന്നു ; അവ
നമ്മളെ
ഭൂമിയുടെ രണ്ടറ്റത്തിരുന്നും
ശാന്തമായി പെരുമാറാനായി പിരിച്ചുവിട്ടു.
ദൂരം :
എത്ര മൈലുകളാണ് നമുക്കിടയിലുള്ളത്. ബന്ധമറ്റ്
ക്രൂശിക്കപ്പെട്ട്
- കീറി മുറിക്കപ്പെട്ട്
പക്ഷേ
അവയ്ക്കറിയില്ല -
അവ
നമ്മളെ ബന്ധിപ്പിക്കുന്നു
നമ്മുടെ
ആത്മാക്കളും ഞരമ്പുകളും
ഉരുകുന്നു
നമുക്കിടയിൽ
ഭിന്നതയില്ല
നമ്മുടെ
മുറിച്ചു മാറ്റപ്പെട്ട കഷണങ്ങൾ കിടങ്ങിനപ്പുറത്ത്
കിടക്കുന്നു
- കഴുകുകൾക്കായി
കാതങ്ങളുടെ
ഉപജാപം
എന്നിട്ടും
നമ്മെ തകരാറിലാക്കിയില്ല അവ എത്രമാത്രം നമ്മെ
അനാഥരെ
കായലിലേക്ക് തള്ളുമ്പോലെ തള്ളിനീക്കിയെങ്കിലും
പിന്നെയെന്താണ്?
ഇപ്പോൾ
മാർച്ചു മാസം
നമ്മൾ
ഏതോ കാർഡുകളുടെ കെട്ടുകൾ പോലെ
ചിതറി
പോകുന്നു.
ഒരു മലബാർ പെൺകുട്ടിക്ക്
( ബോദ്‌ലെയെർ )
നിന്റെ പാദങ്ങൾ നിൻ കൈകൾപോൽ നേർത്തവ
നിന്റെയിടുപ്പുവിശാലം
, അവയതി
സുന്ദരിയായ വെളളക്കാരിപ്പെണ്ണിനു -
മുള്ളിലസൂയ
ജനിപ്പിച്ചിടും പടി
വ്യാകുലനായ
കലാകാരനാകെ നിൻ
ദേഹ
വടിവോ മധുരം പ്രിയങ്കരം
സൂര്യപടത്തിനു
തുല്യമാം കണ്ണുകൾ
ദേഹവർണത്തിനും
മേലേ കറുത്തവ
നീ
നിന്റെ ദൈവവിധിയാൽ ജനിച്ചൊരു
ചൂടുള്ള
നീല നിറമുള്ള രാജ്യത്ത്
നിൻ
യജമാനൻറെ പൈപ്പു കത്തിക്കണം
ഫ്ലാസ്കിൽ തണുപ്പിച്ച വെള്ളം നിറയ്ക്കണം
പാത്തിരിക്കുന്ന
കൊതുകുകൾ പോകുവാൻ
വാസനത്തൈലം മുറിയിലായ് വയ്ക്കണം
നേരം
വെളുക്കേ മരങ്ങൾ പാടുമ്പൊഴേ -
ക്കോടണം
ചന്തയിലേക്കു പൈനാപ്പിളും
വാഴപ്പഴങ്ങളും
വാങ്ങുവാൻ , നഗ്നമാം
കാലുകൾ
നിന്നുടെയിച്ഛപോൽ നീങ്ങണം
പണ്ടത്തെ
യജ്ഞാതമായൊരീണങ്ങളെ
തീരെ
പതുക്കെ നീ മൂളുന്നു , സായാഹ്ന
നേരം
കടും ചുവപ്പിട്ടതാ താഴുന്നു
പായയിലേക്കു
ചായുന്നു നീ ശാന്തമായ്
നിൻറെ
സ്വപ്നങ്ങളിൽ നിറയെ കുരുവികൾ
പുഷ്പചമൽകൃതർ
തുഷ്ടി സമാനരും
ദുഃഖമില്ലാത്ത
പെൺകുട്ടീ , നീ ഞങ്ങടെ
ഫ്രാൻസ്
ഒന്നു കാണുവാനാശിപ്പതെന്തിന് ?
ആളുകൾ
തിങ്ങിനിറഞ്ഞോരീ രാജ്യമോ
കൂട്ടക്കൊലകൾ
സഹിക്കുന്നു. നിന്നുടെ
ജീവിതം നാവികർ തന്നുടെ ശക്തമാം
കയ്കളിൽ വിശ്വസിച്ചേല്പിച്ചു കൊണ്ടു നീ
നിൻറെ
പ്രദേശത്തു വളരും പുളിമര
കൂട്ടത്തോടന്ത്യമാം
യാത്ര പറകയോ ?
മഞ്ഞുമാലിപ്പഴവും
പൊഴിയുമ്പോൾ നീ
മസ്ലിൻ
പകുതി യണിഞ്ഞു വിറയ്ക്കുമോ ?
നിൻറെ
സുഖപ്രദ സച്ഛന്ദവേളയോർ -
ത്തെങ്ങനെ
നീ വിലപിച്ചിടും? നിർദ്ദയം
മാർച്ചട്ട മൂടിയ ദേഹവുമായി നീ
ചേറുനിറഞ്ഞ
തെരുവിൽനിന്നെങ്ങനെ
നിൻറെയത്താഴം
പെറുക്കിയെടുത്തിടും
വില്ക്കുമോ
നിൻറെ ലാവണ്യസുഗന്ധങ്ങൾ
ആടലാണ്ടുള്ളതാം കണ്ണുകൾ കൊണ്ടു നീ
തേടുകയാണോ മലിനമാം മഞ്ഞിലായ്
എങ്ങും
വളഞ്ഞു പുളഞ്ഞു നിറയുന്നൊ
രില്ലാത്ത തെങ്ങുകൾ തന്നുടെ മായകൾ
ജിപ്സി സ്ത്രീ
അപ്പോളിനെയർ
നമ്മുടെ
നിശകൾ നമ്മുടെ പകലുകളെ ഇരുളിലാക്കുന്നു
കിഴവിയായൊരു
ജിപ്സി മുത്തശ്ശിക്ക്
ആസകലം
അറിയാം
അവൾക്ക്
തെറ്റി എന്ന് തെളിയിക്കാമെന്ന പ്രതീക്ഷയിൽ
അവൾക്ക്
നന്ദി പറഞ്ഞ് ഞങ്ങൾ ഞങ്ങളുടെ വഴിക്കുപോയി
ഞങ്ങളൊരുമിച്ചായിരുന്നപ്പോൾ
സ്നേഹം
നൃത്തം ചെയ്തു
ഒരു
സർക്കസ് കരടിയെപ്പോലെ
നൃത്തമിട്ടു.
നീലപ്പക്ഷി
അവളുടെ തൂവലുകൾ കൊഴിച്ചു
ഭിക്ഷക്കാർ
അവരുടെ പ്രാർത്ഥനകൾ മറന്നു.
അലഞ്ഞുതിരിയാൻ
കഴിഞ്ഞു ഞങ്ങൾക്ക്
പക്ഷേ
ഞങ്ങളുടെ വിധിയെ രൂപപ്പെടുത്താൻ
കഴിഞ്ഞില്ല.
എന്നിട്ടും
വഴിയിൽ സ്നേഹം കണ്ടെത്താമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.
കയ്യിൽ
കയ്പിടിച്ച് ഞങ്ങൾ
വൃദ്ധയായ
ജിപ്സി പറഞ്ഞത്
മറക്കാൻ
മരിച്ചു
താഴ്വരയിൽ നിദ്രയിൽ
ആർതർ
റിംബോ
(വല്ലാതെ
വേദനിപ്പിക്കുന്ന ഒരു കവിതയാണിത്. ഒരു താഴ്വരയിൽ മരിച്ചു കിടക്കുന്ന പട്ടാളക്കാരനെയാണ്
ആർതർ റിംബോ ഇവിടെ വർണിക്കുന്നത്. അവസാനത്തെ
വരിയിൽ നിന്നാണ് വേദന പ്രസരിക്കുന്നത്. റാംബോ യുടെ (റാംബോ ) വിഷ്വലൈസേഷൻ
പ്രധാനമാണ്)
പതുക്കെ
ഒഴുകുന്ന അരുവിയുള്ള പച്ചച്ച ഒരു ചെറിയ താഴ്വര
തിളങ്ങുന്ന
പുല്ലിൽ നീളമുള്ള വെള്ളിയിലകൾ
മലമുകളിൽ
നിന്ന് സൂര്യരശ്മികൾ ഒഴുകുന്നു
അവയെങ്ങും
നിറയുന്നു.
ഒരു
പട്ടാളക്കാരൻ , വളരെ ചെറുപ്പം
വാ
തുറന്നു കിടക്കുന്നു.
അവന്റെ
തലയുടെ താഴെ പുല്ലു കൊണ്ടൊരു തലയണ
ഉറങ്ങുകയാണ്
ചെടികൾക്കിടയിൽ
നീണ്ടു നിവർന്ന്
അവന്റെ
ചൂടുള്ള പച്ചച്ച സൂര്യനിൽ കുതിർത്ത കിടക്കയിൽ
അവന്റെ
കാലുകൾ പൂക്കൾക്കിടയിൽ
അവൻ
ഉറങ്ങുന്നു
ഒരു
ശിശുവിന്റേതു പോലെ ചിരിക്കുന്നു.
ശാന്തമായി
കപടതയില്ലാതെ
ആഹ്
പ്രകൃതി അവന് ചൂടു നല്കുന്നു
അവന്
പനി പിടിക്കാം.
മൂളുന്ന
പ്രാണികൾ അവന്റെ ഉറക്കത്തെ ശല്യപ്പെടുത്തുന്നില്ല.
അവൻ
സൂര്യവെളിച്ചത്തിൽ ഉറങ്ങുന്നു
ഒരു
കൈ അവന്റെ നെഞ്ചിൽ
ശാന്തമായി,
അവന്റെ
ഒരു വശത്ത് ചുവന്ന രണ്ട് തുളകൾ ഉണ്ട്.
ഹേ ജോ
(ഒരു
പാട്ട്)
രചന - ബില്ലി റോബർട്ട്സ്
( ഒരു പാട് ഗായകർ പാടിയിട്ടുള്ള ഒരു
പാട്ടാണിത്. ജിമി ഹെൻറിക്സ് പാടുന്നതു കേട്ടുണ്ടായ പ്രചോദനം ആണ് ഈ വിവർത്തനത്തിന്
പിന്നിൽ. )
ഹേ ജോ
നീയാ
തോക്കും പിടിച്ച് എവിടെ പോകുകയാണ് ?
ഹേ ജോ
ഞാൻ
ചോദിക്കുന്നു
നീയാ
തോക്കും പിടിച്ച് എങ്ങോട്ടാണ്?
ഞാൻ
പോകുന്നത് എന്റെ കെളവിയായ ഭാര്യയെ കൊല്ലാനാണ്.
നിനക്ക് അറിയാമല്ലോ
ഞാനവളെ
മറ്റൊരുത്തനുമായി ബന്ധപ്പെട്ട്
ചില
കുഴപ്പങ്ങളിൽ പെട്ടു കണ്ടുപിടിച്ചു.
എന്റെ കെളവിയായ
ഭാര്യയെ കൊല്ലാനാണ് ഞാൻ പോണത്.
നിനക്ക് അറിയാമല്ലോ
ഞാനവളെ
മറ്റൊരുത്തനുമായി ബന്ധപ്പെട്ട്
ചില
കുഴങ്ങളിൽ പെട്ടുകണ്ടു
അതത്ര
സുഖകരമല്ലല്ലോ.
ഹേ ജോ
ഞാൻ
കേട്ടു നീയവളെ വെടി വെച്ചിട്ടെന്ന്
ഹേ ജോ
ഞാൻ
കേട്ടു നീയവളെ വെടി വെച്ചിട്ടെന്ന്
യേ
അതേ
ഞാനതു ചെയ്തു
ഞാൻ
അവളെ വെടിവെച്ചിട്ടു
നിനക്കറിയാമല്ലോ
അവൾ
പട്ടണത്തിൽ മുഴുവൻ
കുഴപ്പമുണ്ടാക്കിയെന്ന്
അതേ
ഞാനതു ചെയ്തു
ഞാൻ
വെടിവെച്ചിട്ടു
ഞാൻ
അവളെ ചുറ്റിപ്പറ്റിയും പട്ടണത്തെ
ചുറ്റിപ്പറ്റിയും ചില കുഴപ്പങ്ങൾ കണ്ടു
എന്നിട്ട്
ഞാനവൾക്ക് തോക്കു കൊടുത്തു
ഞാനവളെ
വെടിവെച്ചിട്ടു
ഹേ ജോ
ഞാൻ
ചോദിക്കുന്നു
നീയിപ്പോൾ
എവിടേക്കാണ് ഓടിപ്പോകുന്നത് ?
എങ്ങോട്ട്
?
ഹേ ജോ
ഞാൻ
ചോദിച്ചു.
നീയിപ്പോൾ
എവിടേക്കാണ് ഓടിപ്പോകുന്നത് ?
എങ്ങോട്ട്
?
ഞാൻ
തെക്കോട്ട് പോകുന്നു
മെക്സിക്കോയിലേക്ക്
ഞാൻ
തെക്കോട്ട് പോകുന്നു
മെക്സിക്കോയിലേക്ക്
എനിക്ക്
സ്വതന്ത്രമാകാൻ കഴിയുന്നിടത്തേക്ക് പോകുന്നു.
അവിടെ
ആരുമെന്നെ കണ്ടുപിടിക്കാൻ പോകുന്നില്ല
അവിടെ
ഒരാൾ എന്നെ തൂക്കിക്കൊല്ലാൻ
പോകുന്നില്ല
അവനെന്നെ
കയറിൽ തൂക്കുകയില്ല
നീയിത്
വിശ്വസിക്കൂ കുട്ടി
എനിക്ക്
പോണം
ഹേ ജോ
നീ
പോണതാണ് നല്ലത്
ഓരോരുത്തർക്കും
ഗുഡ് ബൈ
ബോബ്
മാർലി
അരുതേ സ്ത്രീയേ
കരയരുത്
ഞാൻ
പറയുന്നു
അരുതേ സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ കരയരുത്
'കൊണ്ടെന്നാൽ
ട്രെഞ്ച്
ടൗണിലെ ഗവൺമെന്റ് മുറ്റത്ത്
ഞങ്ങൾ
ഇരിക്കാറുള്ളത്
ഞാൻ
ഓർക്കുന്നു
കാപട്യക്കാരെ
നിരീ , നിരീ, നിരീക്ഷിച്ചു കൊണ്ട്
അവിടെ
കണ്ടുമുട്ടുന്നവരുമായി
ഇടപഴകിക്കൊണ്ട്
ഞങ്ങൾക്ക്
നല്ല സുഹൃത്തുക്കളുണ്ട്,
ഓ, ഞങ്ങൾക്ക് സുഹൃത്തുക്കൾ നഷ്ടപ്പെട്ടു
പോകുന്നതിനിടയിൽ
ഈ
മഹത്തായ ഭാവിയിൽ
നിങ്ങൾക്ക്
കഴിഞ്ഞകാലം മറക്ക വയ്യ
അതുകൊണ്ട്
നിങ്ങളുടെ കണ്ണീരുണക്കുക
ഉണക്കുക
ഞാൻ
പറയുന്നു
അരുതേ
സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ കരയരുത്
ട്രെഞ്ച്ടൗണിലെ
ഗവൺമെന്റ് മുറ്റത്ത്
ഞങ്ങൾ
ഇരിക്കാറുള്ളത്
പറഞ്ഞു,പറഞ്ഞു,പറഞ്ഞു
അപ്പോൾ
ജോർജി
തീ
കൂട്ടി വെളിച്ചം ഉണ്ടാക്കും
ഞാൻ
പറയുന്നു
വിറകു
രാത്രി മുഴുവനും കത്തും
പിന്നെ
ഞങ്ങൾ ധാന്യം കൊണ്ട് കഞ്ഞി വയ്ക്കും
ഞാൻ
പറയുന്നു
അത്
ഞാൻ നിങ്ങളുമായി പങ്കുവയ്ക്കും
കാൽനടയായിട്ടാണ്
എന്റെ യാത്ര.
അതിനാൽ
ഞാനെന്നെ മുന്നോട്ട് ഉടനീളം തള്ളേണ്ടതുണ്ട്.
പക്ഷേ
അങ്ങനെ പോകുമ്പോൾ
എല്ലാം
നേരേയാകും
എല്ലാം
നേരേയാകും
എല്ലാം
നേരേയാകും
എല്ലാം
നേരേയാകും
അതുകൊണ്ട്
സ്ത്രീയേ
കരയരുത്
അതുകൊണ്ട്
സ്ത്രീയേ
കരയരുത്
ജീവിതം
കഠിനമെങ്കിലും കരയാതിരിക്കൂ
അതുകൊണ്ട്
പ്രിയപ്പെട്ട കുരുന്നേ കരയല്ലേ
അരുതേ
സ്ത്രിയേ കരയരുത്
അരുതേ
സ്ത്രിയേ കരയരുത്
എനിക്കു
പറയാനുള്ളതിതാണ്
സ്ത്രീയേ കരയരുത്
ഓ
പ്രിയപ്പെട്ട കുരുന്നേ ദയവായി കണ്ണീരൊഴുക്കല്ലേ
അരുതേ
സ്ത്രീയേ കരയരുത്
അരുതേ
സ്ത്രീയേ അരുതേ സ്ത്രീയേ കരയരുതേ
മായാ
ഏഞ്ചലോ
(1928 - 2014 )
(ജീവിതത്തിന്റെ
ചാരത്തിൽ നിന്നുയിർത്തെഴുന്നേറ്റ ഫീനിക്ക്സ് ആണ് മായാ .
വളരെ
പ്രസിദ്ധയായ അമേരിക്കൻ കവി.മിസൗറിയിൽ ജനനം. കാഥിക, പ്രവർത്തക, ആത്മകാഥിക . ഗായിക, നർത്തകി , നടി, കമ്പോസർ , ചലച്ചിത്ര
സംവിധായിക , എഴുത്തുകാരി, ലേഖിക , കവി , സിവിൽ
അവകാശപ്രവർത്തക , വേക്
ഫോറസ്റ്റ് യൂണിവേഴിസിറ്റിയിൽ പ്രൊഫസർ.1 Know Why the Caged bird
sings.1969 -ൽ .
പി .
ജെ ബിനോയ് അത് മലയാളത്തിലാക്കിയിട്ടുണ്ട്. (DCB)യൗവനത്തിൽ
കുറേ വിചിത്രമായ ജോലികൾ ചെയ്തിട്ടാണ് മായ ഒരു കവിയും എഴുത്തുകാരിയുമായത്. ഫ്രൈ
കുക്ക്, ലൈംഗിക തൊഴിലാളി, നൈറ്റ്
ക്ലബ് പെർഫോർമർ എന്നിങ്ങനെ കുറേയുണ്ട്. കറുത്തവർക്കും സ്ത്രീകൾക്കും വേണ്ടി അവർ
സംസാരിച്ചു. അവരുടെ കൃതികൾ കറുത്ത സംസ്കാരത്തിന്റെ പ്രതിരോധങ്ങളായി . ലോകം
മുഴുവനും അവർക്ക് വായനക്കാരുണ്ട്. ആത്മ രചനയുടെ ഘടനയെത്തന്നെ അവർ പൊളിച്ചെഴുതി.
വംശീയത, സ്വത്വം, കുടുംബം , യാത്ര എന്നിവയായിരുന്നു അവരുടെ വിഷയം. വിവർത്തനത്തിൽ കവിത
നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും
ഇതൊരു
അസാധാരണമായ കവിതയാണെന്ന് ബോധ്യപ്പെടാൻ
ഈ
വിവർത്തനം തന്നെ ധാരാളം. കുറച്ച് സ്വാതന്ത്ര്യം ഞാൻ എടുത്തിട്ടുണ്ട്.
കവിത 1
സ്ത്രീ
ഒരു പ്രതിഭാസം
സുന്ദരിയായ
സ്ത്രീ എവിടെയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് വിസ്മയിക്കുന്നു
ഞാനൊരു
ഫാഷൻ മോഡലിന്റെ രൂപത്തിന്
പറ്റിയ
, നിർമ്മിക്കപ്പെട്ട ആളല്ല.
പക്ഷേ
ഞാനവരോട് പറയാൻ തുടങ്ങുമ്പോൾ
അവർ
പറയുന്നത് ഞാൻ നുണ പറയുകയാണെന്നാണ്
ഞാൻ
പറയുന്നു
അതൊക്കെയെന്റെ
കയ്ക്കുള്ളിലുണ്ട്
എന്റെ
ഇടുപ്പിനിടയിൽ
കാലകലത്തിൽ
ചണ്ടിന്റെ
ചുരുളിൽ
ഞാനൊരു
സ്ത്രീയാണ്
ഒരു
തോന്നലെന്ന നിലയിൽ
സ്ത്രീ
എന്ന പ്രതിഭാസം
അതാണ്
ഞാൻ
ഞാനൊരു
മുറിയിലേക്ക് പോകുന്നു
നിങ്ങൾക്ക്
സന്തോഷം തോന്നുന്നമട്ടിൽ കൂളായി ; ഒരു
ആണിനും
കൂടെയുള്ളവർ
നില്കുന്നു
അഥവാ
മുട്ടിൽ വിഴുന്നു
പിന്നെ
അവർ എനിക്കുചുറ്റും
പറ്റമായി
തേനീച്ചക്കൂടു പോലെ കൂടുന്നു
ഞാൻ
പറയുന്നു
ഇതാണ്
എന്റെ കണ്ണിലെ തീ
എന്റെ
പല്ലിന്റെ തിളക്കം
എന്റെ
ഇടുപ്പിന്റെ വളവ്
കാലിലെ
ആഹ്ലാദം
ഞാനൊരു
സ്ത്രീ
ഒരു
തോന്നലെന്ന നിലയിൽ
സ്ത്രീ
ഒരു പ്രതിഭാസമാണ്
അതാണ്
ഞാൻ
ആണുങ്ങൾത്തന്നെ
എന്നിലെന്താണ് കാണുന്നത് എന്ന് അത്ഭുതപ്പെടുന്നു
അവർ
വളരെയധികം ശ്രമിക്കുന്നുണ്ട്
പക്ഷേ
അവർക്കെന്റെ ഉള്ളിലെ നിഗൂഢതയിൽ തൊടാനാവില്ല.
ഞാനവരെ
അതെല്ലാം കാണിക്കാൻ തുടങ്ങുമ്പോൾ
അവർക്ക്
കാണാൻ പറ്റുന്നില്ലെന്ന് പറയുന്നു
ഞാൻ
പറയുന്നു.
അതെന്റെ
പിൻഭാഗത്തിന്റെ വളവിൽ ഉണ്ട്
എന്റെ
ചിരിയുടെ സൂര്യനിൽ
എന്റെ
മുലകളുടെ സഞ്ചാരത്തിൽ
എന്റെ
ചിരിയുടെ അനുഗ്രഹത്തിൽ
ഞാനൊരു
സ്ത്രീയാണ്
തോന്നിപ്പിക്കുന്ന
മട്ടിൽ
സ്ത്രീ
എന്ന പ്രതിഭാസം
അതാണ്
ഞാൻ
ഇപ്പോൾ
നിങ്ങൾക്ക് മനസിലാകുന്നു ഞാൻ തല കുനിക്കാത്തതെന്നു കൊണ്ടെന്ന്
ഞാൻ
ഒച്ച വയ്ക്കുന്നില്ല
ചാടുന്നില്ല
ഉറക്കെ
സംസാരിക്കുന്നില്ല
ഞാൻ
കടന്നുപോകുന്നത് കാണുമ്പോൾ
നിങ്ങൾക്ക്
മതിപ്പു തോന്നും
ഞാൻ
പറയുന്നു
എന്റെ
കാലിന്റെ ശബ്ദത്തിൽ
എന്റെ
മുടിയുടെ ചായ് വിൽ
എന്റെ
കൈപ്പടത്തിൽ
എന്റെ
ശ്രദ്ധയിൽ
എന്തെന്നാൽ
ഞാനൊരു സ്ത്രീ
തോന്നിപ്പിക്കുന്ന
മട്ടിൽ
സ്ത്രീ
എന്ന പ്രതിഭാസം
അതാണ്
ഞാൻ
കവിത 2
അമ്മ , എന്നെ ഉൾക്കൊണ്ട തൊട്ടിൽ
ഇത്
സത്യമാണ്
ഞാൻ
നിന്നിൽ സൃഷ്ടിക്കപ്പെട്ടു
നീ
എനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നതും
സത്യമാണ്
ഞാൻ
നിന്റെ ശബ്ദം സ്വന്തമാക്കി
അത്
എന്റേതാക്കാൻ ഞാൻ
അത് രൂപപ്പെടുത്തി
സ്വരപ്പെടുത്തി.
നിന്റെ
കൈകൾ എന്നെ ഉൾക്കൊള്ളാൻ
എന്നെ
ആട്ടാൻ തൊട്ടിലുപോലായി
നിന്റെ
ശരീരത്തിന്റെ ഗന്ധം
ഞാൻ
ശ്വസിച്ചു.
അമ്മേ,
പണ്ടത്തെ
ആ പ്രിയങ്കര ദിനങ്ങളിൽ എന്നെ ഉൾക്കൊണ്ട
ഒരു വലിയ ജീവിതം
ഞാൻ
സ്വപ്നം കണ്ടിരുന്നില്ല.
എന്തെന്നാൽ
നീ മാത്രമുള്ള ഒരു ജീവിതമായിരുന്നു എന്റേത്
സമയം
കൃത്യമായി കടന്നുപോയി
നമ്മളെ
അകലെയാക്കി
എനിക്ക്
സമ്മതമല്ലായിരുന്നു
ഞാനെങ്ങനെ
നിന്നെ പോകാൻ
അനുവദിക്കുമെന്നോർത്ത്
ഭയന്നു
നീ
എന്നെ എന്നെന്നേക്കുമായി ഇട്ടിട്ടുപോകുമായിരുന്നു എന്ന്
എന്റെ
ഭയപ്പടുകളിൽ നീ ചിരിച്ചു
നിന്റെ
മടിയിൽ എനിക്ക് എന്നെന്നേക്കുമായി
ഇരിക്കാൻ
പറ്റില്ലെന്ന് പറഞ്ഞ്
ആ ഒരു
ദിവസം നീ നില്കുമായിരുന്നു
ഞാൻ
എവിടെ ആയിരിക്കുമായിരുന്നു
നീ
വീണ്ടും ചിരിച്ചു.
ഞാൻ
ചിരിച്ചില്ല.
മുന്നറിയിപ്പില്ലാതെ
നീ പോയി
പക്ഷേ
നീ ഉടൻ തിരിച്ചെത്തി
വീണ്ടും
നീ പോയി
തിരിച്ചെത്തി
പെട്ടെന്ന്
ഞാൻ
സമ്മതിക്കുന്നു
പക്ഷേ
എനിക്ക് ആശ്വാസം
അത്രയെളുപ്പത്തിൽ
കിട്ടാറില്ല
വീണ്ടും
നീ പോയി വീണ്ടും തിരിച്ചു വന്നു
വീണ്ടും
പോയി വീണ്ടും തിരിച്ചു വന്നു
ഓരോ
നേരവും നീ എന്റെ ലോകത്തേക്ക്
പുന:
പ്രവേശിച്ചു
നീ
ഉറപ്പു കൊണ്ടുവന്നു
പതുക്കെ
ഞാൻ ആത്മവിശ്വാസം
നേടി.
എന്നെ
അറിയാമെന്ന് നീ ചിന്തിച്ചു
പക്ഷേ
ഞാൻ നിന്നെ അറിഞ്ഞു.
നീ
എന്നെ നിരീക്ഷിക്കുകയായിരുന്നു
എന്ന്
നീ ചിരിച്ചു
പക്ഷേ
ഞാൻ നിന്നെ കാത്തു പോന്നില്ല
എന്റെ
കണ്ണിൽ .
ഓരോ
നിമിഷത്തേയും റിക്കോർഡ് ചെയ്തു കൊണ്ട്
നിന്റെ
ചിരികൾ ഓർത്തു കൊണ്ട്
നിന്റെ കോപത്തെ പിൻതുടർന്നുകൊണ്ട്
നീയില്ലാത്തപ്പോൾ
ഇളങ്കാറ്റിൽ
നീ
പാടുമായിരുന്ന രീതി
ഞാൻ
പരിശീലിച്ചു.
നിന്റെ
പാട്ടിന്റെ ആഴത്തിൽ
ഒരു
തേങ്ങൽ
നീ
നിന്റെ തല പിടിച്ച രീതി
അതുകൊണ്ട്
വെളിച്ചത്തിന് നിന്റെ മുഖം തലോടാൻ കഴിഞ്ഞു.
നീ
നിന്റെ വിരലുകൾ എന്റെ കൈയിൽ വയ്ക്കുമ്പോൾ
നിന്റെ
കയ്യ് എന്റെ കൈയിൽ വയ്ക്കുമ്പോൾ
ഞാനൊരു
തരം ആരോഗ്യം അനുഭവിച്ചു
കരുത്തിന്റെ
ഒരു നല്ല ഭാഗ്യത്തിന്റെ
നീ
എനിക്കെന്നും
സന്തോഷത്തിന്റെ
ഹൃദയമായിരുന്നു
എനിക്ക്
സന്തോഷത്തിന്റെ
ഫ്രെഞ്ചു മിഠായി
തുറന്ന
ചിരിയുടെ മധുരങ്ങൾ
നീയൊന്നും
അറിയാതിരുന്ന വർഷങ്ങളിൽ
ഞാൻ
എല്ലാം അറിഞ്ഞു
ഇപ്പോഴും
ഞാൻ സ്നേഹിക്കുന്നു.
സ്വയം
അങ്ങനെ വിശ്വസിച്ച്
എന്റെ
കൗമാര ബുദ്ധിയുടെ ഉയർന്ന
തലത്തിൽ നിന്ന് .
എനിക്ക്
പ്രായമായി
എനിക്ക്
കണ്ടെത്താൻ കഴിയാതായി
എത്ര
അറിവാണ് വളരെ പെട്ടെന്ന് നീ നേടിയിരുന്നതെന്ന്.
അമ്മേ
ഞാൻ ഇപ്പോൾ
ധാരാളം പഠിച്ചു
പക്ഷേ
ഞാൻ ഒന്നം പഠിച്ചില്ലെന്നറിയാൻ
അമ്മമാർ
ബഹുമാനിതരാകുന്ന ഈ ദിനം
ഞാൻ
നിനക്ക് നന്ദി പറയട്ടെ
എന്റെ
സ്വാർത്ഥത, അജ്ഞത, പരിഹാസം
ഇവ
കൊണ്ടൊന്നും എന്നെ സ്വന്തമായ പ്രീതി നഷ്ടപ്പെട്ട ഒരു പൊട്ടിപ്പോയ
പാവപോലെ
അവഗണിക്കരുത്
നീ
എന്നിൽ ഇപ്പോഴും
എന്തെങ്കിലും
ആരാധിക്കുവാൻ , സ്നേഹിക്കാൻ , പരിപോഷിപ്പിക്കുവാൻ കണ്ടെത്തും
എന്നതിൽ
നിനക്ക് നന്ദി
ഞാൻ
നിനക്ക് നന്ദി പറയുന്നു
ഞാൻ
നിന്നെ സ്നേഹിക്കുന്നു.